മോദിയുടെ ഭരണത്തിൽ കേരളത്തിന് പറയാനുള്ളത് നേട്ടങ്ങളുടെ കഥ; ഒന്നരവർഷത്തിനിടെ അനുവദിച്ച്...
മോദിയുടെ ഭരണത്തിൽ കേരളത്തിന് പറയാനുള്ളത് നേട്ടങ്ങളുടെ കഥ; ഒന്നരവർഷത്തിനിടെ അനുവദിച്ച് കിട്ടിയത് 21 പദ്ധതികൾ; മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മന്മോഹൻ സർക്കാർ നൽകിയത് പേരിന് രണ്ടെണ്ണവും
January 01, 2016 | 11:51 AM | Permalink
ആർ കെ നീലകണ്ഠൻ
കൊച്ചി: കേന്ദ്രവും കേരളവും ഒരേ പാർട്ടി ഭരിച്ചാൽ മാത്രമേ വികസനങ്ങൾ നാട്ടിൽ നടപ്പാക്കാൻ സാധിക്കുകയുള്ളൂ എന്നുള്ള തെരഞ്ഞെടുപ്പ് സമയത്തുള്ള കോൺഗ്രസ് പ്രസ്താവനകൾ പൊളിയുന്നു. കേരളത്തിന് അടുത്തിടെ കേന്ദ്ര സർക്കാരിൽ നിന്ന് കിട്ടിയ 23 പദ്ധതികളിൽ രണ്ടെണ്ണം മാത്രമാണ് കോൺഗ്രസ് കേന്ദ്ര ഭരണകാലത്ത് കേരളത്തിന് ലഭിച്ചത്. ബാക്കി 21 പദ്ധതികളും ലഭിച്ചത് 2014-2016 കാലഘട്ടത്തിലാണെന്നു തെളിയിക്കുന്ന രേഖകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു.
ഈ നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിൽ കേന്ദ്ര വികസന പദ്ധതികളിൽ കേരളത്തിന് ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം അനുവജിച്ച പദ്ധതികൾ ഏതൊക്കെയാണെന്നും, അതിനായി എത്ര തുക കേന്ദ്രം കേരളത്തിന് ലഭിച്ചു എന്നുമുള്ള കെവി വിജയദാസിന്റെ ചോദ്യനുള്ള മറുപടിയിലാണ് കാര്യങ്ങൾ വ്യക്തമാകുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മൊത്തം 23 കേന്ദ്രാവിഷ്ടിത പദ്ധതികളാണ് കേരളത്തിനായി കിട്ടിയതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊടുത്ത മറുപടിയിൽ പറയുന്നു.
23 കേന്ദ്രാവിഷ്ടിത പദ്ധതികളിൽ മന്മോഹൻസിങ് പ്രധാനമന്ത്രിയായിരിക്കുമ്പോൾ കേരളത്തിനു ലഭിച്ചത് വെറും രണ്ടു പദ്ധതികൾ മാത്രമാണെന്നും മറ്റു കേന്ദ്രാവിഷ്ടിത പദ്ധതികൾ സംസ്ഥാനത്തിന് ലഭിച്ചത് ഇപ്പോഴത്തെ കേന്ദ്ര സർക്കാർ ഭരണകാലത്താണെന്നും മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു. അതായത് മോദിയുടെ ഭരണത്തിൽ കേരളത്തിൽ ധാരാളെ കേന്ദ്ര പദ്ധതിയെത്തുന്നുവെന്ന് കോൺഗ്രസ് സർക്കാർ തന്നെ സമ്മതിക്കുന്നു. കേന്ദ്രത്തിൽ കോൺഗ്രസ് ഭരണമുള്ളപ്പോൾ അവഗണനയും വ്യക്തം.
മന്മോഹൻസിങ് ഭരണകാലത്ത് യുഡിഎഫ് ഗവൺമെന്റ് കേരളം ഭരിക്കുമ്പോൾ സബ്മിഷൻ ഓഫ് അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ, കേരള ട്രാവൽ മാർട്ട് എന്നീ രണ്ടു കേന്ദ്രാവിഷ്ടിത പദ്ധതികൾക്കായി കേരളത്തിന് വേണ്ടി പണം അനുവദിച്ചിരുന്നു. പിന്നിട് മാറിവന്ന മോദി
സർക്കാരിന്റെ 2014-2015 കാലഘട്ടത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് വലുതും ചെറുതുമായ 17 പദ്ധതികൾ കേരളത്തിന് ലഭിച്ചു. 2015-2016 കാലഘട്ടത്തിൽ അത് 23 പദ്ധതികളായി ഉയർന്നതായും മുഖ്യമന്ത്രി നിയമസഭയുടെ മുൻപിൽ വച്ച മറുപടിയിൽ നിന്ന് മനസിലാവും.
