പുട്ട് സ്വാദിഷ്ഠമാക്കാന്‍
സ്വന്തം ലേഖകന്‍
പുട്ട് കൂടുതല്‍ സ്വാദിഷ്ഠമാകാന്‍ പുട്ടുപൊടി നനയ്ക്കുമ്പോള്‍ വെള്ളത്തിനു പകരം തേങ്ങാവെള്ളം ചേര്‍ത്താല്‍ മതി.
. പുട്ടിന്റെ പൊടി നനച്ച ശേഷം മിക്സിയില്‍ ചെറുതായി ഒന്നടിച്ചാല്‍ കൂടുതല്‍ മാര്‍ദവമുള്ള പുട്ടുണ്ടാക്കാം.
. ചീര കറി വയ്ക്കുമ്പോള്‍ ഒരു നുള്ളു പഞ്ചസാര ചേര്‍ക്കുക. ചീരയുടെ നിറം നഷ്ടമാകില്ല. കറിക്കു സ്വാദു കൂടും.
. പാചകത്തിനു ധാരാളം സവാള വഴറ്റി ചേര്‍ക്കേണ്ടതുണ്ടെങ്കില്‍ അപ്പച്ചെമ്പില്‍ വച്ച് ആവി കയറ്റിയ ശേഷം വഴറ്റുക. എണ്ണ കുടിക്കില്ല.
. അച്ചാര്‍ കട്ടിയായിപ്പോയാല്‍ അതില്‍ അല്‍പം എണ്ണ ചൂടാക്കി ഒഴിക്കുക.
. പച്ചക്കറികള്‍ വേവിച്ച വെള്ളം പോഷക സമൃദ്ധമായതുകൊണ്ട് വെറുതേ കളയേണ്ട. സൂപ്പിലോ സാമ്പാറിലോ രസത്തിലോ ചേര്‍ത്ത് ഉപയോഗിക്കാം.
. സവാള വറുക്കുമ്പോള്‍ പെട്ടെന്നു മൂത്തു കിട്ടണമെങ്കില്‍ അല്‍പം പഞ്ചസാര തൂവിയാല്‍ മതി.
. മീന്‍ പാകം ചെയ്യും മുന്‍പ് ഉപ്പും മുളകും മഞ്ഞള്‍പ്പൊടിയും പുരട്ടുന്നതിനൊപ്പം അല്‍പം കടുകു പൊടിച്ചതു ചേര്‍ക്കുക. മീന്‍ പൊടിഞ്ഞു പോകില്ല.
. കാബേജും കോളിഫ്ളവറും വേവിക്കുമ്പോള്‍ ഉണ്ടാകുന്ന മണം മാറാന്‍ വേവിക്കുന്ന വെള്ളത്തില്‍ ഒരു കഷണം റൊട്ടി തുണിയില്‍ പൊതിഞ്ഞ് ഇടുക.
. കേക്കിനുണ്ടാകുന്ന മുട്ട മണം മാറാന്‍ മാവു തയാറാക്കുമ്പോള്‍ ഒരു ചെറിയ സ്പൂണ്‍ തേന്‍ ചേര്‍ത്താല്‍ മതി.
. മുട്ട ഫ്രിഡ്ജില്‍ വയ്ക്കാതെയും കേടാകാതെ സൂക്ഷിക്കാം. മുട്ടയുടെ തോടില്‍ അല്‍പം നെയ്യ് പുരട്ടി ചൂടേല്‍ക്കാത്ത സ്ഥലത്തു സൂക്ഷിച്ചാല്‍ മതി.
. വിനാഗിരി ചേര്‍ത്ത അച്ചാറില്‍ ഒരു നുള്ളു പഞ്ചസാര കൂടി ചേര്‍ത്താല്‍ സ്വാദു കൂടും.
. വാഴയ്ക്കയുടെയും വാഴക്കൂമ്പിന്റെയും കറ കളയാന്‍ അവ അരിഞ്ഞു പത്തു മിനിറ്റ് വെള്ളത്തിലിട്ട ശേഷം മോരു കൊണ്ടു കഴുകിയാല്‍ മതി.