വിഷുഫലം 201314
മേടം : (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കുടുംബജീവിതം ആഹ്‌ളാദകരമാകും. മുടങ്ങിക്കിടന്ന കാര്യങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകുവാന്‍ സാധിക്കും. അന്യനാട്ടില്‍നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലമാകും. അവിവാഹിതരുടെ വിവാഹം നടക്കും. പൊതുവേ ഗുണകരമായ വര്‍ഷമാണിത്. ആരോഗ്യപരമായും തൊഴില്‍പരമായും നല്ല കാലമാണ്. പങ്കുകച്ചവടം ലാഭകരമാകും.
ഭാഗ്യരത്നം പവിഴം.
ഇടവം: (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സാമ്പത്തികമായും തൊഴില്‍പരമായും ഗുണകരമായ വര്‍ഷമാണിത്. ആരോഗ്യം മെച്ചമാകും. പുതിയ വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും. കോടതികാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകും. പരീക്ഷയില്‍ ഉന്നതവിജയം നേടും. ദാമ്പത്യജീവിതം സന്തോഷകരമാകും. വസ്‌തുസംബന്ധമായ ഇടപാടുകള്‍ ലാഭകരമാകും. സന്താനങ്ങള്‍മൂലം സന്തോഷം ലഭിക്കും.
ഭാഗ്യരത്നം വജ്രം.
മിഥുനം: (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അവിവാഹിതരുടെ വിവാഹം നടക്കും. പലകാര്യങ്ങള്‍ക്കും കാലതാമസം ഉണ്ടാകും. ഗുണദോഷസമ്മിശ്രമായ സമയമാണ്. സാമ്പത്തികനില മെച്ചപ്പെടും. മന:ക്ലേശം കുറയും. പൂര്‍വ്വികസ്വത്ത് കൈവശം വന്നുചേരും. സ്വന്തമായി ഭൂമി വാങ്ങാനുള്ള ആഗ്രഹം നിറവേറും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭിക്കും.
ഭാഗ്യരത്നം മരതകം.
കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ധാരാളം യാത്രകള്‍ ആവശ്യമായിവരും. ചെലവുകള്‍ അധികമാകും. പുണ്യകര്‍മ്മങ്ങളോട് ആഭിമുഖ്യം വര്‍ധിക്കും. വീട് മോടിപിടിപ്പിക്കുകയോ പുതിയ വീട് വാങ്ങുകയോ ചെയ്യും. വിദേശത്ത് ഉദ്യോഗം ലഭിക്കാന്‍ യോഗം ഉണ്ട്. പുതിയ വാഹനം വാങ്ങും. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കും. നഷ്‌ടപ്പെട്ട പ്രതാപങ്ങള്‍ വീണ്ടെടുക്കും.
ഭാഗ്യരത്നം മുത്ത്.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴില്‍രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുകയും വരുമാനം വര്‍ധിക്കുകയും ചെയ്യും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്‌ഥാനക്കയറ്റം ലഭിക്കും. ഏറെക്കാലമായി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സഫലമാകും. പുതിയ സംരംഭങ്ങള്‍ക്ക് അനുകൂലമായ വര്‍ഷമാണിത്. വസ്‌തുസംബന്ധമായ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭിക്കും. കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും.
ഭാഗ്യരത്നം മാണിക്യം.
കന്നി (ഉത്രം3/4, അത്തം, ചിത്തിര 1/2)
പൊതുവേ ഭാഗ്യമുള്ള വര്‍ഷമാണിത്. ഏറെക്കാലമായി അലട്ടിക്കൊണ്ടിരുന്ന കാര്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. പഠനകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് സന്താനഭാഗ്യം തെളിയും. പുതിയ വീടിന് യോഗം തെളിയും. കമിതാക്കളുടെ വിവാഹം ബന്ധുക്കളുടെ ആശിര്‍വാദത്തോടെ നടക്കും.
ഭാഗ്യരത്നം മരതകം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ദീര്‍ഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും. ഈശ്വരാനുകൂല്യമുള്ള കാലമാണ്. സാമ്പത്തിനില പുരോഗമിക്കും. സന്താനങ്ങള്‍മൂലം സന്തോഷത്തിന് അവസരം ഉണ്ടാകും. രോഗങ്ങള്‍ക്ക് ശമനം ഉണ്ടാകും. ഭാഗ്യംകൊണ്ട് ചില നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. എതിരാളികളെ വശത്താക്കാന്‍ കഴിയും.