യുപിഎ ഭരിക്കുന്ന 2013-2014 കാലഘട്ടത്തിൽ കേന്ദ്രാവിഷ്ടിത പദ്ധതിയിനത്തിൽ അനുവദിച്ച രണ്ടു പദ്ധതിയിൽ കേരളത്തിന് അനുവദിച്ചത് 512 ലക്ഷം രൂപയാണ്. എന്നാൽ പിന്നീടു വന്ന ബിജെപി സർക്കാർ 17 പദ്ധതികളിലായി 64235.97 ലക്ഷം രൂപ കേരളത്തിന് നൽകി എന്നാണ് നിയമസഭയിൽ ഉമ്മൻ ചാണ്ടി പറഞ്ഞ കണക്കുകൾ വ്യക്തമാക്കുന്നത്. നടപ്പ് വർഷത്തിൽ 18 കേന്ദ്രാവിഷ്ടിത പദ്ധതികളിലായി 72154.76 ലക്ഷം രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു.
കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്ന പദ്ധതികളിൽ ആർഎംഎസ്എ (രാഷ്ട്രിയ മാദ്ധ്യമിക് ശിക്ഷ അഭിയാൻ) എന്ന പദ്ധതിക്കായി കഴിഞ്ഞ വർഷം 1650 ലക്ഷം രൂപയും ഇപ്പോൾ 6300 ലക്ഷം രൂപയും കേന്ദ്ര സർക്കാർ അനുവദിച്ചു. നാഷണൽ ഹെൽത്ത് മിഷന് 2014-2015 ൽ 46595 ലക്ഷവും 2015-2016 നടപ്പ് വർഷത്തിൽ 37188 ലക്ഷം രൂപയും കേന്ദ്രാവിഷ്ടിത പദ്ധതി പ്രകാരം കേന്ദ്രത്തിൽ നിന്ന് അനുവദിച്ചതായി ഉമ്മൻ ചാണ്ടി തന്നെയാണ് നിയമസഭയിൽ വ്യക്തമാക്കിയത്.
ഈ സർക്കാർ വന്നതിനു ശേഷം പദ്ധതികൾ നടപ്പാക്കാൻ വീഴ്ച വരുത്തിയിട്ടില്ലെന്നും, പുതിയ പദ്ധതികളിൽ നിന്നും കേരളത്തെ നിഷേധിച്ചിട്ടിലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഒരേക്കർ കൊടുക്കാൻ ഉണ്ട്
ഹലോ 28000 രൂപയ്ക്കു ഒരേക്കർ കൊടുക്കാൻ ഉണ്ടെന്നു കണ്ടു വിളിക്കുവാ. ഇതെവിടാ സ്ഥലം?
ഏക്കർ അല്ലടാ പരട്ടേ, acer.. കമ്പൂട്ടർ കമ്പൂട്ടർ.
മലയാളിയുടെ വിധി..
ദൈവം ഭൂമി സൃഷ്ടിച്ചു ..……….
ചുട്ടുപഴുത്ത ഭൂമി തണുത്തപ്പോള്‍ ദൈവം തന്റെ സഹായികളെ വിളിച്ചു..”വരൂ
അറിയപ്പെടുമിതു വേറ-
ല്ലറിവായീടും തിരഞ്ഞിടും നേരം;
അറിവിതിലൊന്നായതുകൊ-
ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും.
അറിവില്ലെന്നാലില്ലീ-
യറിയപ്പെടുമെന്നതുണ്ടിതെന്നാലും;
അറിവൊന്നില്ലെന്നാലീ-
യറിവേതറിവിന്നതില്ലറിഞ്ഞീടാം.
അറിവിന്നളവില്ലാതേ-
തറിയാ,മറിവായതും വിളങ്ങുന്നു;
അറിവിലെഴുന്ന കിനാവി-
ങ്ങറിവായീടുന്നവണ്ണമങ്ങെല്ലാം.
അറിവിനു നിറവുണ്ടെന്നാ-
ലറിവല്ലാതുള്ളതെങ്ങിരുന്നീടും?
അറിവേതെന്നിങ്ങതു പോ-
യറിയുന്നങ്ങെന്നിതെങ്ങിരുന്നീടും?
