top of page

വെല്‍വെറ്റ് എട്ടുകാലിയെ 80 വര്‍ഷത്തിനുശേഷം കണ്ടെത്തി

മേല്‍ഘട്ട് വന്യജീവി സങ്കേതത്തിലെ മുത്താവ എന്ന കേന്ദ്രത്തിനടുത്ത് പുല്‍പ്രദേശത്ത് ഈ ഇനം എട്ടുകാലിയെ കണ്ടത്.

December 5, 2015, 01:00 AM IST

T- T T+

വെല്‍വെറ്റ് സ്‌പൈഡര്‍: ചിത്രം കടപ്പാട്: Wikipedia

 

മുംബൈ: മഹാരാഷ്ട്രയില്‍ അടുത്തൊന്നും കാണാതിരുന്ന ഒരു എട്ടുകാലി ഇനത്തെ മേല്‍ഘട്ട് വന്യജീവി സങ്കേതത്തില്‍ കണ്ടെത്തി. വംശനാശം സംഭവിച്ചു എന്നു കരുതപ്പെട്ടിരുന്ന വെല്‍വെറ്റ് സ്‌പൈഡര്‍ ( Velvet spider ) എന്നുവിളിക്കുന്ന കറുപ്പും ചുവപ്പിലും അല്ലെങ്കില്‍ കറുപ്പു നിറത്തില്‍ മാത്രമായി കമ്പിളിനൂലുകള്‍പോലെ ശരീരമാകെ ചെറിയ രോമങ്ങളുള്ള എട്ടുകാലി ഇനത്തെയാണ് കഴിഞ്ഞമാസം കണ്ടെത്തിയത്.


ഈജിപ്തില്‍നിന്ന് സന്ദര്‍ശകനായി എത്തിയ ഡോ. അല്‍ ഹെന്നവേ ആണ് മേല്‍ഘട്ട് വന്യജീവി സങ്കേതത്തിലെ മുത്താവ എന്ന കേന്ദ്രത്തിനടുത്ത് പുല്‍പ്രദേശത്ത് ഈ ഇനം എട്ടുകാലിയെ കണ്ടത്. എണ്‍പതുവര്‍ഷം മുമ്പാണ് ഇത്തരം എട്ടുകാലി ഇനത്തെ ഇതിനുമുമ്പ് കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത്.

 

 അമരാവതിയില്‍ നവംബറിലെ മൂന്നാം ആഴ്ചയില്‍ എട്ടുകാലി പഠനത്തില്‍ ഏര്‍പ്പെട്ട ശാസ്ത്രജ്ഞരുടെ ഏഷ്യന്‍ മേഖല സമ്മേളനം നടന്നു. ഈ സമ്മേളനത്തിലാണ് ഈജിപ്തില്‍നിന്നുള്ള ശാസ്ത്രജ്ഞന്റെ കണ്ടെത്തല്‍ രേഖപ്പെടുത്തിയത്.


ചെറുപ്രാണികള്‍, കൊതുകുകള്‍, ഈച്ചകള്‍ എന്നിവയെ ഭക്ഷിക്കുന്ന ഈ എട്ടുകാലി ഇനത്തിന് മലേറിയ പരത്തുന്ന കൊതുകുകളാണ് ഇഷ്ടഭക്ഷണം. എട്ടു കണ്ണുകളുള്ള ഈ എട്ടുകാലി ഇനത്തെ ഏറ്റവും പഴക്കംചെന്ന എട്ടുകാലി ഇനമായിട്ടാണ് വിശേഷിപ്പിക്കുന്നത്. രോമബഹുല ശരീരം ഈ ജീവിവംശത്തിന്റെ പഴക്കം സൂചിപ്പിക്കുന്നതാണ്.

 

ഇന്ത്യയില്‍ 1935-ലാണ് ഇതിനെ ഇതിനുമുമ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. ജോര്‍ദാനിലും ഇറാനിലും ഇവയെ ധാരാളമായി കാണാറുണ്ട്.
 

വിഴിഞ്ഞം തുറമുഖത്തിന്‌ ഇനി 1000 ദിവസം

ഇന്ത്യയിലെ ഏറ്റവും വികസനസാധ്യതയുള്ള തുറമുഖമായാണ്‌ വിഴിഞ്ഞം വിശേഷിപ്പിക്കപ്പെടുന്നത്. ഡ്രഡ്ജിങ് ആവശ്യമില്ലാത്തതിനാൽ വലിയ കപ്പലുകൾക്കും (മദർഷിപ്പുകൾ)ഇവിടെ എത്തിച്ചേരാൻ സാധിക്കും. ഇത് ചരക്കുഗതാഗതത്തിന്റെ ഹബ്ബായി മാറാം

# ഉമ്മൻചാണ്ടി

December 4, 2015, 11:05 PM IST

T- T T+

വിഴിഞ്ഞം പദ്ധതി

ആയിരം ദിവസം കഴിയുമ്പോൾ വിഴിഞ്ഞത്തൊരു മദർഷിപ്പ്. സർ സി.പി. രാമസ്വാമി അയ്യർ, ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പേ കണ്ട സ്വപ്നം, ഇതാ ഇപ്പോൾ യാഥാർഥ്യമാകുന്നു.   രണ്ടു മെഗാപദ്ധതികളാണ് കേരളത്തിന്റെ ആകെയുള്ള സമ്പാദ്യം. ഇടുക്കി അണക്കെട്ടും (1973) നെടുമ്പാശ്ശേരി വിമാനത്താവളവും (1993). വികസനരംഗത്തെ കേരളത്തിന്റെ ഈ മരവിപ്പിനുള്ള മറുപടിയാണ് വിഴിഞ്ഞം. ഇനി കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, സ്മാർട്ട് സിറ്റി, ദേശീയ ജലപാത തുടങ്ങി ഒരുപിടി മെഗാ പദ്ധതികളാണ് പൂർത്തിയാകുന്നത്. കേരളം സ്വപ്നങ്ങളിൽ നിന്നുണരുന്നു. 
രാജ്യത്തിന്റെ ബഹിരാകാശഗവേഷണത്തെ ഉയരങ്ങളിലെത്തിച്ച തുമ്പയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രം ഉയർന്നത്  അവിടെയുള്ള മത്സ്യത്തൊഴിലാളികളുടെ കിടപ്പാടത്തിലാണ്. വിഴിഞ്ഞം തുറമുഖം നങ്കൂരമിടുന്നതും അവരുടെ മഹാത്യാഗത്തിന്മേലാണ്. കേരളത്തിൽ വികസനം കൊണ്ടുവരണമെന്ന് ഇന്നാട്ടിലെ സാധാരണക്കാർ എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന്  വിഴിഞ്ഞം വീണ്ടും നമ്മെ ഓർമിപ്പിക്കുന്നു. 


കടലാസിൽ നിന്ന്‌ കരയിലേക്ക്
2011 മെയിൽ യു.ഡി.എഫ്. സർക്കാർ അധികാരമേൽക്കുമ്പോൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി എങ്ങുമെത്തിയിരുന്നില്ല. അന്നു കടലാസ് തോണി മാത്രമായിരുന്ന പദ്ധതിയെ   ജാഗ്രതയോടെയും കഠിനമായും പരിശ്രമിച്ചാണ് ഒരു കപ്പലാക്കി മാറ്റിയത്. ആദ്യം പദ്ധതിയുടെ പ്രവർത്തനം ത്വരപ്പെടുത്തി. നാല്പതോളം പബ്ലിക് കൺസൾട്ടേഷനുകൾ ഉൾപ്പെടുന്ന രണ്ടുവർഷംനീണ്ട പ്രവർത്തനങ്ങളെത്തുടർന്ന്  പാരിസ്ഥിതിക അനുമതി ലഭിച്ചു. വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെ സാധ്യതകൾ കൂടി പരമാവധി ഉപയോഗപ്പെടുത്താൻ  ലാൻഡ് ലോർഡ് മോഡലിലെ പി.പി.പി. ഘടകങ്ങൾ നവീകരിച്ചു. പദ്ധതിയുടെ രൂപരേഖ പുതുക്കി. ഇതോടെ  9,000 ടി.ഇ.യു.വിനു പകരം 18,000 മുതൽ 22,000 ടി.ഇ.യു.വരെ ശേഷിയുള്ള കണ്ടെയ്‌നർ കപ്പലുകൾക്ക് വിഴിഞ്ഞം തുറമുഖത്ത് ചരക്കിറക്കാൻ സാധിക്കും. ബർത്തിന്റെ നീളം 650-ൽ നിന്ന്‌ 800 മീറ്ററാക്കി നവീകരിച്ചു. ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവും വലിയ കപ്പൽ വരെ നങ്കൂരമിടാൻ സാധിക്കുന്ന രീതിയിൽ രൂപകല്പന ചെയ്തിട്ടുള്ള ഇന്ത്യയിലെ ഏക തുറമുഖമാണ്  വിഴിഞ്ഞം.


     വിഴിഞ്ഞം പദ്ധതിയുടെ  തുക 5,552 കോടി രൂപയാണ്. ഇതിൽ 4,089 കോടി രൂപ പി.പി.പി. ഘടകവും 1,463 കോടി രൂപ സർക്കാർ ചെലവിൽ നിർമിക്കുന്ന ഫണ്ടഡ് വർക്കിന്റെ തുകയുമാണ്. എല്ലാ മുൻ കരാറുകളിലെയുംപോലെ പദ്ധതിക്കാവശ്യമായ ഭൂമി, െറയിൽ, വെള്ളം, വൈദ്യുതി എന്നിവയുടെ ചുമതലയും ചെലവും സംസ്ഥാനസർക്കാറിനാണ്. ഇതിന്  1,973 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. 
ബ്രേക്ക്‌വാട്ടറിന്റെ നിർമാണം  കരാറുകാരൻ നിർവഹിക്കുകയും അതിന് ആവശ്യമായ 1,463 കോടി രൂപ സർക്കാർ വിവിധ ഘട്ടങ്ങളിൽ നൽകുകയും ചെയ്യും.    പി.പി.പി. ഘടകങ്ങളുടെ തുകയായ 4,089 കോടിയിൽ 40 ശതമാനം 1,635 കോടി രൂപയുടെ ഗ്രാന്റാണ്.  818 കോടി രൂപ കേന്ദ്രസർക്കാർ വയബിലിറ്റി ഗ്യാപ് ഫണ്ടായി നൽകും. ശേഷിക്കുന്ന 817 കോടി രൂപ ഗ്രാന്റിൽ, 409 കോടി രൂപ നിർമാണ കാലയളവിലും 408 കോടി രൂപ നടത്തിപ്പു കാലയളവിലും സഹായധനമായി സർക്കാർ നൽകും.


സുതാര്യത മുഖമുദ്ര    
കേന്ദ്ര ആസൂത്രണകമ്മിഷൻ പ്രസിദ്ധീകരിച്ച പൊതുരേഖയായ മാതൃകാ കൺസഷൻ കരാർ അടിസ്ഥാനമാക്കി സുതാര്യമായാണ് കരാറും  ടെൻഡർ നടപടികളും  പൂർത്തിയാക്കിയത്. ഒട്ടേറെ തവണ ടെൻഡർ സമയപരിധി  നീക്കിക്കൊടുത്തു. അവസാനഘട്ടത്തിലും താത്പര്യം പ്രകടിപ്പിച്ച മൂന്ന് കമ്പനികളുമായി മുഖ്യമന്ത്രിയും തുറമുഖമന്ത്രിയും ചർച്ച നടത്തി. എന്നാൽ, അദാനി പോർട്‌സ് മാത്രമാണ് ടെൻഡർ സമർപ്പിച്ചത്. ഇത് സർക്കാർ സർവകക്ഷിയോഗത്തിൽ വിശദീകരിക്കുകയും വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ടെൻഡർ സംബന്ധമായ എല്ലാ വിവരങ്ങളും പുറത്തുവിട്ടു. അദാനി പോർട്‌സ് ഒപ്പിട്ട ബിഡ് ലെറ്റർ വരെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 
    

നാലുവർഷം മുമ്പ് ടെൻഡർ വിളിച്ചിരുന്ന മോഡലിൽ സംസ്ഥാനസർക്കാർ മുടക്കേണ്ടിയിരുന്ന തുകയിൽ നിന്ന് ഗണ്യമായ തുക ഇപ്പോഴത്തെ മോഡലിൽ കുറഞ്ഞിട്ടുണ്ട്. 30 വർഷത്തേക്ക്‌ ഭൂമി സ്വകാര്യകമ്പനിക്ക്‌ പാട്ടത്തിന്  നൽകുന്നതായിരുന്നു പഴയകരാർ. പുതിയകരാർ പ്രകാരം ലൈസൻസ് മാത്രമേ സ്വകാര്യപങ്കാളിക്കു ലഭിക്കുന്നുള്ളൂ. തിരിച്ചെടുക്കാവുന്ന രീതിയിൽ ഭൂമിയുടെ അവകാശം സർക്കാറിനുതന്നെ. തുറമുഖ നടത്തിപ്പിന്റെ 15-ാം വാർഷികത്തിനുശേഷം വരുമാനത്തിന്റെ വിഹിതം സർക്കാറിനു ലഭിച്ചുതുടങ്ങും. ഈ വിഹിതം ഒരു ശതമാനത്തിൽ തുടങ്ങി ഓരോ വർഷവും ഒരു ശതമാനം വീതം കൂടി 40 ശതമാനം വരെ ആകും. കൂടാതെ, തുറമുഖേതര പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തിന്റെ 10 ശതമാനം വിഹിതം ഏഴാംവർഷം മുതൽ സംസ്ഥാനത്തിനു ലഭിച്ചു തുടങ്ങും.