ഭാഗ്യരത്നം വജ്രം.
വൃശ്‌ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അനുകൂലമായ പല മാറ്റങ്ങളും വര്‍ഷാരംഭത്തില്‍ത്തന്നെ ദൃശ്യമാകും. ഏഴരശ്ശനിയുടെ ദോഷദുരിതങ്ങളില്‍നിന്നും മോചനം ലഭിക്കും. പ്രാര്‍ത്ഥനയും ആരാധനാലയ ദര്‍ശനങ്ങളും മുടങ്ങാതെ ശ്രദ്ധിക്കുക. സാമ്പത്തികഞെരുക്കം പ്രതീക്ഷിക്കാം. വാഹനം, വീട് എന്നിവ സ്വന്തമാക്കാന്‍ കഴിയും. വിദേശയാത്രയ്‌ക്ക് അവസരം ലഭിക്കും. കൂടുതല്‍ പ്രശസ്‌തി നേടും.
ഭാഗ്യരത്നം പവിഴം
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അവിവാഹിതരുടെ വിവാഹം നടക്കും. ഏറെക്കാലമായി കാത്തിരുന്ന കാര്യങ്ങള്‍ സഫലമാകും. ദൈവാധീനം ഉള്ള വര്‍ഷമാണിത്. സാമ്പത്തികസ്‌ഥിതി മെച്ചപ്പെടും. ഉദ്യോഗസ്‌ഥര്‍ക്ക് സ്‌ഥാനക്കയറ്റം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം ആഹ്‌ളാദകരമാണ്. പുതിയ സൗഹൃദങ്ങള്‍, പാര്‍ട്ടണര്‍ഷിപ്പുകള്‍ എന്നിവ ഗുണകരമാകും. ആരോഗ്യം തൃപ്‌തികരം. ഭാഗ്യരത്നം മഞ്ഞപുഷ്യരാഗം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. പലകാര്യങ്ങളും നടക്കാന്‍ കാലതാമസം നേരിടും. സ്വന്തമായി ഭൂമി വാങ്ങാന്‍ കഴിയും. പൊതുവേ ഗുണകരമായ വര്‍ഷമാണിത്. കുടുംബജീവിതം സന്തോഷകരമാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ലഭിക്കും. പുതിയ സംരംഭങ്ങള്‍ വിജയിക്കും. അവസരങ്ങള്‍ നിങ്ങളെ തേടിവരും.
ഭാഗ്യരത്നം ഇന്ദ്രനീലം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സ്‌ഥാനക്കയറ്റവും സാമ്പത്തികനേട്ടവുമാണ് ഈ വര്‍ഷത്തിന്റെ പ്രത്യേകതകള്‍. പുതിയ വീട്ടിലേക്ക് താമസം മാറും. ചിലര്‍ക്ക് വാഹനത്തിനും യോഗം തെളിയും. കുട്ടികളില്ലാത്തവര്‍ക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം. വ്യാപാരത്തില്‍ വര്‍ധനവുണ്ടാകും. വസ്‌തുസംബന്ധമായ ഇടപാടുകള്‍ ലാഭകരമാകും. വ്യവഹാരകാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും.
ഭാഗ്യരത്നം ഇന്ദ്രനീലം.
മീനം (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
കുടുംബത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകും. ഏറെക്കാലമായി നടക്കാതിരുന്ന കാര്യങ്ങള്‍ നടക്കും. പുതിയ വീടിന് യോഗം തെളിയും. വായ്‌പകള്‍ അനുവദിച്ചു കിട്ടും. അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകുന്ന വര്‍ഷമാണിത്. ധാരാളം യാത്രകള്‍ ഗുണകരമായി നടത്താന്‍ സാധിക്കും. ചിലര്‍ക്ക് വാഹനം സ്വന്തമാക്കാനും സാധിക്കും. ആരോഗ്യം മെച്ചപ്പെടും. ഭാഗ്യരത്നം മഞ്ഞപുഷ്യരാഗം
ഭാഗ്യരത്നം മഞ്ഞപുഷ്യരാഗം. ഭാഗ്യവര്‍ണം മഞ്ഞ.