അറിവിലിരുന്നുകെടുന്നീ-
ലറിവാമെന്നാലിതെങ്ങിറങ്ങീടും?
അറിവിനെയറിയുന്നീലി,-
ങ്ങറിയും നേരത്തു രുമൊന്നായി.
അറിയും മുന്‍പേതെന്നാ-
ലറവില്ലാതൊന്നുമിങ്ങിരിപ്പീല;
അറിവറ്റതിനേതതിരു-
ണ്ടറിവെന്നാലൊന്നുമിങ്ങു കാണ്മീല.
അറിയുന്നുണ്ടില്ലെന്നി-
ങ്ങറിയുന്നീലേതിലേതെഴുന്നീടും?
അറിയപ്പെടുമെങ്കിലുമ-
ല്ലറിവല്ലെന്നിങ്ങു നമ്മെ നോക്കീടില്‍.
അറിവെന്നന്നേയിതുമു-
ണ്ടറിവുന്നൊലിതെങ്ങു നിന്നീടും?
അറിവൊന്നെണ്ണം വേറി-
ല്ലറിവല്ലാതെങ്കിലെന്തിരിക്കുന്നു?
അറിവിന്നിടമൊന്നുണ്ടി-
ല്ലറിയപ്പെടുമെന്നതിന്നു വേറായി,
അറിവെന്നാലങ്ങേതീ-
യറിയപ്പെടുമെന്നതേറുമെണ്ണീടില്‍?
അറിയുന്നീലന്നൊന്നീ-
യറിയപ്പെടുമെന്നതുണ്ടുപോയീടും;
അറിവിലിതേതറിയുന്നീ-
ലറിവെന്നാലെങ്ങുനിന്നു വന്നീടും?
അറിവിന്നറിവായ് നിന്നേ-
തറിയിക്കുന്നിങ്ങു നാമതായിടും;
അറിവേതിനമെങ്ങനെയീ-
യറിയപ്പെടുമെന്നതേതിതോതീടില്‍?
അറിവെന്നതു നീയതു നി-
ന്നറിവിട്ടറിയപ്പെടുന്നതെന്നായി,
അറിയപ്പെടുമിതു രണ്ടൊ-
ന്നറിയുന്നുണ്ടെന്നുമൊന്നതില്ലെന്നും.
അറിവുമതിന്‍ വണ്ണം ചെ-
ന്നറിയുന്നവനില്‍ പകര്‍ന്നു പിന്നീടും
അറിയപ്പെടുമിതിലൊന്നീ-
യറിവിന്‍ പൊരി വീണു ചീന്തിയഞ്ചായി.
അറിയുന്നവനെന്നറിയാ-
മറിവെന്നറിയുന്നവന്നുമെന്നാകില്‍
അറിവൊന്നറിയുന്നവനൊ-
ന്നറിയുന്നതിലാറിതെട്ടുമായീടും.
അറിയപ്പെടുമിതിനൊത്തീ-
യറിവേഴൊന്നിങ്ങുതാനുമെട്ടായി
അറിവിങ്ങനെ വെവ്വേറാ-
യറിയപ്പെടുമെന്നതും വിടുര്‍ത്തീടില്‍.
അടിച്ചമര്‍ത്തപ്പെട്ടവരുടെ സ്വാതന്ത്ര്യം
December 04, 2015
സമത്വ മുന്നേറ്റയാത്ര ആരംഭിച്ചു
BY GURUDEVAN.NET · NOVEMBER 24, 2015
കേരളത്തിലെ ഭൂരിഭാഗം ഹിന്ദു സമുദായ സംഘടനകളുടെയും സഹകരണത്തോടും, ആശീർവാദത്തോടും കൂടി നവംബർ 23നു, 4 മണിയ്ക്ക് കാസർകോട് ശ്രീ വിനായക സിദ്ധിവിനായക ക്ഷേത്രാങ്കണത്തിൽ നിന്നും സമത്വ മുന്നേറ്റയാത്ര ആരംഭിച്ചു. ഭൂരിപക്ഷസമുദായത്തെ തഴയുന്ന ഇടത്- വലത് രാഷ്ട്രീയങ്ങള്‍ തിരുത്തലുകള്‍ വരുത്തിയില്ലെങ്കില്‍ കാലം അവരെ കടലിലാഴ്ത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കാസര്‍കോട്ട് സമത്വമുന്നേറ്റയാത്രയുടെ പതാക സ്വീകരിച്ച് യാത്രാ പ്രഖ്യാപനം നടത്തുകയായിരുന്നു ജാഥാ ക്യാപ്ടന്‍ കൂടിയായ വെള്ളാപ്പള്ളി നടേശന്‍. രാഷ്ട്രീയത്തില്‍ തിരുത്തല്‍ശക്തിയായി മാറുന്ന ഭൂരിപക്ഷ സമുദായം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷ സമുദായം