top of page
ലോക്പാല്‍ ബില്‍ എന്നാല്‍...

 പാര്‍വതി എം പണിക്കര്‍

 മനോരമ 18/12/2013 

 

 

     "

  ലോക്പാല്‍ ബില്‍ ലോക്സഭയും പാസാക്കി

അഴിമതിയെ വേരോടെ പിഴുതെറിയാനാണ് ലോക്പാല്‍ബില്‍ കൊണ്ട് പൊതു സമൂഹം ലക്ഷ്യമിടുന്നത്. നിയമമായാല്‍ ഇലക്ഷന്‍ കമ്മിഷനെ പോലെ സ്വതന്ത്രാധികാരമുള്ള ഒരു സംഘടനയായി ലോക്പാല്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. അഴിമതി കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് പരാതികള്‍ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ സര്‍ക്കാര്‍ അനുമതിയില്ലാതെ അന്വേഷിക്കാന്‍ ലോക്പാലിന് അധികാരമുണ്ടായിരിക്കും. പതിനായിരക്കണക്കിന് ഉദ്യോഗസ്ഥരടങ്ങുന്ന ബ്യൂറോക്രസിയെ പ്രത്യേകം തിരഞ്ഞെടുക്കപ്പെടുന്ന ഏതാനും പേര്‍ നിയന്ത്രിക്കുന്ന ശക്തമായ അഴിമതി വിരുദ്ധ നിയമമാണ് ലോക്പാല്‍ ബില്‍. 

 

ഭരണ പരിഷ്കാര കമ്മിഷന്റെ ശുപാര്‍ശ അനുസരിച്ചാണ് ആദ്യ ലോക്പാല്‍ ബില്ലിന്റെ കരട് രൂപീകരിച്ചത്. അധികൃതരില്‍ നിന്നു നേരിടേണ്ടി വരുന്ന അനീതി സംബന്ധിച്ചു ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നതിനും പരിഹാരം നിര്‍ദേശിക്കുന്നതിനും സ്വതന്ത്ര സംവിധാനം വേണമെന്നതായിരുന്നു കമ്മിഷന്റെ നിര്‍ദേശം. 

 

ലോക്പാലിനു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അന്വേഷണ വിഭാഗവും ഉദ്യോഗസ്ഥ സംഘവും ഉണ്ടാവും. ലോക്പാല്‍ അധ്യക്ഷനും എട്ടംഗ സമിതിയിലെ നാലുപേരും ജുഡീഷ്യറിയുടെ പ്രതിനിധികളായിരിക്കും. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ സ്വത്തു കണ്ടുകെട്ടാനുള്ള അധികാരം ലോക്പാലിനുണ്ട്; വ്യാജ പരാതിക്കാര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കാനും.

 

ലോക്പാnnല്‍ ചരിത്രം

 

44 വര്‍ഷത്തെ ചരിത്രമാണ് ലോക്പാല്‍ ബില്ലിന്റേത്. ലോക്സഭ പാസാക്കിയിട്ടും നിയമമാകാതെ  അവശേഷിക്കുന്നതിന്റെ ചരിത്രം.1969

ലാണ് ലോക്പാല്‍ ബില്‍ ആദ്യമായി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. 1969ലെ നാലാം ലോക്സഭയില്‍ ശാന്തി ഭൂഷണാണ് ബില്‍ ആദ്യമായി അവതരിപ്പിച്ചത്. അന്ന് ബില്ലിന്റെ പേര് ലോക്പാല്‍, ലോകായുക്ത ബില്‍ എന്നായിരുന്നു. ലോക്സഭ പാസാക്കിയ ബില്‍ 

രാജ്യസഭയുടെ പരിഗണനയ്ക്ക് അയച്ചു. 

 

രാജ്യസഭയുടെ അംഗീകാരം ലഭിക്കും മുന്‍പ് നാലാം ലോക്സഭ കാലാവധി പൂര്‍ത്തിയാക്കി 

പിരിഞ്ഞതോടെ ബില്‍ കാലഹരണപ്പെട്ടു.പിന്നീട് ഒന്‍പതു തവണകൂടി ലോക്പാല്‍ ലോക്സഭ വഴി കയറിയിറങ്ങി. 1971, 1977, 1985, 1989, 1996, 1998, 2001, 2005, 2008 എന്നീ വര്‍ഷങ്ങളില്‍ മാറ്റങ്ങളോടെ ബില്‍ ലോക്സഭയിലെത്തി. സഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്ലുകള്‍ വിവിധ സമിതികളുടെ പരിഗണനയ്ക്ക് അയച്ചു. 

