അനുഭവശേഖരം
I

ചീരയെ അറിയാം
മുരിങ്ങ ഇല -വിളവര്ധനവിനും കീടനാശിനിക്കും.


പച്ചക്കറിത്തോട്ടങ്ങളില്‍ ഇലച്ചേമ്പുകളും തലയുയര്‍ത്തി നില്‍ക്കുന്നു. മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത ഇലച്ചേമ്പാണ് ജില്ലയിലെ പച്ചക്കറിത്തോട്ടങ്ങളില്‍ വേരോട്ടം തുടങ്ങിയിട്ടുള്ളത്.
ഒരു കുടുംബത്തില്‍ ഒരു ദിവസത്തെ കറിക്ക് ഇല ച്ചേമ്പിന്റെ ഒരു തണ്ടും ഇലയും മാത്രം മതി. മറ്റ് ചേമ്പുകളെ പോലെ മൂത്ത ഇലയാണെങ്കിലും ചൊറിച്ചില്‍ ഇല്ലായെന്നതും ചേമ്പിനടിയില്‍ കിഴങ്ങില്ലെന്നതുമാണ് ഇതിന്റെ പ്രത്യേകത. ചൊറിച്ചില്‍ ഇല്ലാത്തതിനാല്‍ പുളി ചേര്‍ക്കാതെ ചേമ്പു കറിയുണ്ടാക്കി കഴിക്കാം. കിഴങ്ങില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
ഇതുകൊണ്ടു തന്നെ പുളി അലര്‍ജിയുള്ളവര്‍ക്കും ഇലച്ചേമ്പ് ധൈര്യത്തോടെ കഴിക്കാം. ഇലച്ചേമ്പിന്റെ മണ്ണിന് മുകളില്‍ വളരുന്നതെല്ലാം തന്നെ കറിക്കൂട്ടുകള്‍ക്കായി ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്. മാര്‍ക്കറ്റുകളില്‍ ഇലച്ചേമ്പുകള്‍ വില്‍പനയ്ക്കായി എത്തിയിട്ടില്ലായെങ്കിലും താമസിയാതെ പച്ചക്കറിക്കടകളില്‍ ഇലച്ചേമ്പ് സ്ഥാനം പിടിക്കുമെന്നുറപ്പ്.
ഇലച്ചേമ്പ് തോരന്‍ തയാറാക്കുന്ന വിധം: ഇലച്ചേമ്പിന്റെ തണ്ടും ഇലയും -ഒന്ന്. സവാള -ഒന്ന്, തേങ്ങ -അര മുറി, കാന്താരി മുളകും ഉപ്പും -ആവശ്യത്തിന്, ചെറിയ ഉള്ളി -മൂന്നെണ്ണം, വെളുത്തുള്ളി -രണ്ട് അല്ലി, മഞ്ഞള്‍ പൊടി- അര ടീസ്പൂണ്‍, കറിവേപ്പില- മൂന്നിതള്‍, വെളിച്ചെണ്ണ -രണ്ട് സ്പൂണ്‍.
പാചകം- ഇല ചേമ്പ് ചെറുതായി കൊത്തിയരിഞ്ഞ്, മറ്റ് സാധനങ്ങളെല്ലാം ചതച്ച് ഇലയുമായി തിരുമ്മി യോജിപ്പിച്ച് ചെറു തീയില്‍ മണ്‍ചട്ടിയില്‍ കടുക് താളിച്ച് എട്ട് മിനിറ്റ് വേവിക്കുക. കൂടുതലായാല്‍ പച്ച നിറം നഷ്ടപ്പെടുകയും രുചി മാറുകയും ചെയ്യും. പരുപ്പ് ചേര്‍ത്തും ഇലച്ചേമ്പ് കറിയുണ്ടാക്കാം.