കണ്ണീർ വീഴ്ത്താതെ 
വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതുമൂലം ആ പ്രദേശത്തെ ഒരാളുടെപോലും കണ്ണീർ വീഴാൻ ഇടവരില്ല. പുനരധിവാസത്തിനായി 475 കോടി രൂപയുടെ പാക്കേജാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുവർഷംകൊണ്ട് ഇതു നടപ്പാക്കും. ആവശ്യമെങ്കിൽ കൂടുതൽ തുക മാറ്റിവെക്കും. ഏറ്റെടുത്ത സ്ഥലത്തിന്റെ ഉടമകൾക്ക് ന്യായമായ വില നൽകി. വീട് നഷ്ടപ്പെടുന്ന 67 പേർക്കും പുനരധിവാസം നൽകി. പദ്ധതി നടപ്പാക്കുന്നതുമൂലം തൊഴിൽരഹിതരും ഭവനരഹിതരുമാകുന്നവരുടെ പ്രശ്നങ്ങൾ പഠിച്ച് നഷ്ടപരിഹാരം നൽകാൻ ആർ.ഡി.ഒ. അധ്യക്ഷനായ കമ്മിറ്റിയും കളക്ടറുടെ നേതൃത്വത്തിൽ അപ്പീൽ കമ്മിറ്റിയും നിലവിലുണ്ട്. സജീവമായ മത്സ്യബന്ധന മേഖല എന്ന നിലയിൽ തുറമുഖ നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ആധുനിക മത്സ്യബന്ധനത്തുറമുഖം നിർമിക്കുന്നതാണ്. പദ്ധതി പ്രദേശത്തെ ജനങ്ങൾക്കുവേണ്ടി  ശുദ്ധജലവിതരണ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. പദ്ധതിക്കുവേണ്ടി മൊത്തം ഭൂമിയുടെ 93 ശതമാനവും ഏറ്റെടുത്തു. ശേഷിക്കുന്ന 23 ഏക്കർ ഭൂമി വൈകാതെ ഏറ്റെടുക്കാൻ കഴിയും. 


തുടക്കമിട്ടത് യു.ഡി.എഫ്.
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തുടക്കമിട്ടത് 1991-ൽ  കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സർക്കാറിന്റെ കാലത്താണ്. അന്ന് തുറമുഖവകുപ്പ് മന്ത്രിയായിരുന്ന. എം.വി. രാഘവൻ ആണ് ഇതിന് ചുക്കാൻ പിടിച്ചത്. എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള സർക്കാർ, 1995-ൽ പദ്ധതിക്കായി കുമാർ എനർജി കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പിട്ടു.  എന്നാൽ, തുടർന്നുവന്ന ഇടതു മുന്നണി സർക്കാറിന് പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിഞ്ഞില്ല.  2004-ൽ സ്വകാര്യപങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനുള്ള രൂപരേഖ തയ്യാറാക്കുകയും 2005-ൽ പി.പി.പി. മോഡലിൽ ടെൻഡർ വിളിക്കുകയും ചെയ്തു. ടെൻഡറിൽ പങ്കെടുത്ത ചൈനീസ് പങ്കാളിത്തമുള്ള കൺസോർഷ്യത്തിന് സുരക്ഷാകാരണങ്ങളാൽ കേന്ദ്രാനുമതി ലഭിച്ചില്ല. പിന്നീടുവന്ന ഇടതുസർക്കാറിന്റെ ശ്രമങ്ങളും വിജയിച്ചില്ല.  
5,552 കോടി രൂപയുടെ പദ്ധതിയിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ച് ഇത്തവണയും പദ്ധതി തടസ്സപ്പെടുത്താൻ പ്രതിപക്ഷം നോക്കിയെങ്കിലും സർക്കാർ ഒരിഞ്ചുപോലും പതറാതെ മുന്നോട്ടുപോയി. ദശാബ്ദങ്ങൾക്കുശേഷം കേരളത്തിൽ ഒരുവൻകിട പദ്ധതി നടപ്പാകുന്ന ഈ ശുഭമുഹൂർത്തം ബഹിഷ്കരിക്കാനുള്ള ഇടതുമനസ്സ് നിർഭാഗ്യകരമാണ്. പദ്ധതിക്കുവേണ്ടി  കിടപ്പാടം വരെ വിട്ടുകൊടുക്കുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വലിയ മനസ്സിനു മുന്നിൽ ഇടതുപക്ഷം തീരേ ചെറുതായിപ്പോയി. 


കേരളത്തിനും രാജ്യത്തിനുംവേണ്ടി
(ലോകത്തിലെ തന്നെ ഏറ്റവും പരിസ്ഥിതി സൗഹൃദവും പ്രകൃതിദത്തവുമായ തുറമുഖമാണ് വിഴിഞ്ഞം. ഡ്രഡ്ജിങ് ആവശ്യമില്ലാത്തതിനാൽ വലിയ കപ്പലുകൾക്കും (മദർഷിപ്പുകൾ) ഇവിടെ എത്തിച്ചേരാൻ സാധിക്കും.    ഇത് ചരക്കുഗതാഗതത്തിന്റെ ഹബ്ബായി മാറാം.  ഇന്ത്യയിലെ  ഏറ്റവും വികസനസാധ്യതയുള്ള തുറമുഖമാണ് വിഴിഞ്ഞം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മത്സരിക്കേണ്ടി വരുന്നത് കൊളംബോ, സിംഗപ്പൂർ, ദുബായ് എന്നീ രാജ്യാന്തര തുറമുഖങ്ങളുമായാണ്. വിഴിഞ്ഞം പ്രവർത്തനക്ഷമമാകുന്നതോടുകൂടി വല്ലാർപാടം കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലിന്റെ വാണിജ്യപരമായ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുകയും ചെയ്യും.


     തുറമുഖനിർമാണരംഗത്തും നടത്തിപ്പിലും മുൻനിരക്കാരായ അദാനി പോർട്‌സിൽ സർക്കാറിന്‌ പൂർണവിശ്വാസമുണ്ട്. വിഴിഞ്ഞം പദ്ധതി ഏറ്റെടുത്ത അവർക്ക് പ്രത്യേക നന്ദി പറയുന്നു. നാലുവർഷം (1461 ദിവസം) കൊണ്ടാണ് പദ്ധതി പൂർത്തിയാക്കേണ്ടത്. എന്നാൽ,  ആയിരംദിവസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാമെന്നാണ് അദാനി പോർട്‌സിന്റെ പ്രഖ്യാപനം. കൗണ്ട്ഡൗൺ ആരംഭിക്കുകയാണ്. 1095 ദിവസങ്ങൾകൊണ്ട്  കൊച്ചി മെട്രോ പൂർത്തിയാകുമെന്നാണു  പ്രഖ്യാപിച്ചിട്ടുള്ളത്. വൻകിട പദ്ധതികളെല്ലാം സമയബന്ധിതമായി മുന്നേറുകയാണ്. സ്വപ്നങ്ങളിൽ നിന്ന്‌ യാഥാർഥ്യങ്ങളിലേക്കുള്ള യാത്ര കഠിനമാണെങ്കിലും.

കസ്തൂരി നാടിനെ കൊല്ലുന്ന  ഭയാനക കാഴ്ച  കാണൂ 

2ജി: പ്രധാനമന്ത്രിയും ധനമന്ത്രിയും ജെപിസിക്കു മുന്നില്‍ ഹാജരാകണമെന്ന് യശ്വന്ത് സിന്‍ഹ
 സ്വന്തം ലേഖകന്‍
 
   


ന്യൂഡല്‍ഹി. 2ജി സ്പെക്ട്രം വിഷയത്തില്‍ സത്യം കണ്ടെത്തുന്നതിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ധനമന്ത്രി പി. ചിദംബരവും ജെപിസിക്കു (ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റി) മുന്നില്‍ ഹാജരാകണമെന്ന് ജെപിസി അംഗവും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ. 2ജി സ്പെക്ട്രം വിഷയത്തില്‍ ആക്ഷേപകരമായ പ്രവര്‍ത്തനമാണ് ജെപിസി കാഴ്ചവയ്ക്കുന്നതെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ടു മാസമായി ജെപിസി പാനല്‍ യോഗം കൂടുന്നില്ല. കമ്മിറ്റിക്കു മുന്നില്‍ ഹാജരാകാന്‍ തയാറായ മുന്‍ ടെലികോം മന്ത്രി എ.രാജയെ വിസ്തരിക്കാനും കമ്മിറ്റി ശ്രമിക്കുന്നില്ലെന്ന് സിന്‍ഹ കുറ്റപ്പെടുത്തി

ആറന്മുള വിമാനത്താവള ഭൂമി വ്യവസായ ഭൂമിയാക്കാനുള്ള തീരുമാനത്തിനു സ്റ്റേ
 സ്വന്തം ലേഖകന്‍
 

ചെന്നൈ. ആറന്മുള വിമാനത്താവള ഭൂമി വ്യവസായ ഭൂമിയാക്കാനുള്ള തീരുമാനത്തിനു സ്റ്റേ. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും ഉത്തരവ്. ദേശിയ ഗ്രീന്‍ ട്രൈബ്യൂണലിന്റെ ദക്ഷിണമേഖലാ വിഭാഗമാണു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്തത്.

വിമാനത്താവളത്തിനായി എടുത്ത ഭൂമി വ്യവസായ മേഖലയായി പ്രഖ്യാപിക്കും മുന്‍പുനിയമപരമായ അനുമതികള്‍ നേടിയിരുന്നില്ല എന്നു ബെഞ്ച് കണ്ടെത്തി. ഇതിനാല്‍ വ്യവസായ മേഖലാ പ്രഖ്യാപനത്തെ  അടിസ്ഥാനമാക്കിയുള്ള എല്ലാ തുടര്‍പ്രവര്‍ത്തനങ്ങളും നിര്‍മ്മാണവും ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. കുമ്മനം രാജശേഖരന്‍ ഫയല്‍ ചെയ്ത ഹര്‍ജിലാണ് ചെന്നൈ ബെഞ്ചിന്റെ ഉത്തരവ്

മദ്യപിക്കണമെങ്കില്‍ ഗുജറാത്തില്‍ പണക്കാരനാവണം
അഹമ്മദാബാദ്: സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കിയ ഗുജറാത്തില്‍ ഇനി മദ്യം വാങ്ങാനുള്ള പെര്‍മിറ്റ് കിട്ടണമെങ്കില്‍ മാസവരുമാനം 25,000 രൂപയെങ്കിലും വേണം. കര്‍ഷകനാണെങ്കില്‍ ഏറ്റവും കുറഞ്ഞത് എട്ട്ഏക്കര്‍ കൃഷിഭൂമിയും വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയും വേണം. ഇത്രയും മാത്രം പോരാ, അഞ്ചുവര്‍ഷം തുടര്‍ച്ചയായി വരുമാനനികുതി അടച്ചതിന്റെ രേഖകളും ഉണ്ടെങ്കിലേ സംസ്ഥാനത്ത് മദ്യപിക്കാനുള്ള അര്‍ഹത ലഭിക്കൂ.

സംസ്ഥാനത്ത് നിയന്ത്രണം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് 'യോഗ്യത'കള്‍ വിപുലീകരിച്ചത്. മദ്യനിരോധനം ഏര്‍പ്പെടുത്തുമ്പോഴും ഗുജറാത്തില്‍ പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ ഒരുവിഭാഗത്തിന് മദ്യം നല്കുന്നുണ്ട്. നേരത്തേ 5000 രൂപ മാസവരുമാനമുള്ള ആര്‍ക്കും മദ്യം വാങ്ങാനുള്ള പെര്‍മിറ്റ് അനുവദിച്ചിരുന്നു. ആഭ്യന്തരമന്ത്രിയായി രജനീകാന്ത് പട്ടേല്‍ പുതുതായി ചുമതലയേറ്റ ശേഷമാണ് മദ്യനിരോധനം കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാന്‍ തീരുമാനിച്ചത്. മിസോറമും ഗുജറാത്തുമാണ് ഇന്ത്യയില്‍ മദ്യനിരോധനം നടപ്പാക്കിയ സംസ്ഥാനങ്ങള്‍.

ഇനിമുതല്‍ പെര്‍മിറ്റ് ഒരുവര്‍ഷത്തേക്കുമാത്രമേ ലഭിക്കൂ. ഓരോ വര്‍ഷവും വരുമാനനികുതി അടച്ചതിന്റെ രസീതുമായി വന്നുവേണം പെര്‍മിറ്റ് പുതുക്കാന്‍. പെര്‍മിറ്റ് ഇല്ലാത്തവര്‍ക്ക് മദ്യം വില്ക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള പിഴ കൂട്ടാന്‍ ആലോചനയുണ്ട്. 20,000 രൂപമുതല്‍ ഒരുലക്ഷം രൂപവരെ പിഴ ഈടാക്കാനാണ് ഒരുങ്ങുന്നത്. കൂടാതെ ലൈസന്‍സും റദ്ദാക്കപ്പെടും. ഇപ്പോള്‍ ഇത് 5000 രൂപമുതല്‍ 20,000 രൂപവരെയാണ്.

ഗുജറാത്തില്‍ പ്രത്യേക നിക്ഷേപമേഖലകളില്‍ (സെസ്)ഒരു തരത്തിലുള്ള നിയന്ത്രണവും മദ്യത്തിന് ഏര്‍പ്പെടുത്തിയിട്ടില്ല. വിദേശികള്‍, പ്രവാസികള്‍, മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ എന്നിവര്‍ക്ക് ഇളവു നല്കിയിരുന്നു. എന്നാല്‍ പുതിയ മന്ത്രിക്ക് ഇത്തരം ഇളവുകളോടും യോജിപ്പില്ലെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

കരിയിലയില്‍ നിന്ന് ഖരഇന്ധനവുമായി കാലടി വാസുദേവന്‍
കാലടി: പാചകാവശ്യത്തിന് ചെലവുകുറഞ്ഞ ഖര ഇന്ധനവുമായി കാലടി വാസുദേവന്‍. കരിയില ഉപയോഗിച്ച് നിര്‍മിക്കുന്ന ഖരഇന്ധനമാണ് ഇദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഉണ്ടാക്കുന്നതിനുള്ള രീതിക്ക് 2006ല്‍ ഇദ്ദേഹത്തിന് ഭാരതസര്‍ക്കാറില്‍നിന്നും പേറ്റന്റ് ലഭിച്ചിട്ടുണ്ടെന്ന് കാലടി വാസുദേവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കരിയില പൊടിച്ച് ചില മിശ്രണങ്ങള്‍ ചേര്‍ത്ത് കൈപ്പത്തികൊണ്ട് പിടിക്കാവുന്ന വണ്ണത്തില്‍ കട്ടിയുള്ള കുറ്റിപോലെ നിര്‍മിച്ചെടുക്കും. ഇതിന് നിര്‍മാണച്ചെലവ് തീരെ ഇല്ല. പുകയും കുറവാണ്. എവിടേയും കൊണ്ടുനടക്കാം.