 

സമിതികളുടെ റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനം എടുക്കും മുന്‍പ് സഭ പിരിയുന്നതാണു ലോക്പാല്‍ ബില്ലിന്റെ ദുരവസ്ഥയ്ക്കുള്ള പ്രധാന കാരണമായി പറയുന്നത്.

 

2011ല്‍ പത്തു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്ക്കും ഒരു മണിക്കൂറിലേറെ നീണ്ട വോട്ടെടുപ്പിനും ശേഷം അഴിമതിവിരുദ്ധ ലോക്പാല്‍ ബില്‍ ലോക്സഭ അംഗീകരിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം 2013 ഡിസംബര്‍ 13ന് ബില്‍ രാജ്യസഭയിലും അവതരിപ്പിക്കപ്പെട്ടു.

 

അണ്ണാ ഹസാരെയും ജനലോക്പാലും

നാലു പതിറ്റാണ്ടു കാലം വിവിധ സര്‍ക്കാരുകള്‍ പരിഗണിക്കുകയും അവഗണിക്കുകയും ചെയ്ത ലോക്പാല്‍ ബില്ലിനു വേണ്ടി പ്രമുഖ

ഗാന്ധിയന്‍ അണ്ണാ ഹസാരെ 2011 മുതല്‍ നടത്തി വന്ന നിരാഹാരം ഉള്‍പ്പെടെയുള്ള സമരമുറകളാണ് ബില്‍ രാജ്യസഭ വരെയെത്തിച്ചത്.

 

സര്‍ക്കാര്‍ മന്ദിരങ്ങളില്‍ അഴിമതി കൊടികുത്തിയ കഥ പുറംലോകം പാടിത്തുടങ്ങിയതോടെയാണ് ലോക്പാല്‍ വിഷയം വീണ്ടും സജ

ീവമായത്. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ പൌരസമൂഹ പ്രതിനിധികള്‍ തയാറാക്കിയ ജനലോക്പാല്‍ ബില്‍ ചര്‍ച്ചാ വിഷയമായി.ജസ്റ്റീസ് സന്തോഷ് ഹെഗ്ഡേയായിരുന്നു ജനലോക്പാലിന്റെ ശില്‍പി.

 

അഴിമതിയെ പ്രതിരോധിക്കുന്നതിന് സമഗ്രമായ ജനലോക്പാല്‍ ബില്‍ പസാക്കണമെന്ന് ആവശ്യപ്പെട്ട് ഹസാരെ ഏപ്രില്‍ 05, 2011നാണ് ജന്തര്‍ മന്തറില്‍ ആദ്യമായി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. ജനലോക്പാല്‍ ബില്‍ തയാറാക്കുന്നതിന് 50% ജനങ്ങള്‍ക്കു പ്രാതിനിധ്യമുള്ള  സംയുക്തസമിതി ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍  രൂപീകരിച്ചതോടെയാണ് അഞ്ചു ദിവസത്തെ നിരാഹാരം ഹസാരെ അവസാനിപ്പിച്ചത്. 

 

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് ലോക്പാല്‍ ബില്‍ ചര്‍ച്ചചെയ്തു 

പാസാക്കണമെന്നതുള്‍പ്പെടെ പുതിയ ആവശ്യം ഉന്നയിച്ച്  ലോക്സഭയില്‍ ബില്‍ പാസാക്കുന്നതുവരെ പലതവണ ഹസാരെ സമരമുഖത്തെത്തി. പതിനായിരങ്ങള്‍ അദ്ദേഹത്തിനൊപ്പം അണിചേര്‍ന്നു.

 

ജനലോക്പാല്‍ സമരത്തില്‍ ഹസാരെയുടെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്നു ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍. എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കത്തില്‍ ഇരുവരും വഴിപിരിയുകയായിരുന്നു. ജനലോക്പാല്‍ മുന്നേറ്റത്തില്‍ ഒപ്പമുണ്ടായിരുന്ന സന്തോഷ് ഹെഗ്ഡേ, കിരണ്‍ ബേദി തുടങ്ങിയവരും ഇതോടെ കേജരിവാള്‍ സംഘത്തില്‍ നിന്നകന്നു. 