തിരിച്ചറിവിന്റെ പാതയിലാണ്. ഈ ജനകീയമുന്നേറ്റം കണ്ട് തിരുത്തലുകള്‍ വരുത്താന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാവണം. സംഘടിത മതശക്തികളെ പ്രീണിപ്പിക്കാന്‍ സംസ്ഥാന ഖജനാവ് തുറന്ന് കൊടുക്കുകയും ഭൂരിപക്ഷത്തെ തിരസ്‌കരിക്കുകയുമാണിവിടെ. ഭൂരിപക്ഷത്തെ ന്യൂനപക്ഷം ഭരിക്കുന്ന സ്ഥിതിയാണിവിടെ. വോട്ടുകുത്തി യന്ത്രങ്ങള്‍ മാത്രമായി ഭൂരിപക്ഷസമൂഹം മാറി. 1946-ല്‍ 65 ശതമാനമായിരുന്നു ഹിന്ദു ജനസംഖ്യ ഇന്നത് 55 ശതമാനമായി മാറി. മതപരിവര്‍ത്തനവും സന്താനനിയന്ത്രണവുമാണതിന് കാരണം.
നമ്മള്‍ പറഞ്ഞാല്‍ ജാതി മറ്റുള്ളവര്‍ പറഞ്ഞാല്‍ നീതി എന്ന നിലപാട് ശരിയല്ല. ഹിന്ദുജനതയില്‍ 52 ശതമാനം പേര്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. ക്രിസ്ത്യാനികളില്‍ ഒമ്പത് ശതമാനവും മുസ്ലിങ്ങളില്‍ 12 ശതമാനവും. മൂന്ന് ലക്ഷം ഏക്കര്‍ സ്ഥലം പാട്ടക്കാലാവധി കഴിഞ്ഞിട്ടും കൈവശം വെച്ചിരിക്കുന്നവരില്‍ നിന്ന് പിടിച്ചെടുത്ത് പാവപ്പെട്ടവര്‍ക്ക് നല്‍കാന്‍ ഒരു സര്‍ക്കാരും തയ്യാറായിട്ടില്ല. മുസ്ലിംലീഗ് ചത്തകുതിരയാണെന്ന് ജവാഹര്‍ലാല്‍ നെഹ്രു വിശേഷിപ്പിച്ചിടത്തുനിന്ന് കേരളം ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് അവര്‍ എത്തിയെങ്കില്‍ അത് സംഘടിതരായതിന്റെ ശക്തിയാണ്. ഏഴ് കേരള കോണ്‍ഗ്രസുകളാണ് ഇന്ന്.
പിളരുംതോറും അവര്‍ വളരുമ്പോള്‍ ഭൂരിപക്ഷം തളരുകയാണ്. കാരണം എത്ര പിളര്‍ന്നാലും ഓരോ കേരള കോണ്‍ഗ്രസിനും ഒരു മന്ത്രി എന്ന സ്ഥിതിയാണ്. ലത്തീന്‍കാര്‍ക്കും കാന്തപുരത്തിനും പാര്‍ട്ടിയുണ്ടാക്കാം. നമ്മള്‍ പാര്‍ട്ടിയുണ്ടാക്കുമ്പോള്‍ മാത്രം അത് വര്‍ഗീയമാവുന്നതെങ്ങനെയെന്ന് വെള്ളാപ്പള്ളി ചോദിച്ചു. യോഗക്ഷേമസഭ സംസ്ഥാന നേതാവ് അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട് അധ്യക്ഷത വഹിക്കുകയും യാത്രയുടെ പതാക കൈമാറുകയും ചെയ്തു. പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ്വരതീര്‍ഥ, ശിവഗിരി മഠത്തിലെ സ്വാമി ശാരദാനന്ദ, അമൃതാനന്ദമയീ മഠത്തിലെ അമൃതകൃപാനന്ദപുരി, തീര്‍ഥങ്കരാശ്രമത്തിലെ സ്വാമി പ്രേമാനന്ദ, നിലമ്പൂര്‍ ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ആത്മസ്വരൂപാനന്ദ, അഗസ്ത്യ സിദ്ധാശ്രമത്തിലെ സ്വാമി ഗോരഖ് നാഥ് എന്നിവര്‍ ചേര്‍ന്ന് ജ്യോതി പ്രകാശനം നിര്‍വഹിച്ചതോടെയാണ് ഉദ്ഘാടന പരിപാടി തുടങ്ങിയത്.