വനങ്ങളിലും പ്ലാന്റേഷനുകളിലുമെല്ലാം കൊഴിഞ്ഞുവീഴുന്ന കരിയിലകള്‍ മൊത്തമായി ശേഖരിച്ച് ഈവിധം രൂപപ്പെടുത്തിയെടുത്താല്‍ പാചകഇന്ധന പ്രതിസന്ധി പരിഹരിക്കാനാവുമെന്ന് കാലടി വാസുദേവന്‍ പറഞ്ഞു. ഇത് ക്യാമ്പുകളിലും മറ്റും തങ്ങുന്നവര്‍ക്കും പട്ടാളക്കാര്‍ക്കുമെല്ലാമാകും. ബാഗുകളില്‍ കൊണ്ടുനടക്കാമെന്നതാണ് സൗകര്യം. കരിയില ഖരഇന്ധനം പെട്ടെന്ന് കത്തിത്തീരുന്നില്ല. നല്ല ചൂടുമുണ്ടാകും. ഒരു ചെറിയ കുടുംബത്തിന് അരി പാകംചെയ്യാന്‍ 2 രൂപയുടെ ഇന്ധനം മതിയാകും.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജിന്റെ ശാസ്ത്രരത്‌ന പുരസ്‌കാര ജേതാവുകൂടിയാണ് കാലടി വാസുദേവന്‍.

ഹിമപാതത്തില്‍ യൂറോപ്പ് നിശ്ചലമായി ; നൂറുകാറുകളുടെ കൂട്ടിയിടി ജര്‍മനിയെ ഞെട്ടിച്ചു
മംഗളം 15/3/13

മില്‍മയുടെ നടപടിക്കെതിരെ ഹൈക്കോടതി  
 സ്വന്തം ലേഖകന്‍
 12/3/2013 മനോരമ ,......
   

കൊച്ചി. പാല്‍ കവറില്‍ ശുദ്ധവും കലര്‍പ്പില്ലാത്തതുമെന്ന് രേഖപ്പെടുത്തുന്ന മില്‍മയുടെ നടപടിക്കെതിരെ ഹൈക്കോടതി. പാല്‍പ്പൊടി ചേര്‍ത്ത് നിര്‍മ്മിക്കുന്ന പാലിന് ഈ വിശേഷണങ്ങള്‍ യോജിക്കുന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു. ഈ വിശേഷണങ്ങള്‍ മില്‍മയുടെ എംബ്ളത്തിന്റെ ഭാഗമാണെന്നും മറ്റും സംസ്ഥാനങ്ങളിലെ പാല്‍ ഉല്‍പാദകരും   ഈ വിശേഷണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള   മില്‍മയുടെ വാദങ്ങള്‍ കോടതി തള്ളി.

രണ്ടു ദിവസത്തിനകം വിശദീകരണം നല്‍കാന്‍   ജസ്റ്റിസുമാരായ എസ്.സിരിജഗനും ബാബു മാത്യു പി. ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കി. പാല്‍വില കൂട്ടിയതുമായി ബന്ധപ്പെട്ട സ്വകാര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.

സഭാതര്‍ക്കം: വെള്ളാപ്പള്ളിയുടെ സമവായം അംഗീകരിക്കാമെന്ന് യാക്കോബായ സഭ


കണിച്ചുകുളങ്ങര (ആലപ്പുഴ): എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍ദേശിക്കുന്ന സമവായത്തിലൂടെ സഭാതര്‍ക്കം പരിഹരിക്കാന്‍ തയ്യാറാണെന്ന് യാക്കോബായ സഭ. ജനഹിതം മാനിച്ച് ഇരുസഭകളും തമ്മിലുള്ള തര്‍ക്കത്തിന് ശാശ്വത പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് വെള്ളാപ്പള്ളി.

സഭാതര്‍ക്കത്തില്‍ ഇടപെടണമെന്ന ആവശ്യമായി ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ പ്രതിനിധിസംഘം വ്യാഴാഴ്ച വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലുള്ള വീട്ടിലെത്തി ചര്‍ച്ച നടത്തി.

ചര്‍ച്ചയ്ക്കുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച യാക്കോബായ സഭാപ്രതിനിധികളാണ് വെള്ളാപ്പള്ളിയുടെ ഒത്തുതീര്‍പ്പ് അംഗീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. സംസ്ഥാനത്തെ വിവിധ സഭകളും സമുദായ സംഘടനകളും ധാര്‍മികത മുന്‍നിര്‍ത്തി ഒരുമിച്ച് നീങ്ങണമെന്ന് യാക്കോബായ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ വെള്ളാപ്പള്ളി നടേശന്റെ നിലപാടാണ് യാക്കോബായ സഭയ്ക്ക് ഉള്ളതെന്നും പ്രതിനിധികള്‍ പറഞ്ഞു. എസ്.എന്‍.ഡി.പി.എന്‍.എസ്.എസ്. ഐക്യത്തിന് യാക്കോബായ സഭയുടെ പിന്തുണ ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഏത് സമുദായത്തിന്‍േറതാണെങ്കിലും ആരാധനാലയങ്ങള്‍ പൂട്ടിക്കിടക്കുന്നത് ആ ദേശത്തിന് ശാപവും നാശവുമായിത്തീരുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നോമ്പുകാലത്ത് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പൂട്ടിക്കിടക്കുന്നത് അംഗീകരിക്കാന്‍ ആര്‍ക്കും പറ്റില്ല. ആരാധനാസ്വാതന്ത്ര്യം മൗലികാവകാശമായ നാട്ടില്‍ പള്ളികള്‍ പൂട്ടിക്കിടക്കുന്നത് അവകാശലംഘനമാണ്. സഭകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാത്തത് ജനാധിപത്യരാഷ്ട്രത്തിലെ ഭരണാധികാരികള്‍ക്ക് ഭൂഷണമല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മെത്രാപ്പോലീത്താമാരായ കുരിയാക്കോസ് മാര്‍ യൗസേബിയോസ്, ഏലിയാസ് മാര്‍ അത്താനാസിയോസ്, മാത്യൂസ് മാര്‍ അന്തീമോസ്, യാക്കോബായസഭാ ട്രസ്റ്റിതമ്പു ജോര്‍ജ് തുകലന്‍, പ്രൊഫ. എം.എ.പൗലോസ്, വൈദികരായ റിജോ നിരപ്പുകണ്ടം, വര്‍ഗീസ് തെക്കേക്കര, ഷാനു കല്ലുങ്കല്‍, ഡിക്കന്‍ എബിന്‍ എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.

പൌരാവകാശ ബില്‍ അംഗീകരിച്ചു
 സ്വന്തം ലേഖകന്‍
 

  "
ന്യൂഡല്‍ഹി . ജനങ്ങള്‍ക്കു സമയബന്ധിതമായി സേവനം ഉറപ്പുനല്‍കുന്ന പൌരാവകാശ ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. പാസ്പോര്‍ട്ട്, പെന്‍ഷന്‍, ജനന - മരണ - ജാതി സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ നിശ്ചിത സമയത്തു നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്നു പിഴ ഈടാക്കും. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ പൌരാവകാശ പ്രവര്‍ത്തകരുടെ പ്രക്ഷോഭത്തിനിടെ രൂപം നല്‍കിയ ബില്‍ 2011 ഡിസംബറില്‍ ലോക്സഭയില്‍ അവതരിപ്പിച്ചശേഷം പാര്‍ലമെന്റ് സമിതിയുടെ പരിഗണനയിലായിരുന്നു.

സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി ലഭിക്കാന്‍ പൌരന്മാര്‍ക്കുള്ള അവകാശവും പരാതി പരിഹാരവും (2011) എന്നാണു ബില്ലിന്റെ മുഴുവന്‍ പേര്. സേവനങ്ങള്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ പ്രതിദിനം 250 രൂപമുതല്‍ കൂടിയത് 50,000 രൂപവരെ പിഴ നല്‍കേണ്ടിവരും. കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ സേവനങ്ങള്‍കൂടി ഏകപക്ഷീയമായി നിയമത്തിന്റെ ഭാഗമാക്കുന്നതിനോടു പ്രതിപക്ഷത്തിന് എതിര്‍പ്പുണ്ട്. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണിതെന്നാണ് ആരോപണം.

സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സമയപരിധി ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫിസുകള്‍ക്കു നിശ്ചയിക്കാം. ഇതനുസരിച്ചു തയാറാക്കുന്ന സമയക്രമം പൊതുജനങ്ങളുടെ അറിവിലേക്കു പ്രസിദ്ധീകരിക്കും. സമയക്രമം പാലിക്കാനാവുന്നില്ലെങ്കിലാണ് ഉദ്യോഗസ്ഥര്‍ പിഴ നല്‍കേണ്ടിവരിക.

പ്രവാസി ഇന്ത്യക്കാരെക്കൂടി ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനു വ്യവസ്ഥകള്‍ക്കു രൂപം നല്‍കാന്‍ പഴ്സനേല്‍ - പൊതുജന പരാതി - പെന്‍ഷന്‍ മന്ത്രാലയത്തെയും നിയമ മന്ത്രാലയത്തെയും മന്ത്രിസഭ ചുമതലപ്പെടുത്തി. സമയബന്ധിതമായി ആവലാതികള്‍ പരിഹരിക്കുന്നതിനും സംശയങ്ങള്‍ക്കു മറുപടി നല്‍കുന്നതിനും കോള്‍ സെന്റര്‍, കസ്റ്റമര്‍ കെയര്‍ സെന്റര്‍, ഹെല്‍പ് ഡെസ്ക് എന്നിവ സ്ഥാപിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

കേരള നിയമസഭ സേവനാവകാശ നിയമം പാസാക്കിയെങ്കിലും ഇതിന്റെ ചട്ടങ്ങള്‍ കൂടി തയാറാക്കിയാലേ പൂര്‍ണതോതില്‍ എല്ലാ വകുപ്പുകളിലും നടപ്പാക്കാനാവൂ. ചട്ടങ്ങള്‍ നിയമവകുപ്പ് ത യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ പൊലീസ് ഉള്‍പ്പെടെയുള്ള ഏതാനും വകുപ്പുകളില്‍ സേവനാവകാശ  നിയമം ഭാഗികമായി നടപ്പാക്കി.
സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും പൌരാവകാശ രേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിനു നിയമപ്രാബല്യം നല്‍കുന്നതിനാണ് സേവനാവകാശ നിയമം കൊണ്ടു വന്നത്.

സിവില്‍ സര്‍വീസ് കടമ്പ കടക്കാന്‍ ഇനി സന്മാര്‍ഗ പരീക്ഷയും​
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് സമഗ്രപരിഷ്‌കാരം നിര്‍ദേശിക്കുന്ന പുതിയ മാതൃക കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു.

ഇതനുസരിച്ച് മെയിന്‍ പരീക്ഷയ്ക്ക് പുതിയൊരു പേപ്പര്‍ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 'സന്മാര്‍ഗം, സത്യസന്ധത, അഭിരുചി' എന്ന പേരിലാണിത്. പൊതുജീവിതത്തിലെ സത്യസന്ധത, സന്മാര്‍ഗം തുടങ്ങിയവയോട് ഉദ്യോഗാര്‍ഥിയുടെ സമീപനമാണ് ഈ പേപ്പറില്‍ പ്രധാനമായി പരിശോധിക്കുക. ഒപ്പം പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്യാനും പ്രശ്‌നം പരിഹരിക്കാനുമുള്ള ഉദ്യോഗാര്‍ഥിയുടെ ശേഷിയും വിലയിരുത്തുമെന്ന് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. അഭിരുചി നിര്‍ണയം കൂടി ഉള്‍പ്പെടുന്ന ഈ പേപ്പറിന് 250 മാര്‍ക്കാണുണ്ടാവുക. 2013ലെ പരീക്ഷയില്‍ത്തന്നെ മാറ്റങ്ങള്‍ നിലവില്‍വരും.

വിവിധ പേപ്പറുകളുടെ മാര്‍ക്കുകളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. മെയിന്‍ പരീക്ഷയിലെ ജനറല്‍ സ്റ്റഡീസ് പേപ്പറില്‍ നിര്‍ബന്ധിത വിഷയങ്ങളുടെ എണ്ണവും കൂട്ടി.

മെയിന്‍ പരീക്ഷയ്ക്ക് ജനറല്‍ സ്റ്റഡീസില്‍ 250 മാര്‍ക്ക് വീതമുള്ള നാല് നിര്‍ബന്ധിതവിഷയങ്ങളാണ് ഇനിയുണ്ടാവുക. ഇതിനു പുറമെ 250 മാര്‍ക്ക് വീതമുള്ള രണ്ട് ഐച്ഛികവിഷയങ്ങളും. നേരത്തേ 300 മാര്‍ക്ക് വീതമുള്ള രണ്ട് നിര്‍ബന്ധിത വിഷയങ്ങളും രണ്ട് ഐച്ഛികവിഷയങ്ങളുമാണുണ്ടായിരുന്നത്.