 

ലോക്സഭയിലവതരിപ്പിച്ച കരടു ലോക്പാല്‍ ബില്ലിലെ പ്രധാന നിര്‍ദേശങ്ങള്‍  

 

. സംസ്ഥാനങ്ങളില്‍ ലോകായുക്തയും കേന്ദ്രതലത്തില്‍ ലോക്പാല്‍ എന്ന പേരിലും അഴിമതി വിരുദ്ധ സംഘടന സ്ഥാപിക്കുക. 

 

. ലോക്പാലിനെ നിരീക്ഷിക്കാന്‍ ക്യാബിനറ്റ് സെക്രട്ടറിക്കും ഇലക്ഷന്‍ കമ്മിഷനും അനുവാദമുണ്ടായിരിക്കും. അത് സര്‍ക്കാരില്‍ നിന്നു സ്വതന്ത്രമായിരിക്കും. അന്വേഷണങ്ങളില്‍ മന്ത്രിമാര്‍ക്കും ഇടപെടാന്‍ കഴിയില്ല. ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, രാഷ്ട്രീയക്കാര്‍ തുട

ങ്ങിയവര്‍ക്കെതിരെ സ്വതന്ത്രമായി അന്വേഷണം നടത്തി പ്രോസിക്യൂട്ട് ചെയ്യാന്‍ ലോക്പാലിന് അധികാരം ഉണ്ടായിരിക്കും. 

 

. ജഡ്ജിമാര്‍, ക്ളീന്‍ റെക്കോര്‍ഡുള്ള ഐഎഎസുകാര്‍, സാധാരണ പൌരന്‍മാര്‍, ഭരണഘടനാ വിദഗ്ധന്‍മാര്‍ തുടങ്ങിയവരാണ് ലോക്പാല്‍ സമിതിയിലേയ്ക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.

 

. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യു ചെയ്യുന്നത് വിഡിയോയില്‍ പകര്‍ത്തും. അത് പൊതുസമൂഹത്തിനു നല്‍കും.

 

. അഴിമതിക്കെതിരെ ഉള്ള പരാതികളും അതിനെതിരെ എടുത്ത നടപടികളുടെ ചുരുക്കവും എന്തെന്ന് ഓരോ മാസവും ലോക്പാലിന്റെ വെബ്സൈറ്റില്‍ നല്‍കും. പൊതു ജനങ്ങള്‍ക്ക് അതു പരിശോധിക്കാവുന്നതാണ്. 

 

. എല്ലാ കേസുകളിലും ഒരു വര്‍ഷത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കും. വിചാരണ തൊട്ടടുത്ത വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. ഒരു കേസ് തീര്‍ക്കുന്നതിനായി രണ്ടു വര്‍ഷത്തിലധികം എടുക്കില്ല. 

 

. സര്‍ക്കാരിനു വരുന്ന നഷ്ടം അഴിമതി നടത്തിയ ആളില്‍ നിന്നു ശിക്ഷ അനുഭവിക്കുന്ന കാലത്ത് തിരിച്ചെടുക്കും. 

 

. പൌരന്‍ സര്‍ക്കാരില്‍ നല്‍കിയ അപേക്ഷയിന്‍മേല്‍ നിശ്ചിത സമയത്തിനുള്ളില്‍ തീര്‍പ്പുണ്ടായില്ലെങ്കില്‍ അയാള്‍ക്ക് ലോക്പാലിനെ സമീപിക്കാവുന്നതാണ്. അതിനു കാരണക്കാരായവരില്‍ നിന്ന് ലോക്പാല്‍ സമിതി പിഴ ഈടാക്കി പരാതിക്കാരന് നല്‍കും. 

 

. ലോക്പാല്‍ സമിതിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുണ്ടായാല്‍ അന്വേഷണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. പരാതി ശരിയാണെങ്കില്‍ രണ്ടുമാസത്തിനുള്ളില്‍ ഉദ്യോഗസ്ഥനെ ലോക്പാല്‍ സമിതിയില്‍ നിന്നു പുറത്താക്കും. 