കെ.പി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബാബു, എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ് ഡോ.എം.എന്‍.സോമന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ഹിന്ദു ഐക്യവേദി സംസ്ഥാന കണ്‍വീനര്‍ കുമ്മനം രാജശേഖരന്‍, മലബാര്‍ നായര്‍ സമാജം പ്രസിഡന്റ് മഞ്ചേരി ഭാസ്‌കരന്‍ പിള്ള, മുന്നാക്കസമുദായ സംരക്ഷണ മുന്നണി പ്രസിഡന്റ് സി.എസ്.നായര്‍, സാംബവ മഹാസഭ പ്രസിഡന്റ് ഐ.ബാബു, ധീവരസഭ പ്രസിഡന്റ് പി.ഡി.സോമകുമാര്‍, ജനറല്‍ സെക്രട്ടറി സുഭാഷ് നായരമ്പലം, അരയാക്കണ്ടി സന്തോഷ്, ജയപ്രകാശ്, തഴവ സഹദേവന്‍, എ.ജി.തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.
Source : http://www.mathrubhumi.com
യാത്ര ഒരു സമുദായത്തിനും എതിരല്ല: വെള്ളാപ്പള്ളി നടേശന്‍
കാസര്‍കോട്: സമത്വമുന്നേറ്റ യാത്ര ഒരു സമുദായത്തിനും എതിരല്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജനിച്ച മണ്ണില്‍ ജീവിക്കുവാനുള്ള പോരാട്ടമാണിത്. അല്ലാതെ ആരെയും തോല്‍പിക്കാനോ ആരെയെങ്കിലും വെല്ലുവിളിക്കാനോ അല്ല സംഘടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് സമത്വമുന്നേറ്റ യാത്രയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍ഹതപ്പെട്ടത് എല്ലാവര്‍ക്കും കൊടുത്താലേ സാമൂഹിക നീതി ഉറപ്പാക്കാനാകൂ. ഇല്ലാത്തവനും ഉള്ളവനും തമ്മിലുള്ള അന്തരം കൂടിവരുന്നു. അത് ഇല്ലാതാക്കണം.
കുരങ്ങന്റെ ശൈലിയിലാണ് ഇടതുപക്ഷത്തിന്റേത്. സി.പി.എമ്മിനോട് സഹതാപമുണ്ട്. സംഘടിക്കുവാനുള്ള അവസരം നിഷേധിക്കുകയാണ് ഇടതുപക്ഷം. യാത്രയുടെ പേരില്‍ സമുദായത്തെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. സമത്വമുന്നേറ്റ യാത്ര പ്രഖ്യാപിക്കുന്നത് വരെ സമാധിയിലായിരുന്നു വി.എസ്. അദ്ദേഹത്തെ ആ സമാധിയില്‍ നിന്ന് ഉണര്‍ത്താന്‍ യാത്ര സഹായകമായി. ശാശ്വതീകാനന്ദ സ്വാമികള്‍ സമാധിയായിട്ട് വര്‍ഷം 13 കഴിഞ്ഞു. സ്വാമികള്‍ മരിച്ച ശേഷം വി.എസ് മുഖ്യമന്ത്രിയായില്ലേ. എന്നിട്ട് സ്വാമിയുടെ മരണം വി.എസ് എന്തുകൊണ്ട് അന്വേഷിച്ചില്ലായെന്ന് വെള്ളാപ്പള്ളി ചോദിച്ചു.
Welcome Speech by A G Thankappan, (Convenor, Samathva Munnetta Yathra)
51 വെട്ട് വെട്ടുന്നതല്ല സ്‌നേഹം നല്‍കുന്നതാണ് എസ്.എന്‍.ഡി.പിയുടെ ശൈലി. എന്തൊക്കെ പറഞ്ഞാലും യാത്രയുമായി മുന്നോട്ട് പോകും ലക്ഷ്യത്തിലെത്തുകയും ചെയ്യും. മുസ്‌ലിം ലീഗിനേയും കേരള കോണ്‍ഗ്രസിനേയും കണ്ടുപഠിക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ലീഗ് ചത്തകുതിരയാണെന്ന് പറഞ്ഞവരോട് ഉറങ്ങുന്ന സിംഹമാണെന്ന് സി.എച്ച് മുഹമ്മദ് കോയ ഓര്‍മ്മിപ്പിച്ചു. കാലം കഴിഞ്ഞപ്പോള്‍ 20 പടക്കുതിരകളെ ലീഗ് സഭയിലേക്ക് അയച്ചു. ആര് ഭരിക്കണമെന്ന് ഇപ്പോള്‍ ലീഗാണ് തീരുമാനിക്കുന്നത്.