ഇവയുള്‍പ്പെടെ മെയിന്‍പരീക്ഷയ്ക്ക് മൊത്തം 1800 മാര്‍ക്കുണ്ടാവും. 200 മാര്‍ക്കിന്റെ ഉപന്യാസരചനാ പേപ്പര്‍ അതേപടി തുടരും. ഇതിന് പുറമേ 100 മാര്‍ക്കിന്റെ ഇംഗ്ലീഷ് പേപ്പര്‍ പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭരണരംഗത്ത് അനിവാര്യമായ ഇംഗ്ലീഷ്ഭാഷയിലെ മികവാണ് ഈ പേപ്പറില്‍ പരിശോധിക്കുക. പ്രിലിമിനറി പരീക്ഷയില്‍ രണ്ടുവര്‍ഷം മുമ്പ് മാറ്റം വരുത്തിയതിനാല്‍ പരിഷ്‌കാരങ്ങള്‍ക്ക് മുതിര്‍ന്നിട്ടില്ല.

ഏപ്രില്‍ നാലുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രിലിമിനറി പരീക്ഷ മെയ് 26ന് നടക്കും.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ കാലാനുസൃതമാറ്റങ്ങള്‍ നിര്‍ദേശിക്കാനായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. യു.ജി.സി. മുന്‍ചെയര്‍മാന്‍ അരുണ്‍ നിഗവേക്കര്‍ അധ്യക്ഷനായ ഈ സമിതിയുടെ ശുപാര്‍ശകള്‍ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. തുടര്‍ന്നാണ് വിജ്ഞാപനമായത്.

പ്രധാനമന്ത്രിയുടെ അനുമതി വൈകിയതു മൂലമാണ് ഫിബ്രവരി രണ്ടിന് പുറത്തിറക്കേണ്ട വിജ്ഞാപനം യു.പി.എസ്.സി നീട്ടിയത്.

വ്യായാമം കഴിഞ്ഞാല്‍ തക്കാളി ജ്യൂസ്
 എസ് സഹന
 

വ്യയാമത്തിനു ശേഷം തക്കാളി ജ്യൂസ് കുടിച്ചാല്‍ അത് എനര്‍ജി ഡ്രിങ്കുകളെക്കാള്‍  വളരെ പെട്ടെന്ന് ശരീര ചൈതന്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനം. ക്ഷീണിച്ചിരിക്കുന്ന അവസ്ഥയില്‍ നിന്ന് പേശികളെ സാധാരണ അവസ്ഥയില്‍ എത്തിക്കാനും രക്തയോട്ടം നോര്‍മല്‍ ആക്കാനും തക്കാളിയില്‍ അടങ്ങിയ രാസവസ്തുക്കള്‍ സഹായിക്കുന്നു.

ഗ്രീസിലെ ചില സ്ഥാപനങ്ങളിലെ വിദഗ്ധര്‍ 15 അത്ലറ്റുകളില്‍ രണ്ട് മാസം പരീക്ഷണങ്ങള്‍ നടത്തി. വ്യായാമത്തിനു മുന്‍പ്, വ്യായാമം ചെയîുമ്പോള്‍, വ്യയാമത്തിനു ശേഷം എന്നീ അവസ്ഥകള്‍ പഠനവിധേയമാക്കി.

  വ്യായാമത്തിനു ശേഷം ഒന്‍പതു  അത്ലറ്റുകള്‍ തക്കാളി ജ്യൂസും 6 അത്ലറ്റുകള്‍ പതിവു പോലെ അവരുടെ എനര്‍ജി ഡ്രിങ്കും കഴിച്ചു. കഠിന വ്യായാമത്തിനു ശേഷം തക്കാളി ജ്യൂസ് കുടിച്ചവരുടെ പേശികളും ഗ്ലൂക്കോസ്നിലയും വളരെ പെട്ടെന്ന് സാധാരണ നിലയില്‍ എത്തി.

തക്കാളിയില്‍ അടങ്ങിയ ലൈകോപ്പീന്‍ എന്ന സംയുക്തമാണു അവയ്ക്ക് കടും ചുവപ്പ് നിറം നല്‍്കുന്നത്. തക്കാളിയില്‍ അടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ അര്‍ബുദം, ഹൃദ്രോഗം മുതലായ രോഗങ്ങളെ പ്രതിരോധിക്കും എന്ന് തെളിഞ്ഞിട്ടു ണ്ട്.അത് കൊണ്ടാണു ചില ആളുകള്‍ മെഡിറ്ററേനിയന്‍ ഭക്ഷണം ശീലമാക്കുന്നതും കൂടുതല്‍ കാലം ജീവിച്ചിരിക്കുന്നതും.

വ്യായാമത്തിനു ശേഷം തക്കാളി ജ്യൂസ് കുടിച്ച അത് ലറ്റുകളില്‍ പേശികളുടെയും തലച്ചോറിന്റെയും ക്ഷതത്തിനു കാരണമാകുന്ന എന്‍സൈമുകളുടെയും മാംസ്യങ്ങളുടെയും അപകടകരമായ നിലയില്‍ നിന്ന് വളരെ പെട്ടെന്ന് തന്നെ സാധാരണ അവസ്ഥയിലേക്ക് വരുന്നതായി പുതിയ പഠനത്തില്‍ തെളിഞ്ഞു.ഫുഡ് ആന്റ് കെമിക്കല്‍ റ്റോക്സിക്കോളജി എന്ന ജേണലിലാണു ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്ന

Title. Double click me.

5 14 23
ഈ വര്‍ഷം ചില നന്മകള്‍ ഉണ്ടാകാമെങ്കിലും ദോഷഫലങ്ങളായിരിക്കും കൂടുതലായും ഉണ്ടാവുക. മറ്റുളളവരുടെ കാര്യങ്ങളില്‍ഇടപെടാതിരിക്കുക. ബന്ധുക്കളോടും സുഹൃത്തുക്കളോടും കരുതലോടെ സൂക്ഷിച്ച്‌ പെരുമാറുകയും സംസാരിക്കുകയും ചെയ്യുക. വഴിയെപോയ വയ്യാവേലി തലയില്‍ക്കയറ്റിവച്ച അവസ്‌ഥ തോന്നുന്ന സംഭവങ്ങള്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കും. ആദ്യമാസങ്ങളില്‍ എല്ലാ പ്രശ്‌നങ്ങളും രമ്യതയോടെ പരിഹരിക്കാന്‍ ശ്രമിക്കും. എങ്കിലും പരീക്ഷണങ്ങള്‍ക്ക്‌ വിധേയമായിക്കൊണ്ടിരിക്കും. ഭാഗ്യപരീക്ഷണങ്ങള്‍ക്ക്‌ മുതിരാതിരിക്കുക. എന്തിലിടപെട്ടാലും ബുദ്ധിമുട്ടിയാലേ വല്ലതുമൊക്കെ നടക്കൂ എന്ന സാഹചര്യമാവും ഉണ്ടാവുക. ഉന്നത വ്യക്‌തികളുമായുള്ള ബന്ധം; സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുന്നതിനും സഹായസഹകരണങ്ങള്‍ ലഭിക്കുന്നതിനും ഇടവരുത്തും. ഇഷ്‌ടദൈവത്തെ ശരണം പ്രാപിക്കുക. മുങ്ങാന്‍ പോകുന്നവരെ കൈപിടിച്ചുകയറ്റുന്ന അനുഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഈ വര്‍ഷമുണ്ടാകും. പരിചയമില്ലാത്തവര്‍പോലും വര്‍ഷാവസാനം നിങ്ങളെ സഹായിക്കാന്‍ തയ്യാറാകുന്ന സന്ദര്‍ഭങ്ങളുണ്ടാകും. ആദ്യ ആറു മാസങ്ങള്‍ക്കുശേഷം വീട്ടില്‍ സമാധാന അന്തരീക്ഷമുണ്ടാകും. സന്തോഷിക്കാന്‍ വക നല്‍കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാവുകയും ചെയ്യും. നിദ്രാഭംഗം, ശരീരസംബന്ധമായ അസുഖങ്ങള്‍ എന്നിവ വരാതെ ശ്രദ്ധിക്കുക. വികാരങ്ങള്‍ക്ക്‌ അടിമപ്പെടാതിരിക്കുക. മനക്കരുത്താണ്‌ പ്രധാനം
ഗണപതിഹോമം, ഭഗവതിസേവ, ശബരിമല ദര്‍ശനം, ശ്രീരാമസ്വാമി ക്ഷേത്രങ്ങളിലും കുടുംബക്ഷേത്രങ്ങളിലും പ്രാര്‍ത്ഥനകളും വഴിപാടുകളും
മലയാറ്റൂര്‍മല ചവിട്ടുക. വ്രതാനുഷ്‌ഠാനത്തോടെയുള്ള പ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തുക.
അഞ്ചുനേരം നമസ്‌കാരം നിര്‍ബന്ധമാക്കുക. സ്വലാത്തുകള്‍ അഞ്ചു പ്രാവശ്യം ചൊല്ലുക

ചൂടു ചായയും തണുത്ത ബിയറും മതി മൊബൈൽ ചാർജ്ജാക്കാം......15/2/2013

ലണ്ടൻ: മൊബൈൽ ചാർജ്ജ് ചെയ്യാൻ ഇനി വൈദ്യുതി വേണ്ട. ചൂടു ചായയോ തണുത്ത ബിയറോ പച്ചവെള്ളമോ മതി. ആഹാ കൊള്ളമല്ലോയെന്ന് തോന്നുന്നില്ലേ.. ഈ ചാർജ്ജറിന് അല്പം വില കൂടും, 5000 രൂപ( 60 പൗണ്ട്). ചൂട് ചായയിലെ താപം കറന്റ് ആക്കിമാറ്റും. വൃത്താകൃതിയിലുള്ള ഒരു കുഞ്ഞൻ യന്ത്രമാണ് സംഗതി. പേര് പക്ക്. ഇതിന്റെ ഒരു ഭാഗം ചുവപ്പും മറുഭാഗം നീലയുമാണ്. ചൂട് കാപ്പിയോ ചായയോ വെള്ളമോആണെങ്കിൽ ചുവപ്പ് ഭാഗത്ത് വയ്ക്കുക. തണുത്ത വസ്തു ആണെങ്കിൽ നീല ഭാഗത്തും. ഇതിൽ യു. എസ്.ബി കേബിൾ ഘടിപ്പിച്ച് ഫോണിലേക്ക് കുത്തിയാൽ ചാർജ്ജായിത്തുടങ്ങും.

ചൂട് ഊർജ്ജമാക്കും

ചൂട് ഊർജ്ജമാക്കുന്ന വിദ്യയാണ് ഇതിൽ. ഇതിനുള്ളിൽ വേഗം ചൂടാകുന്ന തരം ഗ്യാസാണ് ഉള്ളത്. ചായ ആയാലും ഐസ്ക്രീം ആയാലും ഗ്യാസ് ചുരുങ്ങും, വികസിക്കും. ഈ പ്രക്രീയ തുടരും. അങ്ങനെ ചൂട് ഊർജ്ജമായി മാറും. ആ ഊർജ്ജം കേബിളിലൂടെ ഫോണിലേക്ക്...

സ്റ്റെർലിംഗ് യന്ത്രം

1800 മുതൽ പ്രാചാരത്തിലുള്ള, റോബർട്ട് സ്റ്റെർലിംഗ് കണ്ടു പിടിച്ച സ്റ്റെർലിംഗ് യന്ത്രത്തിന്റെ കുഞ്ഞൻ രൂപമാണ് ചാർജ്ജറിൽ. ആവി യന്ത്രങ്ങൾക്കു പുറമേ പണ്ട് ഉപയോഗിച്ചിരുന്ന യന്ത്രമാണിത്. അത് മൊബൈലിന് പറ്റുന്ന രീതിയിൽ മാറ്റിയെടുത്തിരിക്കുകയാണ്. അമേരിക്കയിലെ എപ്പിഫാനി ലാബാണ് ഇത് വികസിപ്പിച്ചത്. പ്രവർത്തന ക്ഷമമായ ഒരു മോഡൽ കമ്പനി ഉണ്ടാക്കിക്കഴിഞ്ഞു. വരുന്ന വർഷത്തോടെ ഇത് വ്യാപകമായി ഉല്പാദിപ്പിക്കാനാണ് പരിപാടി.
അങ്ങനെ വെള്ളമടിച്ച് ചാർജ്ജാകാം.

വരുന്നൂ ഭൂമിയെ ചുംബിക്കാന്‍ വരുന്നൂ ഭൂമിയെ ചുംബിക്കാന്‍ മറ്റൊരു ഛിന്നഗ്രഹം കൂടി


കേപ്‌ കനവെറല്‍: ഭൂമിയെ ഞെട്ടിക്കാന്‍ ഒരു കൊച്ചു ഛിന്നഗ്രഹം പറന്നുവരുന്നു. 45 മീറ്റര്‍ വ്യാസമുള്ള ഒരു വലിയ പാറക്കല്ല്‌ എന്ന്‌ ഇതിനെ വിശേഷിപ്പിക്കാമെന്നു ശാസ്‌ത്രലോകം പറയുന്നു.
ഭൂമിയില്‍ നിന്ന്‌ 17,100 െമെല്‍ ഉയരത്തില്‍ അടുത്ത വെള്ളിയാഴ്‌ച ഈ ഭീഷണി തലയുയര്‍ത്തും. 2012 ഡിഎ 14 എന്നാണ്‌ ഈ ഛിന്നഗ്രഹത്തിനു പേരിട്ടിരിക്കുന്നത്‌. ഇത്‌ ഭൂമിയില്‍ പതിച്ചാല്‍ 1942 ചതുരശ്ര കിലോമീറ്റര്‍ വ്യാപ്‌തിയിലുള്ള സ്‌ഥലം തുടച്ചുനീക്കപ്പെടും. അതിനുള്ള സാധ്യത ശാസ്‌ത്രലോകം തള്ളിക്കളഞ്ഞിട്ടുണ്ട്‌.