സര്‍പ്പം നിധി കാക്കും എന്ന് കേട്ടിട്ടില്ലേ? രാഹുവും കേതുവും അനുകൂലമായി നില്‍ക്കുന്നവര്‍ക്കാണ് ഇങ്ങനെ യോഗം ഉണ്ടാകുന്നത്. ഏഴിലും പത്തിലും ഒക്കെ ഇൌ ഗ്രഹങ്ങള്‍ നിന്നാല്‍ അവര്‍ മിക്കവാറും വിദേശത്ത് പോയി ജോലി ചെയ്ത് ധാരാളം പണം സമ്പാദിക്കുന്നതായി പല ജാതകങ്ങളില്‍ നിന്നും എന്റെ അനുഭവത്തില്‍ മനസിലാക്കിയിട്ടുണ്ട്.Dr. P. B. Rajesh,
Rama Nivas,
Poovathum parambil,Near ESI Dispensary,
Eloor East ,
Udyogamandal.P.O,
Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337
അത്ഭുതകരമായ ഒരനുഭവം ..mangalam
Story Dated: Thursday, February 7, 2013 05:28
താന്ത്രികകര്‍മ്മങ്ങള്‍, ശരിയാംവണ്ണം അനുഷ്‌ഠിച്ചു ചെയ്യുന്ന പരിഹാരകര്‍മ്മങ്ങള്‍, അനുകൂലമായ ഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. മൂലമന്ത്രങ്ങള്‍ അക്ഷരലക്ഷജപം, ദശാംശദ്രവ്യഹോമം, തര്‍പ്പണം, അഭിഷേകം എന്നീ അനുഷ്‌ഠാനങ്ങളോടെ പൂര്‍ത്തീകരിച്ചാല്‍ മന്ത്രസിദ്ധനായിത്തീരുന്നു. ജാതകപ്രകാരവും പ്രശ്‌നപ്രകാരവും കണ്ടെത്തുന്ന ദോഷങ്ങള്‍ക്കു മാന്ത്രിക താന്ത്രികകര്‍മ്മങ്ങള്‍ ഗുണകരമായ; അനുകൂലമായ പരിഹാരങ്ങള്‍ നേടിത്തരികതന്നെ ചെയ്യും.
പരിഹാരകര്‍മ്മങ്ങള്‍ക്കു ശരിയായ ഫലസിദ്ധിയില്ലാതെ പോകുന്നത് പലപ്പോഴും പരിഹാരകര്‍മ്മങ്ങള്‍ ചെയ്യുന്നതിലെ വൈകല്യങ്ങളോ, അപൂര്‍ണ്ണതയോ കൊണ്ടാകാം. മന്ത്രപുരശ്‌ചരണങ്ങള്‍ ചെയ്യാത്തതിനാല്‍ മന്ത്രസിദ്ധി കൈവരിക്കാത്ത പൂജകന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ഒട്ടുംതന്നെ ഫലസിദ്ധി കൈവരുന്നതുമല്ല. 'പ്രയോഗസാര'മെന്ന ഗ്രന്ഥത്തില്‍ പറയുന്നതു ശ്രദ്ധിക്കുക.