കേരളത്തില്‍ പള്ളി പണിയാന്‍ സ്ഥലം കൊടുത്തത് ഹിന്ദുക്കളാണ് ഓര്‍മ്മിക്കണം. അതിഥികള്‍ വീട്ടുകാരായപ്പോള്‍ ഹിന്ദുക്കള്‍ വേലക്കാരായി. ജനാധിപത്യമല്ല മതാധിപത്യമാണ് കേരളത്തിലുള്ളത്. ഇടതുപക്ഷം പറയുമ്പോള്‍ തങ്ങളും പറയണമെന്ന് കരുതി ഉമ്മന്‍ ചാണ്ടിയും തുടങ്ങിയിട്ടുണ്ട്. അര്‍ഹതപ്പെട്ട പ്രാതിനിധ്യം കിട്ടണമെങ്കില്‍ ഹിന്ദുക്കള്‍ അംഗസഖ്യ കൂട്ടണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
SPORTS DAY 2014
400 ചതുരശ്ര മീറ്ററിനു മുകളിലുള്ള വീടുകള്‍ക്ക് സൗരോര്‍ജം നിര്‍ബന്ധം കെ. പത്മജന്‍ ട ട ട+
കൊച്ചി: 400 ചതുരശ്ര മീറ്ററിനു മുകളിലുള്ള വാസഗൃഹങ്ങള്‍ക്ക് സൗരോര്‍ജ സംവിധാനം നിര്‍ബന്ധമാക്കുന്നതും പഞ്ചായത്തുകളിലെ കെട്ടിട നിര്‍മാണത്തിന് സ്ഥല വിസ്തീര്‍ണാനുപതം 2.5ല്‍ നിന്ന് 4 ആക്കിക്കൊണ്ടുള്ളതുമായ പുതിയ പഞ്ചായത്ത് കെട്ടിടനിര്‍മാണ ചട്ട ഭേദഗതി നിലവില്‍ വന്നു. പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടങ്ങളിലെ അവ്യക്തതകളും പോരായ്മകളും പരിഹരിച്ച് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പൊതുജനങ്ങള്‍ക്ക് പരമാവധി പെര്‍മിറ്റുകള്‍ പഞ്ചായത്തില്‍ നിന്നുതന്നെ അനുവദിച്ചുകൊടുക്കുന്ന രീതിയിലാണ് ചട്ടങ്ങള്‍ പരിഷ്‌കരിച്ചത്.പുതിയ ചട്ടപ്രകാരം മൂന്നുസെന്‍റ് സ്ഥലത്ത് 3000 ചതുരശ്ര അടി വരെ കെട്ടിട നിര്‍മാണത്തിന് ലഭിച്ചിരുന്ന അനുമതി ഇനി 4800 വരെയാവും. എന്നാല്‍ 3600 ചതുരശ്ര അടിക്ക് ശേഷമുള്ള ചതുരശ്ര മീറ്ററിന് 300 രൂപ ഫീസ് അടയ്ക്കണം. 100 ചതുരശ്ര മീറ്റര്‍ വരെയുള്ള വാസഗൃഹങ്ങള്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ല.
ഊര്‍ജ സംരക്ഷണം ലക്ഷ്യമിട്ട് 400 ചതുരശ്ര മീറ്ററിനു മുകളിലുള്ള വാസഗൃഹങ്ങള്‍ക്ക് സൗരോര്‍ജ സംവിധാനം നിര്‍ബന്ധമാക്കി. 50 ഫ്ലാറ്റുകള്‍ വരെയുള്ള അപ്പാര്‍ട്ടുമെന്‍റ് സമുച്ചയങ്ങള്‍ക്ക് പഞ്ചായത്തുകളില്‍ നിന്നുതന്നെ അനുമതി കൊടുക്കാമെന്നത് 75 വരെ പഞ്ചായത്തുകളില്‍നിന്ന് അനുമതി നല്‍കാമെന്നാക്കി. 150 ഫ്ലാറ്റുകളുടെ വരെ അനുമതി ഇനി ജില്ലാ ടൗണ്‍പ്ലാനിങ് ഓഫീസില്‍ നിന്ന് ലഭിക്കും. അതിനുമുകളില്‍ വരുന്ന ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്കു മാത്രം ചീഫ് ടൗണ്‍പ്ലാനറുടെ അനുമതി വാങ്ങിയാല്‍ മതിയാവും.