വിവിധ മനുഷ്യനിര്‍മിത ഉപഗ്രഹങ്ങളുടെ ഭ്രമണപഥത്തിനു സമീപമാണ്‌ ഇത്‌ സഞ്ചരിക്കുന്നതെന്നതാണ്‌ ശാസ്‌ത്രജ്‌ഞരെ കൂടുതല്‍ ജാഗ്രതയിലാക്കിയത്‌. ഗ്രഹങ്ങളില്‍ സ്‌പര്‍ശിക്കാനുളള സാധ്യതയില്ലെന്ന്‌ വിശദീകരിക്കുന്നുണ്ടെങ്കിലും സാറ്റെലെറ്റ്‌ ഓപ്പറേറ്റര്‍മാര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിക്കഴിഞ്ഞു. ഏകദേശം 22300 െമെല്‍ ഉയരത്തിലാണ്‌ ഉപഗ്രഹങ്ങളുടെ ഭ്രമണപഥം. ഇതിനും താഴെയാണ്‌ ഛിന്നഗ്രഹം സഞ്ചരിക്കുന്നതെന്ന്‌ നാസയിലെ മുതിര്‍ന്ന ശാസ്‌ത്രജ്‌ഞന്‍ ഡൊണാള്‍ഡ്‌ യോമാന്‍സ്‌ പറഞ്ഞു. ഈ ഗണത്തില്‍ ഇതിനു മുമ്പ്‌ കണ്ടിട്ടുള്ളതിലും വലിപ്പം കുറഞ്ഞതാണിത്‌. നഗ്നനേത്രങ്ങള്‍ക്കൊണ്ട്‌ ഇതിനെ കാണാനാകില്ല.
ഛിന്നഗ്രഹങ്ങളെ നിസാരമാക്കി തള്ളിക്കളയാനും കഴിയില്ല. ഏകദേശം 65 മില്യന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഭൂമിയില്‍ പതിച്ച കൂറ്റന്‍ ഛിന്നഗ്രഹത്തിന്‌ 9.6 കിലോമീറ്റര്‍ വ്യാസമുണ്ടായിരുന്നു. അന്നു ഭൂമിയുടെ അധിപന്‍മാരായിരുന്ന ദിനോസറുകള്‍ ഈ ഛിന്നഗ്രഹ പതനത്തില്‍ നാമാവശേഷമായിരുന്നു.
1908ല്‍ െസെബീരിയയിലെ തുംഗുസ്‌കാ നദിയ്‌ക്കു സമീപത്തെ കൊടുംവനം തുടച്ചുനീക്കിയത്‌ ഛിന്നഗ്രഹമായിരുന്നു. ഭൂമിയില്‍ സ്‌പര്‍ശിക്കുന്നതിന്‌ 5 െമെല്‍ ഉയരത്തില്‍ അത്‌ പൊട്ടിത്തകരുകയായിരുന്നു. ഈ ഛിന്നഗ്രഹത്തിന്റെ അത്രവലിപ്പമേ അടുത്തയാഴ്‌ച വരുന്നതിനും ഉള്ളൂ.
1200 വര്‍ഷത്തിലൊരിക്കലേ ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകാറുള്ളൂ. എന്നാല്‍, 40 വര്‍ഷത്തിലൊരിക്കല്‍ നിസാരങ്ങളായ ഛിന്നഗ്രഹ പതനങ്ങള്‍ ആവര്‍ത്തിക്കാറുണ്ട്‌. മറ്റൊരു ഛിന്നഗ്രഹം കൂടി

വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ്: ഉത്തരവായി
വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഇതനുസരിച്ച് ചുവന്ന ബീക്കണ്‍ ലൈറ്റ് ഫ്ലാഷോടുകൂടിയോ അല്ലാതെയോ വാഹനത്തില്‍ ഉപയോഗിക്കാന്‍ അര്‍ഹതയുള്ളവരുടെ വിവരം ചുവടെ പറയുന്നു.

കേരള ഗവര്‍ണര്‍, മുഖ്യമന്ത്രി, നിയമസഭാ സ്പീക്കര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സംസ്ഥാന മന്ത്രിമാര്‍, നിയമസഭയിലെ പ്രതിപക്ഷ നേതാവ്, സര്‍ക്കാരിന്റെ ചീഫ് വിപ്പ്, സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, കേരള ഹൈക്കോടതി ജഡ്ജിമാര്‍, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍, സംസ്ഥാന ചീഫ് സെക്രട്ടറി, കേരള ലോകായുക്ത, കേരള ഉപലോകായുക്ത, കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വൈസ് ചെയര്‍മാന്‍, സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍, ഹൈക്കോടതി ജഡ്ജിയുടെ പദവിയും റാങ്കുമുള്ള കമ്മീഷനുകളുടെയും ട്രൈബ്യൂണുകളുടെയും ചെയര്‍പേഴ്‌സണ്‍മാര്‍/അംഗങ്ങള്‍, സംസ്ഥാന വിവരാവകാശ കമ്മീഷണര്‍, പി.എസ്.സി.ചെയര്‍മാന്‍.

നീല ബീക്കന്‍ ലൈറ്റ് ഫ്ലാഷോടുകൂടിയോ അല്ലാതയോ വാഹനത്തില്‍ ഉപയോഗിക്കാന്‍ അര്‍ഹതയുള്ളവരുടെ വിവരം ചുവടെ പറയുന്നു.

കേരള പി.എസ്.സി. അംഗങ്ങള്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലും പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിലുമുള്ള സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സംസ്ഥാന നിയമ വകുപ്പ് സെക്രട്ടറി, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാര്‍, സംസ്ഥാനത്തെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍മാര്‍, ക്രമസമാധാന ചുമതലയുള്ള എല്ലാ ജില്ലകളിലെയും പോലീസ് സൂപ്രണ്ടുമാര്‍ തുടങ്ങി മുകളിലേക്കുള്ള പോലീസ് ഉദ്യോഗസ്ഥര്‍, പ്രിന്‍സിപ്പല്‍ അക്കൗണ്ടന്‍റ് ജനറല്‍/അക്കൗണ്ടന്‍റ് ജനറല്‍, ജില്ലാ കളക്ടര്‍മാര്‍, പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിമാര്‍, നോര്‍ക്ക റൂട്ട്‌സ് വൈസ്‌ചെയര്‍മാന്‍, റവന്യൂ ഡിവിഷന്‍ ഓഫീസര്‍മാര്‍ (സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്‌റുമാര്‍), ക്രമസമാധാന ചുമതലയുള്ള സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍, ഉന്നതസ്ഥാനം വഹിക്കുന്നവരെ എസ്‌കോര്‍ട്ട് ചെയ്യുന്ന ഔദ്യോഗിക വാഹനങ്ങള്‍.

ചുവപ്പും നീലയും വെള്ളയും ബീക്കന്‍ ലൈറ്റുകള്‍ ഫ്ലാഷോടുകൂടിയോ അല്ലാതയോ വാഹനത്തില്‍ ഉപയോഗിക്കാന്‍ അര്‍ഹതയുള്ളവരുടെ വിവരം ചുവടെ പറയുന്നു.

പോലീസ് വാഹനങ്ങള്‍, ഹൈവേ പോലീസ് വാഹനങ്ങള്‍, പോലീസ് കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍, ഫ്ലൈയിങ് സ്‌ക്വാഡ് വാഹനങ്ങള്‍, പോലീസ് സ്റ്റേഷന്‍ വാഹനങ്ങള്‍, മോട്ടോര്‍ വാഹന വകുപ്പിലെ മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് വാഹനങ്ങള്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസ് വകുപ്പിലെ അഗ്‌നിശമന വാഹനങ്ങള്‍, ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍, എകൈ്‌സസ് വകുപ്പിലെ മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് വാഹനങ്ങ

വിക്കഡ് ലീക്കിന്റെ വാമി സെന്‍സേഷന്‍

2009 ലാണ് കഥ തുടങ്ങുന്നത്. ആദിത്യ മേത്ത എന്ന എം.ബി.എ.ക്കാരന്‍ പയ്യന്‍ വിക്കഡ് ലീക്ക്‌സ് എന്ന പേരിലൊരു ഓണ്‍ലൈന്‍ ഇലക്‌ട്രോണിക് സ്‌റ്റോര്‍ തുടങ്ങി. കൂട്ടിനുണ്ടായിരുന്നത് എം.ബി.എ. പഠനകാലത്തെ കുറച്ചു സുഹൃത്തുക്കളും അഞ്ച് ജോലിക്കാരും മാത്രം. സ്മാര്‍ട്‌ഫോണുകള്‍, ലാപ്‌ടോപ്പ്, ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ എന്നിവയാണ് വിക്കഡ്‌ലീക്ക്‌സ് വില്‍പനയ്ക്ക് വച്ചത്.

മുംബൈയിലെ ചെമ്പൂരിലുള്ള ആദിത്യ മേത്തയുടെ വീടായിരുന്നു കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസ്. മൂന്നുവര്‍ഷം കൊണ്ട് കമ്പനിക്കുണ്ടായ വളര്‍ച്ച ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. ഇന്നിപ്പോള്‍ ആയിരത്തിലേറെ ജീവനക്കാരും കോടികളുടെ വിറ്റുവരുമുള്ള വമ്പന്‍ സ്ഥാപനമായി വിക്കഡ്‌ലീക്ക്‌സ് മാറിക്കഴിഞ്ഞു.

ഫ്ലാപ്പ്കാര്‍ട്ട് പോലെയോ ഇന്‍ഫിബീം പോലെയോ ജനങ്ങള്‍ക്കിടയില്‍ വിക്കഡ്‌ലീക്ക്‌സ് എന്ന പേര് എത്തിയിട്ടുണ്ടാവില്ല. പരസ്യങ്ങള്‍ക്കായി ഒരു പൈസ പോലും ചെലവാക്കില്ല എന്ന നിര്‍ബന്ധം കൊണ്ടാണിതെന്ന് ആദിത്യ മേത്ത പറയും. 'പരസ്യത്തിനുവേണ്ടി മാറ്റിവെക്കുന്ന തുകയുണ്ടെങ്കില്‍ ഉത്പന്നങ്ങളുടെ വില പരമാവധി കുറയ്ക്കാന്‍ കഴിയും. അതാണ് വിക്കഡ്‌ലീക്ക് ചെയ്യുന്നത്. ആളുകള്‍ പരസ്പരം പറഞ്ഞറിഞ്ഞും ഫെയ്‌സ്ബുക്കിലൂടെയുമൊക്കെയാണ് വിക്കഡ് ലീക്കിനു പരസ്യം കിട്ടുന്നത്. അതു ധാരാളം മതി' മേത്തയുടെ വാക്കുകള്‍.

ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന സ്വന്തം ബ്രാന്‍ഡ് നാമത്തിലുള്ള ഉത്പന്നങ്ങളാണ് വിക്കഡ് ലീക്ക്‌സ് വില്‍ക്കുന്നത്. ഐഫോണ്‍ 5ന്റെയും ഗാലക്‌സി നോട്ടിന്റെയും അതേ സ്‌പെസിഫിക്കേഷനുകളുള്ള മോഡലുകള്‍ കുറഞ്ഞ വിലയ്ക്ക് വാറന്റിയോടെ സൈറ്റ് വില്‍പനയ്ക്ക് വച്ചപ്പോള്‍ ആളുകള്‍ ധൈര്യമായി അതു വാങ്ങാന്‍ തുടങ്ങി. ഇപ്പോഴിതാ 'വാമി സെന്‍സേഷന്‍' എന്നൊരു പുത്തന്‍ മോഡലിന്റെ പ്രീബുക്കിങ് ആരംഭിച്ചിരിക്കുന്നു. പേര് സെന്‍സേഷന്‍ എന്നാണെങ്കിലും കാഴ്ചയിലും കരുത്തിലും ആള്‍ സാംസങ് എസ് 3 യുടെ തനിപ്പകര്‍പ്പ് തന്നെ.

4.7 ഇഞ്ച് വലിപ്പവും 1280 ത 720 പിക്‌സല്‍സ് റിസൊല്യൂഷനുമുള്ള സ്‌ക്രീനോടുകൂടിയ സെന്‍സേഷന്‍ ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് ഒ.എസിലാണ് പ്രവര്‍ത്തിക്കുന്നത്. സാംസങ് എസ് ത്രിയോട് കിടപിടിക്കുന്ന ഇന്‍പ്ലേന്‍ സ്വിച്ചിങ് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനാണ് സെന്‍സേഷനിലേത്.

1.2 ഗിഗാഹെര്‍ട്‌സ് പ്രൊസസര്‍, ഒരു ജി.ബി. റാം, നാല് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറി, 32 ജി.ബി. വരെയുള്ള എസ്.ഡി.കാര്‍ഡുകള്‍ പവര്‍ത്തിപ്പിക്കാനുള്ള ശേഷി, ഡ്യുവല്‍ സിം, 12 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, മൂന്ന് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ... സാങ്കേതിക കരുത്തിന്റെ കാര്യത്തില്‍ വന്‍കിട ബ്രാന്‍ഡുകളോട് ഒപ്പം നില്‍ക്കാന്‍ വാമി സെന്‍സേഷനാകുന്നുണ്ട്.

കണക്ടിവിറ്റിക്കായി ഇന്‍ബില്‍ട്ട് ജി.പി.എസ്., അസിസ്റ്റഡ് ജി.പി.എസ്., ത്രിജി, വൈഫൈ, ബ്ലൂടൂത്ത് സംവിധാനങ്ങള്‍ സെന്‍സേഷനിലുണ്ട്. 2000 എം.എ.എച്ച്. ലിത്തിയം ബാറ്ററിയാണ് സെന്‍സേഷന് ഊര്‍ജം പകരുന്നത്. തുടര്‍ച്ചയായ നാലു മണിക്കൂര്‍ സംസാരസമയവും 200 മണിക്കൂര്‍ നേരത്തെ സ്റ്റാന്‍ഡ്‌ബൈ ആയുസ്സും കമ്പനി ഈ ഫോണിന് ഉറപ്പ് നല്‍കുന്നു.