തീവ്രജ്വരേ തീവ്രതരാഭിചാരേ
സോന്മോദകേ ദാഹകൃതേ ചമോഹേ
കരോതി ശാന്തിംനചിരേണ കുര്‍യ്യാല്‍
സഞ്‌ജീവനീഞ്ചാഷ്‌ട സഹസ്രസംഖ്യാം
മാന്ത്രിക താന്ത്രികപ്രയോഗങ്ങളിലൂടെ ഏതാണ്ടെല്ലാ പരിഹാരകര്‍മ്മങ്ങളും പൂര്‍ണ്ണഫലസിദ്ധി നേടിയ അനുഭവങ്ങള്‍ നിരത്താന്‍ കൈമുതലായിട്ടുണ്ട്. ഒരുദാഹരണം വ്യക്‌തമാക്കാം. ഇക്കഴിഞ്ഞ എന്റെ അമേരിക്കന്‍ ജ്യോതിഷതാന്ത്രിക പര്യടനകാലത്ത് 2012 സെപ്‌റ്റംബര്‍മാസം ലോസാഞ്ചലസില്‍ ഭഗവതി മൊഹീന്ദ്ര എന്ന വ്യക്‌തിയുടെ ജാതകപ്രശ്‌നഫലങ്ങള്‍ ചിന്തിച്ചപ്പോള്‍ സര്‍പ്പശാപം, സര്‍പ്പദംശനം, സര്‍പ്പത്താലുള്ള മാരകത്വം എന്നിവയുണ്ടാകുമെന്നു കണ്ടു. അതു ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തു. വടക്കേ ഇന്ത്യക്കാരനായ 'നന്നു' എന്ന് അറിയപ്പെടുന്ന ഭഗവതി മൊഹീന്ദ്രയ്‌ക്ക് അതത്ര ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. കാരണം, വടക്കേ ഇന്ത്യയില്‍ നാഗാലാന്‍ഡൊഴികെ സര്‍പ്പാരാധനയുള്ള സ്‌ഥലങ്ങളില്ല. എങ്കിലും എന്നെക്കുറിച്ച് മറ്റുള്ളവരില്‍നിന്നുള്ള അറിവ് അദ്ദേഹത്തെ എന്റെ വാക്കുകള്‍ അംഗീകരിക്കാന്‍ കാരണമാക്കി. എന്നെക്കൊണ്ടുതന്നെ പരിഹാരപൂജ, ഹോമം, സര്‍പ്പദോഷ ആവാഹനം എന്നിവ ചെയ്യിപ്പിച്ചു. കര്‍മ്മങ്ങള്‍ക്കുശേഷം രാത്രി ഒമ്പതരമണിക്ക് അദ്ദേഹം എന്നെ ഞാന്‍ താമസിക്കുന്ന വുഡ്‌ലാന്‍ഡ് ഹില്‍സ് എന്ന സ്‌ഥലത്തെത്തിച്ചു. അദ്ദേഹത്തിന്റെ ഭാര്യയുടെ കാറിലാണ് എന്നെ എത്തിച്ചത്.
പിറ്റേദിവസം രാവിലെ അദ്ദേഹം പേടിച്ചുവിരണ്ട സ്വരത്തില്‍ എന്നെ ഫോണില്‍ വിളിച്ചറിയിച്ചു. അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് സ്വന്തംകാറിന്റെ ഡ്രൈവിംഗ് സീറ്റിനടുത്തായി ഒരു വലിയ പാമ്പു വന്നുകിടക്കുന്നുവെന്ന്. നിരവധി വീടുകള്‍ക്കു മദ്ധ്യേയുള്ള ആ വീടിന്റെ മുറ്റത്തുമാത്രം വന്നെത്തിയ പാമ്പ് മാരകവിഷമുള്ളതായിരുന്നു. ആനിമല്‍ കെയര്‍ ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്‌ഥരെ വരുത്തി ആ പാമ്പിനെ പിടിച്ചു. അതു ചലിക്കാനാകാതെ ഏതാണ്ട് മൃതപ്രായമായിരുന്നു.
സര്‍പ്പശാസ്‌ത്രങ്ങളില്‍ പ്രതിപാദിക്കുന്നത് ഒരു പ്രധാന ദൗത്യനിര്‍വഹണം പരാജയപ്പെടുന്ന പാമ്പ് തലതല്ലി മരിക്കുമെന്നാണ്. തികഞ്ഞ അന്ധവിശ്വാസമെന്നു തോന്നിപ്പിക്കുന്ന ഈ വിശ്വാസം ഇവിടെ യാഥാര്‍ത്ഥ്യമാകുകയായിരുന്നു. സര്‍പ്പദോഷ ആവാഹനത്താലെത്തിച്ചേര്‍ന്ന പാമ്പിന്റെ ദൗത്യം ഭഗവതിമൊഹീന്ദ്ര എന്ന വ്യക്‌തിയെ ദംശിക്കുകയായിരുന്നു. പക്ഷേ, പൂജാദികര്‍മ്മങ്ങളാല്‍ ശാപമോചിതനായ ആ വ്യക്‌തിയെ ദംശിക്കാനാകാതെ ആ പാമ്പ് ചാവുകയായിരുന്നു. ഇത്തരത്തിലുള്ള പല അനുഭവങ്ങളും വ്യക്‌തമാക്കുന്നതു ശരിയായ പൂജാദികര്‍മ്മങ്ങള്‍ അത്ഭുതകരമായ സല്‍ഫലങ്ങള്‍ നല്‍കുമെന്നതാണ്.
ബാലരാമപുരം ശ്രീധര്‍