 

. രാജ്യത്ത് നിലവിലുള്ള അഴിമതി വിരുദ്ധ ഏജന്‍സികളായ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍, സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗം എന്നിവ ലോക്പാലില്‍ ലയിപ്പിക്കും. 

 

. അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലോക്പാലിനെ അറിയിക്കുന്നവരെ ലോക്പാല്‍ സംരക്ഷിക്കും. 

 

ലോക്പാലില്‍ വീണ്ടും ഭേദഗതി

 

കേന്ദ്രത്തിലെ ലോക്പാലിനെയും സംസ്ഥാന ലോകായുക്തകളെയും വേര്‍തിരിച്ചു കൊണ്ടു ഭേദഗതി ചെയ്ത ലോക്പാല്‍ ബില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. പൌരസമൂഹത്തിന്റെ പ്രതിഷേധവും വിവാദങ്ങളുംകൊണ്ടു ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ബില്‍ നിയമമാകാന്‍ ഇതോടെയാണു സാധ്യത തെളിഞ്ഞത്. രാജ്യസഭാ സിലക്ട് കമ്മിറ്റി നിര്‍ദേശിച്ച 16 ഭേദഗതികളില്‍ 14 എണ്ണവും മന്ത്രിസഭ അംഗീകരിച്ചു. 

 

പ്രോസിക്യൂഷന്‍ ഡയറക്ടറെ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ നിര്‍ദേശിക്കണമെന്ന നിര്‍ദേശവും ഇ

തില്‍ ഉള്‍പ്പെടുന്നു. 

 

പ്രധാനമന്ത്രിയും ഉന്നത നീതിപീഠവും ലോക്പാലിനു കീഴില്‍ വരാത്തതിലായിരുന്നു അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൌരസമൂഹ പ്രതിനിധികള്‍ക്കു പ്രധാന എതിര്‍പ്പ്. 

 

പ്രധാനമന്ത്രിയെയും സിബിഐയെയും കേന്ദ്ര വിജിലന്‍സ് കമ്മിഷനെയും ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തിയതിനെയും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും സ്പീക്കറും അടങ്ങുന്ന സമിതി ലോക്പാലിനെ തിരഞ്ഞെടുക്കുന്ന രീതിയെയും അദ്ദേഹം സ്വാഗതം ചെയ്തു. 

 

ജനലോക്പാലിനെതിരെ ഉന്നയിക്കപ്പെടുന്ന പ്രധാനവിമര്‍ശനങ്ങള്‍ പാര്‍ലമെന്റിനെ ബന്ദിയാക്കിയുള്ള നിയമ നിര്‍മാണ രീതിയാണിത്.  അണ്ണാ ഹസാരെ സംഘം മുന്നോട്ടുവയ്ക്കുന്ന ജന ലോക്പാല്‍ 

ബില്‍ അഴിമതി പൂര്‍ണമായി തടയാന്‍ പര്യാപ്തമല്ല. മുഴുവന്‍ ജനങ്ങളുടെയും അഭിലാഷങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അതിനു കഴിഞ്ഞിട്ടില്ല.'' 

നിയമനിര്‍മാണത്തിനു വേണ്ടി പാര്‍ലമെന്റിനെ പ്രേരിപ്പിക്കാം. എന്നാല്‍ പാര്‍ലമെന്റിനോട് ആജ്ഞാപിക്കാന്‍ അധികാരമില്ല പ്യൂണ്‍ 

മുതല്‍ പ്രധാനമന്ത്രിയെ വരെ ഉള്‍പ്പെടുത്തിയ ലോക്പാല്‍ സംവിധാനത്തിനു ഫലപ്രദമായി പ്രവര്‍ത്തിക്കാനാവില്ല. 

 

ചീഫ് വിജിലന്‍സ് കമ്മിഷണര്‍ ഉള്‍പ്പെടെ അഴിമതിക്കെതിരെ നിലവിലുള്ള സംവിധാനങ്ങള്‍ ഇല്ലാതാക്കുന്നതാണ് ജനലോക്പാല്‍.  അനിയന്ത്രിത  

അധികാരങ്ങളുള്ള ലോക്പാല്‍ അധികാരം ദുരുപയോഗം ചെയ്യുന്ന കേന്ദ്രമായി മാറാന്‍ സാധ്യതയുണ്ടെന്നും വിമര്‍ശകര്‍ പറയുന്നു.