145 ഗ്രാം ഭാരമുള്ള വാമി സെന്‍സേഷന്‍ വെള്ളനിറത്തിലാണ് വിപണിയിലെത്തുക. ഫോണിന് 16,000 രുപയാണ് വിക്കഡ് ലീക്ക്‌സ് നിശ്ചയിച്ചിരിക്കുന്ന വില. ഡിസംബര്‍ 19 മുതല്‍ വിതരണം തുടങ്ങുന്ന സെന്‍സേഷന്‍ ഇപ്പോള്‍ തന്നെ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്.

വില അല്‍പം കൂടുതലല്ലേ എന്നാരെങ്കിലും ചോദിച്ചാല്‍ എങ്കില്‍ 34,900 രുപ മുടക്കി സാംസങ് എസ് ത്രി വാങ്ങിക്കോളൂ എന്നായിരിക്കും ആദിത്യ മേത്തയുടെ മറുപടി. സാംസങിന്റെ ബ്രാന്‍ഡ് മികവിനോടും നിര്‍മാണത്തിലെ പെര്‍ഫെക്ഷനോടൊന്നും സെന്‍സേഷന് മത്സരിക്കാനാവില്ലെന്നുറപ്പാണ്. എങ്കിലും പകുതിവിലയ്ക്ക കാഴ്ചയിലും കരുത്തിലും എസ് ത്രിയോട് കിടപിടിക്കുന്ന ഒരു ഫോണ്‍ കിട്ടുമെന്ന പ്രലോഭനത്തില്‍ ചെറുപ്പ

ടാബ്‌ലറ്റും ലാപ്‌ടോപ്പും ചേര്‍ന്ന ഫുജിറ്റ്‌സുവിന്റെ 'ടാബ്ടോപ്പ്'


ദിനോസറുകള്‍ക്കും സ്മാര്‍ട്‌ഫോണുകള്‍ക്കും മുമ്പേ ജനം പറഞ്ഞുതുടങ്ങിയ പഴഞ്ചൊല്ലാണ് 'അക്കരെ കാണുമ്പോള്‍ ഇക്കരെപ്പച്ച' എന്നത്. പുത്തന്‍ ഗാഡ്ജറ്റുകള്‍ ദിവസേനെയിറങ്ങുന്ന ഇക്കാലത്താണ് ആ പഴഞ്ചൊല്ലിന് കൂടുതല്‍ പ്രസക്തിയെന്നു തോന്നുന്നു. ടാബ്‌ലറ്റ് വാങ്ങിയവന് ഐഫോണ്‍ ആകാമായിരുന്നെന്ന ദു:ഖം, ലാപ്‌ടോപ്പുള്ളവന് ടാബ്‌ലറ്റ് മതിയായിരുന്നുവെന്ന തോന്നല്‍...! അപ്രാപ്യമായ അക്കരപ്പച്ചകളെക്കുറിച്ചോര്‍ത്ത് ആകുലപ്പെടുന്നവരുടെ എണ്ണത്തില്‍ നിങ്ങളും ഞാനുമൊക്കെ പെടും.

ഇക്കാര്യങ്ങളൊക്കെ മനസിലാക്കിയാണ് ജപ്പാന്‍ കമ്പനിയായ ഫുജിറ്റ്‌സു പുതിയൊരു ഗാഡ്ജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. സ്‌റ്റൈലിസ്റ്റിക് ക്യൂ 702 ടാബ്‌ലറ്റ് എന്നു പേരിട്ടിരിക്കുന്ന ഈ മോഡല്‍ കാഴ്ചയിലൊരു ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ തന്നെ. പക്ഷേ, ഇതിനൊപ്പം ലഭിക്കുന്ന കീബോര്‍ഡ് കൂടി ഘടിപ്പിച്ചാല്‍ ആളൊരു ലാപ്‌ടോപ്പ് ആയി മാറും.

ലാപ്‌ടോപ്പ് പോലെയോ ടാബ്‌ലറ്റ് പോലെയോ സൗകര്യപൂര്‍വം ഉപയോഗിക്കാനാകുമെന്നത് തന്നെ സ്‌റ്റൈലിസ്റ്റിക്കിന്റെ പ്രത്യേകത.

മുമ്പ്് മൈക്രോസോഫ്റ്റിന്റെ സര്‍ഫസ് പോലുള്ള ടാബ്‌ലറ്റ് മോഡലുകള്‍ കീബോര്‍ഡും ഒപ്പം നല്‍കിയിട്ടുണ്ടെങ്കിലും അതില്‍ നിന്നൊക്കെ വ്യത്യസ്തമാണ് ഫുജിറ്റ്‌സുവിന്റെ സ്‌റ്റൈലിസ്റ്റിക് ക്യു 702. വെറും കീബോര്‍ഡ് മാത്രമല്ല അതിനൊപ്പം അഡീഷനല്‍ പോര്‍ട്ടുകളും എക്‌സ്ട്രാ ബാറ്ററിയും സജ്ജമാക്കിയിട്ടുണ്ട്. ടാബ്‌ലറ്റ് പോലെ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവരുടെ സൗകര്യത്തിനായി സ്‌റ്റൈലസും കമ്പനി നല്‍കുന്നുണ്ട്.

വിന്‍ഡോസ് 8 ഓപ്പറേറ്ററിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗാഡ്ജറ്റില്‍ 11.6 ഇഞ്ച് വിസ്താരമുളള കപ്പാസിറ്റീവ് മള്‍ട്ടിടച്ച് സ്‌ക്രീനാണുള്ളത്. ഹൈഡെഫനിഷന്‍ റെഡി പിക്‌സല്‍ ഡൈമന്‍ഷനോടു കൂടിയ സ്‌ക്രീനിന്റെ റിസൊല്യൂഷന്‍ 136 ണ 768 പിക്‌സല്‍സ്. ആന്റിഗ്ലെയര്‍ ഫിനിഷോടുകൂടിയ സ്‌ക്രീനിലെ ദൃശ്യങ്ങള്‍ എത്ര വെളിച്ചത്തിന് കീഴിലാണെങ്കിലും വ്യക്തമായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

1.8 ഗിഗാഹെര്‍ട്‌സ് ഇന്റെല്‍ കോര്‍ ഐ3 പ്രൊസസറോടു കൂടിയ ടാബ്‌ലറ്റില്‍ നാല് ജി.ബി. റാമാണുള്ളത്. സുരക്ഷിതത്വത്തിനായി ഉപയോക്താക്കളുടെ വിരല്‍മുദ്ര പാസ്‌വേഡാക്കുന്ന ഫിംഗര്‍പ്രിന്റര്‍ സ്‌കാനറും ടാബ്‌ലറ്റിലുണ്ട്. അഞ്ച് മെഗാപിക്‌സല്‍ മെയിന്‍ ക്യാമറയും ഫ്രണ്ട് എച്ച്.ഡി. ക്യാമറയും കണക്ടിവിറ്റിക്കായി 4ജി/ത്രിജി സ്‌ലോട്ടും ബ്ലൂടൂത്തും സ്‌റ്റൈലിസ്റ്റിക്കിലുണ്ട്. മഗ്നീഷ്യം മെറ്റല്‍ ബോഡി ഫ്രെയിമില്‍ വരുന്ന സ്‌റ്റൈലിസ്റ്റിക് ടാബ്‌ലറ്റിന് 850 ഗ്രാമാണ് ഭാരം.

ടാബ്‌ലറ്റായി ഉപയോഗിച്ചാല്‍ തുടര്‍ച്ചയായ നാലു മണിക്കൂറും കീബോര്‍ഡ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍ 9.5 മണിക്കൂറുമാണ് സ്‌റ്റൈലിസ്റ്റിക്കിന് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.

രണ്ടുവര്‍ഷത്തെ വാറന്റിയോടെ വരുന്ന ഈ ടാബ്‌ലറ്റിന്റെ വില കേട്ടാല്‍ ആരുമൊന്നു ഞെട്ടും 69,000 രൂപ. ഫുജിറ്റ്‌സു എന്ന കമ്പനിയുടെ സേവനമികവും ബ്രാന്‍ഡ് മൂല്യവുമാണ് വില ഇത്രയധികം ഉയരാന്‍ കാരണമെന്നതില്‍ തര്‍ക്കമില്ല.

ഐ.ബി.എമ്മിനും ഹ്യുലറ്റ് പക്കാര്‍ഡിനും ശേഷം ലോകത്തെ മുന്നാമത്തെ വലിയ ഐ.ടി. സര്‍വീസസ് പ്രൊവൈഡറാണ് ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുജിറ്റ്‌

കേരളത്തിൽ പവർകട്ടില്ല: ആര്യാടൻ


തിരുവനന്തപുരം: കേരളത്തിൽ​ പവർകട്ടില്ലെന്നും ലോഡ്ഷെഡ്ഡിംഗ് മാത്രമെയുള്ളൂവെന്നും വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു. ഇടുക്കി പദ്ധതി കമ്മീഷൻ ചെയ്ത ശേഷം ഉണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേതെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു ആര്യാടൻ. അധികവില കൊടുത്ത പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിന് 700 കോടി രൂപ ചെലവായെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. മന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തര പ്രമയേത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച്  പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. 

നേരത്തെ സി.പി.എമ്മിൽ നിന്ന് എ.കെ.ബാലനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. ആസൂത്രണത്തിലുണ്ടായ പിഴവാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് മുൻ വൈദ്യുതി മന്ത്രി കൂടിയായ ബാലൻ പറഞ്ഞു. വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചില്ല. കേന്ദ്ര വൈദ്യുതി വിഹിതം വെട്ടിക്കുറച്ച കാര്യം ആര്യാടൻ മറച്ചുവച്ചുവെന്നും ബാലൻ ആരോപിച്ചു.

എൽ.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത്‌ ഒഡീഷയിലെ ബൈതരണിയില്‍
വൈദ്യുതി ഉല്‍പാദനത്തിന്‌ അനുവദിച്ച കല്‍ക്കരിപ്പാടത്തില്‍
യുഡിഎഫ്‌ സര്‍ക്കാര്‍ തുടര്‍ നടപടി എടുത്തില്ലെന്നും അദ്ദേഹം
കുറ്റപ്പെടുത്തി. എന്നാല്‍ കല്‍ക്കരിപ്പാടം നഷ്‌ടപ്പെട്ടത്‌ യുഡിഎഫ്‌ സര്‍ക്കാരിന്റെ വീഴ്‌ചകൊണ്ടല്ലെന്നും പാടം ലഭിച്ചപ്പോള്‍ ചെയ്യേണ്ടിയിരുന്നത്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ചെയ്‌തിരുന്നില്ലെന്നും ആര്യാടന്‍ മറുപടി നല്‍കി.

2030-ല്‍ ചൈന ഒന്നാമത്തെ സാമ്പത്തിക ശക്തിയെന്ന് റിപ്പോര്‍ട്ട് Published on  12 Dec 2012
വാഷിങ്ടണ്‍: 2030 ആകുമ്പോഴേക്ക് ചൈന ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് അമേരിക്കയുടെ നാഷണല്‍ ഇന്‍റലിജന്‍സ് കൗണ്‍സില്‍ (എന്‍.ഐ.സി.) റിപ്പോര്‍ട്ട്. ഏഷ്യാമേഖല അമേരിക്കയും യുറോപ്പും ചേര്‍ന്നതിനേക്കാള്‍ വന്‍ശക്തിയാകുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു. എന്നാല്‍ അമേരിക്കയെപ്പോലെ ഒരു ശക്തികേന്ദ്രമാകാന്‍ ചൈനയ്ക്കാവില്ലെന്നും പരാമര്‍ശമുണ്ട്.

ഒബാമയുടെ രണ്ടാംവരവിനെത്തുടര്‍ന്ന് ആഗോളസ്ഥിതിഗതികള്‍ വിശകലനം ചെയ്ത എന്‍.ഐ.സി. റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. നാലുവര്‍ഷം കൂടുമ്പോഴാണ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുന്നത്.

മുതിര്‍ന്ന പൗരന്മാരുടെ എണ്ണം കൂടുതലുള്ള വികസിത രാജ്യങ്ങളുടെ വളര്‍ച്ചാനിരക്ക് കുറയും. ജനസംഖ്യ, മൊത്ത ആഭ്യന്തര ഉത്പാദനം, സൈനികച്ചെലവ്, സാങ്കേതികമേഖലയിലെ നിക്ഷേപം എന്നിവയുടെ കാര്യത്തിലെല്ലാം ഏഷ്യ മുന്‍പിലായിരിക്കും. യൂറോപ്പ്, ജപ്പാന്‍, റഷ്യ എന്നിവ പിന്നോട്ടടി നേരിടും.

2030 ആകുമ്പോഴേക്കും അമേരിക്ക ഊര്‍ജ്ജ സ്വയംപര്യാപ്തത കൈവരിക്കുമെന്നും ഈ കാലയളവില്‍ ലോകത്താകമാനം നഗരജനസംഖ്യ കുത്തനെ കൂടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2008-ലാണ് എന്‍.ഐ.സി. റിപ്പോര്‍ട്ട് അവസാനമായി പുറത്തുവന്നത്.