4000 ചതുരശ്ര മീറ്റര്‍ വരെയുള്ള വാസഗൃഹങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആസ്പത്രി കെട്ടിടങ്ങള്‍, ഓഫീസ് കെട്ടിടങ്ങള്‍, വ്യാപാര സമുച്ചയങ്ങള്‍ എന്നിവയ്ക്ക് ഇനി പഞ്ചായത്തുകളില്‍ നിന്ന് അനുമതി ലഭിക്കും. 4000 മുതല്‍ 10,000 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് ജില്ലാ ടൗണ്‍പ്ലാനിങ് ഓഫീസില്‍ നിന്ന് അനുമതി ലഭിക്കും. നേരത്തെ ഈ പരിധി ആറായിരം ചതുരശ്ര മീറ്ററായിരുന്നു. 10,000 ചതുരശ്ര മീറ്ററില്‍കൂടുതലുള്ള കെട്ടിടങ്ങള്‍ക്കു മാത്രമേ ഇനി ചീഫ് ടൗണ്‍പ്ലാനറുടെ അനുമതി വേണ്ടതുള്ളു.
കുഴല്‍ക്കിണര്‍ നിര്‍മിക്കാന്‍ ഭൂഗര്‍ഭ ജല വകുപ്പിന്റെ ക്ലിയറന്‍സ് വാങ്ങിയാല്‍ മാത്രമേ പഞ്ചായത്ത് അനുമതി നല്‍കൂ. 50 ചതുരശ്ര മീറ്റര്‍വരെയുള്ള വ്യവസായ കെട്ടിടങ്ങള്‍ക്ക് അനുമതി കൊടുക്കാനുള്ള പഞ്ചായത്തിന്റെ അധികാരം 300 ചതുരശ്ര മീറ്ററായി ഉയര്‍ത്തിയി. കന്നുകാലി വളര്‍ത്തല്‍, കോഴിവളര്‍ത്തല്‍ തുടങ്ങിയവ അതീവ അപകട ഗണത്തില്‍ വരുമെന്ന മുന്‍ നിയമം ഒഴിവാക്കി, അപകടകരമല്ലാത്ത വ്യവസായ വിഭാഗമായ ജി 1ലേക്ക് മാറ്റി. ഇത് ക്ഷീരകര്‍ഷകര്‍ക്കും മറ്റും ഗുണകരമാവും.
ഉയര്‍ന്ന കെട്ടിടങ്ങളുടെ നിര്‍വചനത്തിലും മാറ്റം വരുത്തി. നിലകളുടെ എണ്ണം നോക്കാതെ 16 മീറ്ററില്‍ കൂടുതലുള്ള കെട്ടിടങ്ങളെയാവും ഇനിമുതല്‍ ഉയരമുള്ള കെട്ടിടമായി പരിഗണിക്കുക. 700 ചതുരശ്ര മീറ്ററില്‍ താഴെ വിസ്തീര്‍ണമുള്ള വര്‍ക് ഷോപ്പുകള്‍, സര്‍വീസ് ഗ്യാരേജ്, കശുവണ്ടി ഫാക്ടറികള്‍ തുടങ്ങി വിവിധ വ്യവസായ സ്ഥാപനങ്ങളെ ചെറുകിടഇടത്തരം വ്യവസായത്തില്‍ ഉള്‍പ്പെടുത്തി.