സുനിത വില്യംസ് ഭൂമിയില്‍ തിരിച്ചെത്തി

സുനിത വില്യംസ് ഭൂമിയില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: നാലുമാസം നീണ്ട ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് ഉള്‍പ്പെടെ മൂന്നു പേര്‍ ഭൂമിയില്‍ സുരക്ഷിതരായി തിരിച്ചെത്തി. കസാഖ്‌സ്താനിലെ ബൈക്കന്നൂരില്‍ ഇന്ത്യന്‍ സമയം രാവിലെ 7.26നാണ് ഇവരെയും വഹിച്ചുകൊണ്ട് റഷ്യന്‍ ബഹിരാകാശ വാഹനമായ 'സോയൂസ്' ഇറങ്ങിയത്. പ്രതീക്ഷിച്ച സ്ഥലത്തുനിന്ന് 35 കിലോമീറ്റര്‍ മാറിയാണു പേടകം നിലം തൊട്ടത്.

സുനിതയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു പോയ 33ാം ദൗത്യസംഘത്തില്‍ ജപ്പാന്‍കാരനായ അകി ഹോഷിഡേ, റഷ്യക്കാരനായ യൂറി മലെന്‍ഷെങ്കോ എന്നീ ഫൈ്‌ളറ്റ് എന്‍ജിനീയര്‍മാരായിരുന്നു സഹയാത്രികര്‍. സുനിതയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യമായിരുന്നു ഇത്.

ഏറ്റവും കൂടുതല്‍ നേരം ബഹിരാകാശത്തു നടന്ന വനിതയെന്ന റെക്കോര്‍ഡിട്ടാണ് (50 മണിക്കൂര്‍ 40 മിനിറ്റ്) സുനിത വില്യംസ് ഭൂമിയില്‍ തിരിച്ചെത്തിയിരിക്കുന്നത്. രണ്ട് ദൗത്യങ്ങളിലായി 322 ദിവസം ബഹിരാകാശത്തു ചെലവിട്ടു. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം ചെലവിട്ട വനിതാ യാത്രികരില്‍ രണ്ടാമതാണു സുനിതയുടെ സ്ഥാനം. രണ്ടു ദൗത്യങ്ങളിലായി 377 ദിവസം ബഹിരാകാശത്തു ചെലവിട്ട പെഗ്ഗി വിറ്റ്‌സനാണ് ഒന്നാം സ്ഥാനത്ത്.

കഴിഞ്ഞ ജൂലായ് 15 നാണ് സുനിതയും സംഘവും ബഹിരാകാശത്തേക്ക് പുറപ്പെട്ടത്. രണ്ട് ബഹിരാകാശ നടത്തങ്ങളും ഗവേഷണങ്ങളുമടക്കം 'നാസ'(യു.എസ്. ബഹിരാകാശ ഗവേഷണ സംഘടന) ഏല്‍പ്പിച്ച ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി. നിലയത്തില്‍ ഇപ്പോഴുള്ള മൂന്നുപേര്‍ അടുത്ത വര്‍ഷം തിരിച്ചെത്തും.

കല്പന ചൗളയ്ക്കു ശേഷം 'നാസ' ബഹിരാകാശ ദൗത്യത്തിന് തിരഞ്ഞെടുത്ത ഇന്ത്യന്‍ വംശജയാണ് 47 കാരിയായ സുനിത വില്യംസ്. സുനിതയുടെ പിതാവ് ഗുജറാത്തുകാരനും അമ്മ സ്ലൊവേനിയന്‍ വംശജയുമാണ്. 1987ല്‍ 'നാസ' അക്കാദമിയില്‍ നിന്ന് ബിരുദം നേടിയ സുനിതയെ 1998 ലാണ് ബഹിരാകാശ ദൗത്യത്തിന് തിരഞ്ഞെടുത്തത്.

ഉണ്ണി കൊടുങ്ങല്ലൂര്‍

unni കൊടുങ്ങല്ലൂര്‍ 
bottom of page