സാന്പത്തികവളർച്ചയിൽ 2030 ഓടെ ഇന്ത്യ ചൈനയെ പിന്തള്ളും ; യു.എസ് ഇന്റലിജൻസ് റിപ്പോർട്ട്


വാഷിംഗ്ടൺ : സാന്പത്തികവാണിജ്യരംഗങ്ങളിൽ 2015 കഴിയുന്നതോടെ ഇന്ത്യ കുതിക്കാൻ തുടങ്ങുമെന്നും കഷ്ടിച്ച് ഒന്നര ദശകത്തിനകം2030ഓടെആക്കം കുറയുന്ന ചൈനയെ പിന്തള്ളി മുന്നിലെത്തുമെന്നും അമേരിക്കൻ ഇന്റലിജൻസ് കമ്മ്യൂണിറ്റിയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നു. ഇന്നത്തെ പരിതാപകരമായ സ്ഥിതി വച്ചുനോക്കുന്പോൾ അവിശ്വസനീയമായി തോന്നാമെങ്കിലും ഭാവിയിൽ ഇന്ത്യ 1500ാമാണ്ടിനു മുന്പത്തെന്നപോലെ ഒരു സുവർണകാലത്തിലേക്കു തിരിച്ചുപോവുകയും ലോകത്തിന്റെ ഊർജനിലയമാവുകയും ചെയ്യുമെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. പാശ്ചാത്യരാജ്യങ്ങളെല്ലാം അന്ന് സാന്പത്തികത്തകർച്ചയിലായിരിക്കും. പാകിസ്ഥാൻ നിലനില്ക്കുന്ന കാര്യം തന്നെ സംശയമായിരിക്കുമത്രേ. യു.എസ് നാഷണൽ ഇന്റലിജൻസ് കൗൺസിൽ പുറത്തിറക്കിയ 'ഗ്ലോബൽ ട്രെൻഡ്സ് 2030;ആൾട്ടർനേറ്റിവ് വേൾഡ്സ് ' എന്ന റിപ്പോർട്ടാണ് ഇന്ത്യയ്ക്ക് ശോഭനമായ ഭാവി വരച്ചുകാട്ടുന്നത്. ചൈനയുടെ ഇന്നത്തെ വളർച്ചാനിരക്കായ 810 ശതമാനം അന്ന് വെറും ഓർമ്മയായിരിക്കുമെന്നും പറയുന്നു. എന്നാൽ ഇതൊന്നും അത്ര നിഷ്‌പ്രയാസമായിരിക്കില്ല. വിഭവദൗർലഭ്യം, കാലാവസ്ഥയിലെ പ്രതികൂലഘടകങ്ങൾ ഇവയെല്ലാം അതിജീവിക്കേണ്ടിവരും. 2030ൽ ഇന്ത്യയിലെ മദ്ധ്യവർഗം അമേരിക്കയിലെയും യൂറോപ്യൻ യൂണിയനിലെയും മദ്ധ്യവർഗം ഒന്നിച്ചുചേർന്നതിനെക്കാൾ വലുതായിരിക്കുമെന്നും റിപ്പോർട്ടിലുണ്ട്.

ലാപ്‌ടോപ് മോഷണം പോയാല്‍ എങ്ങനെ കണ്ടെത്താം?



ഹോസ്റ്റലുകളില്‍ നിന്നും, യാത്രയ്ക്കിടയില്‍ വണ്ടികളില്‍ നിന്നും ഒക്കെ കാര്യമായി മോഷ്ടിയ്ക്കപ്പെടുന്ന ഒരു അവശ്യവസ്തുവാണ് നിങ്ങള്‍ ഇപ്പോള്‍ നോക്കിക്കൊണ്ടിരിയക്കുന്ന ഈ ലാപ്‌ടോപ്. ലാപ്‌ടോപ് കളവുപോയ പല ഹതഭാഗ്യവാന്‍മാരും ഈ ലേഖനം വായിയ്ക്കാന്‍ ഇടയുണ്ട്. ഇനിയൊരു മോഷണമുണ്ടായാല്‍ കൈയ്യോടെ പിടിയക്കാനുള്ള വഴി അറിയണം. വേണ്ടേ? ഇനി ഇതുവരെ ലാപ്‌ടോപ് നഷ്ടപ്പെടാത്ത ഭാഗ്യവാന്‍മാരേ, ഭാഗ്യവതികളേ നിങ്ങള്‍ കാര്യമായി ശ്രദ്ധിയ്‌ക്കേണ്ട കാര്യമാണീ പറയുന്നത്. കാരണം ലാപ്‌ടോപ്പില്‍ തന്നെ അതിനെ രക്ഷിയ്ക്കാനുള്ള മാര്‍ഗമുള്ളപ്പോള്‍ അതറിയാതിരിയ്ക്കുന്നതില്‍ പരം ഒരു മണ്ടത്തരമില്ല.  ഇനി എങ്ങനെ മോഷണം പോയ ലാപ്‌ടോപ് കണ്ടെത്താമെന്ന് നോക്കാം.
മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പര്‍ പോലെ തന്നെ ലാപ്‌ടോപ്പുകള്‍ക്കും ഒരു തിരിച്ചറിയല്‍ നമ്പര്‍ ഉണ്ട്. മാക് ഐഡി എന്നാണ് അതിന്റെ പേര്.  ഈ ഐഡി ഉപയോഗിച്ചാണ് നഷ്ടപ്പെട്ട ലാപ്‌ടോപ് കണ്ടെത്തുന്നത്.
മാക് ഐഡി അറിയുന്നതിനായി,

സ്റ്റാര്‍ട്ട് മെനുവില്‍ നിന്ന് റണ്‍ എടുക്കുക
തുറന്നു വരുന്ന റണ്‍ ജാലകത്തില്‍ cmd എന്ന് ടൈപ്പ് ചെയ്യുക.
ശേഷം വരുന്ന ജാലകത്തില്‍ ipconfig /all  എന്ന്  ടൈപ്പ് ചെയ്യുക.
എന്റര്‍ അമര്‍ത്തുക.
അപ്പോള്‍ വരുന്ന ജാലകത്തില്‍ മാക് ഐഡി ഉണ്ടാകും. മാക് ഐഡി എന്നോ ഫിസിക്കല്‍ അഡ്രസ്സ് എന്നോ തന്നിരിയ്ക്കുന്ന നമ്പര്‍ ആണ് നമ്മള്‍ തിരയുന്ന നമ്പര്‍.
അത് എഴുതി സൂക്ഷിയ്ക്കുക.
എങ്ങനെ ഫേസ്ബുക്കില്‍ ഒരാളെ അയാളറിയാതെ ബ്ലോക്ക് ചെയ്യാം?
ഇനി എങ്ങനെ ഈ നമ്പര്‍ ഉപയോഗിച്ച് മോഷണം പോയ ലാപ്‌ടോപ് കണ്ടെത്താം എന്ന് നോക്കാം.
https://preyproject.com/ഈ സൈറ്റ് തുറക്കുക.
അതില്‍ ലഭ്യമായ ഫ്രീ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇതില്‍ മാക് ഐഡി ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.
നഷ്ടപ്പെട്ട ലാപ്‌ടോപ് എപ്പോള്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചാലും അതിന്റെ ഐപി അഡ്രസ് നമുക്ക് അറിയാന്‍ സാധിയ്ക്കും.

 