പൊതുജനങ്ങള്‍ക്കും വന്‍കിട ചെറുകിട വ്യവസായ സംരംഭകര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും ബില്‍ഡിങ് ലൈസന്‍സികള്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ് പുതിയ ഭേദഗതികളെന്ന് എല്‍.എസ്.ജി.ഡി. എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. സാജന്‍ 'മാതൃഭൂമി'യോട് പറഞ്ഞു. കെട്ടിടം നിര്‍മിക്കുന്നതിന് നിരവധി ഓഫീസുകള്‍ കയറി ഇറങ്ങിയിരുന്ന 978 പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കും വ്യവസായ സംരംഭകര്‍ക്കും ഇനി പഞ്ചായത്തുകളില്‍ നിന്നുതന്നെ കാര്യങ്ങള്‍ സാധിക്കുമെന്നതാണ് ഭേദഗതിയുടെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട എം.എൽ.എമാർക്കും എം.പിമാർക്കും തുടരാനാവില്ല: സുപ്രീംകോടതി
10/7/ 2013
ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ വിചാരണക്കോടതി ശിക്ഷിച്ച എം.എൽ.എമാർക്കും എം.പിമാർക്കും തുടരാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇത്തരക്കാരെ ശിക്ഷിക്കപ്പെട്ട ദിവസം തന്നെ അയോഗ്യരാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്നവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പരിരക്ഷ നൽകുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 8(4) ചട്ടം റദ്ദാക്കി കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
എന്നാൽ സുപ്രീംകോടതിയുടെ ഈ വിധി വരുന്നതിന് തന്നെ ശിക്ഷിച്ചതിനെതിരെ മേൽക്കോടതികളിൽ അപ്പീൽ നൽകിയ എം.പിമാർ, എം.എൽ.എമാർ മറ്റു ജനപ്രതിനിധികൾ എന്നിവർക്ക് ഈ ഉത്തരവ് ബാധകമല്ലെന്ന് ജസ്റ്റീസുമാരായ എ.കെ.പട്നായ്ക്, എസ്.ജെ.മുഖോപദ്ധ്യായ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സുപ്രീംകോടതിയുടെ വിധിയോടെ നിലവിൽ ഏതെങ്കിലും ജനപ്രതിനിധി ക്രിമിനൽ കേസിൽ രണ്ടു വർഷത്തിൽ കൂടുതൽ ശിക്ഷിക്കപ്പെടുകയും കോടതി ഉത്തരവിന് മുന്പ് അപ്പീൽ നൽകാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അംഗത്വം നഷ്ടമാകും. നിലവിൽ ജനപ്രതിനിധികളുടെ അപ്പീലിൽ സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ അധികാരത്തിൽ തുടരാമെന്ന അവസ്ഥയാണുള്ളത്.
ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടവരെ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ലില്ലി തോമസ് എന്ന സ്ത്രീയും എൻ.ജി.ഒ സംഘടനയായ ലോക് പ്രഹരിയും നൽകിയ ഹർജിയിന്മേലാണ് കോടതിയുടെ ഈ നടപടി.
വൈഫൈ സിഗ്നല്‍ കൂട്ടാം
അറിയേണ്ടതെല്ലാം
വൈദ്യുതി ചാർജ്ജ് കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ്നിരക്ക് വർദ്ധിപ്പിച്ചു കൊണ്ട് വൈദ്യുതി റെഗുലേറ്ററി അതോറിറ്റി തീരുമാനം പ്രഖ്യാപിച്ചു. നാളെ (മേയ്1) മുതൽ ഇത് പ്രാബല്യത്തിലാകും.
ഗാർഹിക ഉപയോക്താക്കൾക്കുള്ള നിരക്ക് വർദ്ധന ഇനി പറയുന്നു,
പ്രിതിമാസം 40 യൂണിറ്റ് വരെ യൂണിറ്റിന് 1.50 രൂപ, 41 യൂണിറ്റ് മുതൽ 80 യൂണിറ്റ് വരെ യൂണിറ്റിന് 2.20 രൂപ, 81 മുതൽ 120 യൂണിറ്റ് വരെ യൂണിറ്റിന് 3 രൂപ, 121 മുതൽ 150 യൂണിറ്റ് വരെ യൂണിറ്റിന് 3.80 രൂപ, 151 മുതൽ 200 യൂണിറ്റ് വരെ യൂണിറ്റിന് 5.30 രൂപ, 201 മുതൽ 300 യൂണിറ്റ് വരെ യൂണിറ്റിന് 6.50 രൂപ.
300 യൂണിറ്റിനു മേൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾ സ്ലാബ് നിരക്കിലുള്ള വൈദ്യുതി ചാർജല്ല ഇനി മുഴുവൻ യൂണിറ്റിനും ഒരേ നിരക്കായിരിക്കും.
300യൂണിറ്റ് മുതൽ 350 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് യൂണിറ്റ് ഒന്നിന് 5 രൂപ നിരക്കിൽ വൈദ്യുതി ചാർജ് നൽകണം.
351 മുതൽ 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് നിരക്ക് യൂണിറ്റ് ഒന്നിന് 6 രൂപ. 500 യൂണിറ്റിന് മേൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് യൂണിറ്റ് ഒന്നിന് 7 രൂപയാണ് നിരക്ക്. വ്യാവസായിക വൈദ്യുതി ഉപയോക്താക്കളുടെ നിരക്കും വർദ്ധിപ്പിച്ചിട്ടു