മദ്യപാനത്തില്‍ നിന്നും മോചനം; നല്ലൂത്രക്കാവ്‌ ദേവീക്ഷേത്രം


മദ്യത്തിന്‌ അഡിക്‌റ്റായി ജീവിതം നശിക്കുന്ന ലക്ഷകണക്കിനാളുകള്‍ കേരളത്തിലുണ്ട്‌. മദ്യം വിഷമാണെന്ന്‌ പറഞ്ഞാലും ആ വിഷം കഴിക്കാതിരിക്കുവാന്‍ വയ്യാത്തവരാണ്‌ കൂടുതലും. രാവിലെ കട്ടന്‍കാപ്പികുടിക്കുന്നതിനുപകരം മദ്യം കഴിച്ചില്ലെങ്കില്‍ കൈവിറയ്‌ക്കുന്നവര്‍ നിരവധി. കുടിച്ചുകുടിച്ചു കുടുംബം കുളംന്തോണ്ടി, ജീവിക്കുവാന്‍ മാര്‍ഗമില്ലാതായിത്തീര്‍ന്നവരുടെ സംഖ്യയും കുറവല്ല. മദ്യപാനശീലം ഇല്ലാതാക്കുവാന്‍ ചികിത്സനല്‍കുന്ന കേന്ദ്രങ്ങളില്‍പ്പോയി സുഖപ്പെട്ടിട്ടും പിന്നെയും പിന്നെയും മദ്യപിക്കുന്നവരുടെ സംഖ്യയും വര്‍ദ്ധിച്ചുവരുന്നു. ആകെക്കൂടി മദ്യപാനാസക്‌തി വരുത്തിവയ്‌ക്കുന്ന ആപത്ത്‌ നാള്‍ക്കുനാള്‍ കൂടിവരുന്നു. കുടുംബത്തിന്റെ അവസ്‌ഥകണ്ട്‌ ഇനി മദ്യപിക്കണ്ട എന്നുതോന്നിയാലും താനിറയാതെ മദ്യപാനത്തിലേക്ക്‌ നീങ്ങുന്ന അവസ്‌ഥ പലര്‍ക്കുമുണ്ട്‌. ഇങ്ങനെ മദ്യപാനത്തിലൂടെ ജീവിതം തകരുന്നവര്‍ക്ക്‌ ഒരാശ്വാസകേന്ദ്രമായി നല്ലൂത്രക്കാവ്‌ ദേവീക്ഷേത്രം മാറിയിരിക്കുന്നു.
ചങ്ങനാശ്ശേരി-ആലപ്പുഴ റോഡില്‍ കിടങ്ങറ ജംഗ്‌ഷനില്‍നിന്നും അഞ്ചു കി.മീ. വടക്ക്‌, വെളിയനാട്‌ എന്ന സ്‌ഥലത്താണ്‌ പരിപാവനമായ നല്ലൂത്രക്കാവ്‌ ദേവീക്ഷേത്രം സ്‌ഥിതി ചെയ്യുന്നത്‌.
പൗരാണികത്വം വിളിച്ചറിയിക്കുന്ന ഈ ക്ഷേത്രത്തില്‍ വെറും നാലുമാസം മുമ്പാണ്‌ മദ്യപാനചികിത്സ തുടങ്ങിയത്‌. ക്ഷേത്രത്തിലെ പ്രധാന ശാന്തിയായ സഞ്‌ജയന്‍ നമ്പൂതിരിയാണ്‌ ഈ പുണ്യകര്‍മ്മത്തിന്റെ നിയുക്‌താവ്‌. ദേവീമഹാമായയുടെ അനുഗ്രഹത്താല്‍ ചെയ്യപ്പെടുന്ന ഈ ചികിത്സതേടി ജാതിമത ഭേദമെന്യേ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നിരവധിപേര്‍ എത്തുന്നുണ്ട്‌.
കൊല്ലം, മീനടം, കുറുവട്ടി മഠം കൃഷ്‌ണന്‍ നമ്പൂതിരിയുടേയും രുക്‌മിണി അന്തര്‍ജനത്തിന്റേയും മകനായി പിറന്ന സഞ്‌ജയന്‍ നമ്പൂതിരി 15-ാം വയസ്സില്‍ സ്വന്തം കുടുംബക്ഷേത്രത്തില്‍ പൂജിച്ചുകൊണ്ടാണ്‌ അദ്ധ്യാത്മികരംഗത്ത്‌ ശക്‌തമായ അടിത്തറപാകിയത്‌. ഇവിടെ വരുന്നതിനുമുമ്പ്‌ 30 ക്ഷേത്രങ്ങളില്‍ ശാന്തിയായി പ്രവൃത്തിയെടുത്തിട്ടുണ്ട്‌. പാരമ്പര്യമായി ലഭിച്ച അറിവും, ക്ഷേത്രങ്ങളില്‍ ദേവീ- ദേവപൂജ ചെയ്‌തു ജീവിക്കണമെന്ന അമിതമായ ആഗ്രഹവുംകൊണ്ട്‌ ആദ്ധ്യാത്മികജീവിതംതന്നെ ലക്ഷ്യമാക്കി ഈ ജ്‌ഞാനിയായ തിരുമേനി പ്രവര്‍ത്തിച്ചുവരുന്നു.
എല്ലാ ദിവസവും വെളുപ്പിന്‌ കൃത്യം 3.30-ന്‌ (ബ്രഹ്‌മമുഹൂര്‍ത്തം) ഉണര്‍ന്ന്‌ എഴുന്നേല്‍ക്കുന്നതോടെ സഞ്‌ജയന്‍ നമ്പൂതിരിയുടെ ഒരു ദിവസം ആരംഭിക്കുന്നു. നിത്യകര്‍മ്മങ്ങള്‍ക്കുശേഷം 108 ഗായത്രി, വിഷ്‌ണു സഹസ്രനാമം, ഭാഗ്യസൂക്‌തം, പഞ്ചാക്ഷരി മന്ത്രം തുടങ്ങിയവ ചൊല്ലിക്കഴിയുമ്പോള്‍ മണി 5. തുടര്‍ന്ന്‌ ക്ഷേത്രത്തിലേക്ക്‌. ക്ഷേത്ര പൂജ എല്ലാം കഴിഞ്ഞാലും അധികസമയം ദേവീധ്യാനത്തിലിരുന്ന ശേഷമേ മഠത്തിലേക്കു മടങ്ങൂ. എത്ര സമയം വേണമെങ്കിലും ജലപാനംപോലും ഇല്ലാതെ കഴിച്ചുകൂട്ടുവാന്‍ സഞ്‌ജയന്‍ തിരുമേനിക്ക്‌ കഴിയുന്നു. മഹാ പണ്ഡിതനായ തിരുമേനി മദ്യപാനം ഇല്ലാതാക്കുന്നതിനെക്കുറിച്ച്‌ ഇങ്ങനെ പറയുന്നു.''
''ഞാന്‍ ഈ ക്ഷേത്രത്തില്‍ ശാന്തിയായി എത്തിയിട്ട്‌ മൂന്നു വര്‍ഷം കഴിഞ്ഞെങ്കിലും മദ്യപാനചികിത്സ തുടങ്ങിയിട്ട്‌ നാലുമാസമേ ആയിട്ടുളളൂ. ഇവിടുത്തെ ദേവീ ബാലഭദ്രയാണ്‌. ദേവിയെ ഉപാസിച്ചതിലൂടെ എനിക്ക്‌ പലതരം അത്ഭുതാനുഭവങ്ങളും ഉണ്ടായിട്ടുണ്ട്‌. ക്ഷേത്രകാര്യങ്ങളോടുമാത്രം താത്‌പര്യമേ എനിക്കിപ്പോഴുളളൂ. ബുദ്ധിമുട്ടുന്ന ഭക്‌തരെ രക്ഷിക്കണമെന്നും മദ്യപരെ
രക്ഷിക്കണമെന്നുമുളള ഉള്‍വിളിയുണ്ടായി. അതുംപ്രകാരമുളള പ്രവര്‍ത്തനങ്ങളാണ്‌ ഇപ്പോള്‍ ക്ഷേത്രത്തില്‍ നടക്കുന്നത്‌. ഏതുതരത്തിലുളള മദ്യപരെയും ഈ വിപത്തില്‍നിന്നും ഇപ്പോള്‍ രക്ഷിച്ചുകൊണ്ടിരിക്കുന്നു. കൃത്യം നാലുമാസമേ ആയിട്ടുളളൂ മദ്യപാനചികിത്സ ക്ഷേത്രത്തില്‍ തുടങ്ങിയിട്ട്‌. അതും ഒരു ഉള്‍വിളിയില്‍നിന്നും ഉടലെടുത്തതാണ്‌. ഞായറാഴ്‌ച ദിവസമാണ്‌ ഇത്തരത്തിലുളള ചികിത്സ നടത്തുന്നത്‌.''
അതിനെക്കുറിച്ച്‌ സഞ്‌ജയന്‍ തിരുമേനി വിശദീകരിച്ചു. ''മദ്യപനുവേണ്ടി ക്ഷേത്രത്തില്‍ നടത്തുന്ന ഒരു കാളി പൂജ ദര്‍ശനവും 12 ദിവസം സ്വഭവനത്തില്‍വച്ചു നടത്തുന്ന പ്രാര്‍ത്ഥനയും ക്ഷേത്രത്തില്‍നിന്നും പൂജിച്ചുനല്‍ക്കുന്ന നെയ്യ്‌ സേവിക്കലുംകൊണ്ട്‌ മദ്യപാനശീലം എന്നന്നേക്കുമായി മാറുന്നു. ദേവിക്ക്‌ അഭിഷേകം ചെയ്യുന്ന നെയ്യ്‌, എണ്ണ, കുങ്കുമം, ദേവി പാദത്തില്‍ സമര്‍പ്പിച്ച ചന്ദനത്തിരി, പട്ട്‌, കുങ്കുമപ്പൂവ്‌, ദേവീ തിരുരൂപമടങ്ങിയ ഫോട്ടോ എന്നിവ കാളി പൂജയ്‌ക്കുശേഷം നല്‍കുന്നു. പൂജയ്‌ക്കുശേഷം ശാന്തിക്കാരന്‍ കൂട്ടുപ്രസാദം മദ്യപന്റെ നാവില്‍ തേച്ചുകൊടുക്കുന്നു. അതോടെ അയാളുടെ മദ്യപാനചിന്തപോലും അകലുന്നു.''
ക്ഷേത്രത്തില്‍ വരുന്ന ഭക്‌തന്‍ ഒരു തട്ടം വഴിപാട്‌ സമര്‍പ്പിക്കണം. ആ വ്യക്‌തിക്ക്‌ മദ്യപാനം, കൈവിഷം, കുടുംബദോഷം, എന്നിവ ഉണ്ടോയെന്നും ഉണ്ടെങ്കില്‍ എന്തു പരിഹാരം ചെയ്യണമെന്നും അമ്മയുടെ അനുഗ്രഹത്താല്‍ ശാന്തിക്കാരന്‍ പ്രവചിക്കുന്നു. കൈവിഷദോഷം ഉണ്ടെങ്കില്‍ അതും ക്ഷേത്രത്തില്‍വച്ചു മാറ്റുന്നു. ഞായറാഴ്‌ച ദിവസം മാത്രമാണ്‌ മദ്യപര്‍ക്കുളള ചികിത്സ ക്ഷേത്രത്തില്‍ നടത്തുന്നത്‌. ക്ഷേത്രത്തില്‍ 11 മണിക്ക്‌ നടക്കുന്ന കാളിയൂട്ട്‌ പൂജദര്‍ശനം കഴിഞ്ഞ്‌ ഭക്‌തരുടെ വകയായി നടക്കുന്ന അന്നദാനത്തിലും പങ്കെടുത്ത്‌ സന്തോഷത്തോടെ ഭവനത്തിലേക്ക്‌ മടങ്ങാവുന്നതാണ്‌.
രോഗം മാറണമെന്നുണ്ടെങ്കിലും ചില ആളുകള്‍ ക്ഷേത്രത്തില്‍ വരുവാന്‍ മടികാണിക്കാറുണ്ട്‌. മദ്യപരുടെ ബന്ധുക്കള്‍ വളരെ ദുഃഖത്തോടെ ഈ വിവരം ശാന്തിയോട്‌ പറയാറുണ്ട്‌. അതിന്‌ തിരുമേനി ക്ഷേത്രത്തില്‍നിന്നും അല്‌പം കുങ്കുമം പൊതിഞ്ഞു അവരെ ഏല്‌പിക്കും. അതു ഭവനത്തില്‍ വച്ചിരുന്നാല്‍ മൂന്നു ദിവസം കഴിയുമ്പോള്‍ അയാള്‍ താനേ ക്ഷേത്രത്തില്‍ എത്തികൊളളുമത്രേ. അനുഭവത്തിന്റെ വെളിച്ചത്തില്‍ ഈ വിവരം പലരും വെളിപ്പെടുത്തുന്നുണ്ട്‌. ക്ഷേത്രത്തില്‍ വന്ന്‌ മദ്യപാനം നിര്‍ത്തിക്കഴിഞ്ഞാല്‍ 21 ദിവസം കഴിഞ്ഞ്‌ ക്ഷേത്രത്തില്‍ വീണ്ടും എത്തണം. അന്ന്‌ ഒരു രക്ഷചരടും ധാനാകര്‍ഷണയന്ത്രവും തിരുമേനി നല്‍കുന്നു. അതു ധരിക്കുന്നതോടെ ഒരു പുതുജീവിതം അദ്ദേഹത്തിന്‌ ലഭിക്കുന്നു. ജീവിതകാലം മുഴുവന്‍ മദ്യപിക്കുകയില്ല എന്നുമാത്രമല്ല കുടുംബത്ത്‌ ധനപരമായ ഉയര്‍ച്ചയും ഐശ്വര്യവും ഉണ്ടാകുകയും ചെയ്യുന്നു.
ഇപ്പോള്‍ മദ്യപര്‍ അല്ലാത്തവരും ദേവീദര്‍ശനത്തിനായി ഈ ക്ഷേത്രത്തില്‍ എത്തുന്നുണ്ട്‌. ഭക്‌തരുടെ ദോഷപരിഹാരത്തിനായി തിരുമേനിയുടെ നിര്‍ദ്ദേശങ്ങള്‍ ഇവര്‍ക്ക്‌ ലഭിക്കുന്നു. ജ്യോതിഷപരമായി അദ്ദേഹത്തിന്റെ പ്രവചനമോ, നിര്‍ദ്ദേശമോ കേള്‍ക്കുവാനും ആളുകള്‍ വന്നെത്തുന്നുണ്ട്‌. ക്ഷേത്ര പൂജാസമയം കഴിഞ്ഞ്‌ എല്ലാ ദിവസവും അദ്ദേഹത്തിന്റെ വാസസ്‌ഥലത്ത്‌ ജ്യോതിഷപ്രവചനം നടത്തുന്നു. വിദ്യാഭ്യാസം, തൊഴില്‍, വിദേശയാത്ര, വിവാഹ തടസം, സന്താനഭാഗ്യം, വാസ്‌തുദോഷം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്‌ ജ്യോതിഷഫലങ്ങള്‍ ഇദ്ദേഹം നിര്‍ദ്ദേശിച്ചുവരുന്നു. ഒപ്പം തടസ്സങ്ങള്‍ നീക്കുന്നതിനുളള പൂജാദികാര്യങ്ങളും ചെയ്‌തുകൊടുക്കുന്നുണ്ട്‌.
സഞ്‌ജയന്‍ തിരുമേനി പറയുന്നു: ''മദ്യപാനത്തില്‍നിന്നും ഭക്‌തരെ രക്ഷപ്പെടുത്തുന്നത്‌ ഒരു സാമ്പത്തിക നേട്ടവും പ്രതീക്ഷിച്ചുകൊണ്ടല്ല. ദേവിമഹാമായ അനുഗ്രഹിച്ചുതന്ന വരദാനത്തിലൂടെ മദ്യപരേയും കുടുംബത്തേയും രക്ഷപ്പെടുത്തുകയെന്നതാണ്‌ ഈ ക്ഷേത്രത്തിന്റേയും എന്റേയും കര്‍മ്മവും ധര്‍മ്മവും.''
ഭക്‌തരുടെ പ്രാര്‍ത്ഥനയുടെ അകക്കാമ്പ്‌ കണ്ടറിയുന്ന പരംപൊരുളായ നല്ലൂത്രക്കാവ്‌ ദേവിയെ ആത്മാര്‍ത്ഥമായി ഭജിക്കുന്നവര്‍ക്ക്‌ സര്‍വ്വ അനുഗ്രഹവും ദേവി നല്‍കുന്നു. വിശ്വാസികളുടെ അഭയകേന്ദ്രമായ അമ്മ ആശ്രിത വത്സലയാണ്‌. ആ ലോകമാതാവിന്റെ അനുഗ്രഹത്താല്‍ മദ്യവിമുക്‌തിനേടി സര്‍വ്വ ഐശ്വര്യവും ശാന്തിയും സമാധാനവും സമ്പത്തുമുളളതായി തീരുവാന്‍ എത്തിച്ചേരുന്ന ഭക്‌തന്മാരുടെ എണ്ണം കൂടിക്കൂടി വരുന്നു.
ക്ഷേത്രത്തില്‍ എത്തിച്ചേരുവാനുളള വഴി: ചങ്ങനാശ്ശേരിയില്‍നിന്നോ, ആലപ്പുഴനിന്നോ വരുന്നവര്‍ ആലപ്പുഴ ചങ്ങനാശ്ശേരി റൂട്ടില്‍ കിടങ്ങറ ജംഗ്‌ക്ഷനിലെത്തി വടക്കോട്ടുളള വഴിയെ അഞ്ചു കി.മീ. വന്നാല്‍ ക്ഷേത്രനടയിലെത്താം.

ചൈന ചന്ദ്രനില്‍ പച്ചക്കറി വിളയിച്ചേക്കും!

 

ചൈനീസ് ബഹിരാകാശസഞ്ചാരികള്‍ ഭാവിയില്‍ ചന്ദ്രനില്‍ പച്ചക്കറി കൃഷി നടത്തിയേക്കും. അന്യഗ്രഹങ്ങളില്‍ കോളനിയുണ്ടാക്കുകയെന്ന മനുഷ്യന്റെ സ്വപ്‌നത്തിന് യാഥാര്‍ഥ്യത്തിന്റെ ചായംപൂശാന്‍ സഹായിക്കുന്നതാണ് ഈ നീക്കം.

ഓക്‌സിജനും കാര്‍ബണ്‍ഡയോക്‌സയിഡും വെള്ളവും മനുഷ്യനും സസ്യങ്ങളും ഉള്‍ക്കൊള്ളുന്ന അടഞ്ഞ വ്യൂഹത്തിന്റെ സന്തുലനാവസ്ഥ മനസിലാക്കാനുള്ള ശ്രമത്തിലാണ് ചൈന. അതിനായുള്ള ആദ്യപരീക്ഷണം ബയ്ജിങിലെ 'ചൈനീസ് അസ്‌ട്രോനട്ട് റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്ററി'ല്‍ നടന്നു.

അതിന് ശേഷമാണ്, ഒരുനാള്‍ ചൈനീസ് ബഹിരകാശസഞ്ചാരിക്കള്‍ക്ക് പച്ചക്കറിയും ഓക്‌സിജനും ചന്ദ്രനിലെ കൃഷിയില്‍നിന്ന് ലഭിച്ചേക്കുമെന്ന്, സെന്ററിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡെങ് യിബിങ് അറിയിച്ചത്.

ഏതാണ്ട് 300 ഘനമീറ്റര്‍ വിസ്താരമുള്ള ഒരു അടഞ്ഞ ക്യാബിനിലായിരുന്നു പരീക്ഷണം. അവിടെ സുസ്ഥിരമായി കഴിയാന്‍ പാകത്തില്‍ വായുവും വെള്ളവും ഭക്ഷണവും സ്വീകരിച്ച് രണ്ടുപേര്‍ താമസിച്ചു. പരീക്ഷണഘട്ടത്തില്‍ ക്യാബിനുള്ളില്‍ നാലിനം പച്ചക്കറികള്‍ വളര്‍ത്തി.

ആ സസ്യങ്ങള്‍ കാര്‍ബണ്‍ഡയോക്‌സയിഡ് ആഗിരണം ചെയ്ത് ഓക്‌സിജന്‍ നല്‍കി. രണ്ടുപേര്‍ക്ക് കഴിയാനുള്ള ഓക്‌സിജന്‍ അങ്ങനെ ലഭിച്ചതായി ഡെങ് പറയുന്നു. ഭക്ഷണത്തിനായി പച്ചക്കറി വിളവെടുപ്പ് നടത്താനും അവര്‍ക്കായി.

ഇത്തരമൊരു പരീക്ഷണം ചൈന ആദ്യമായാണ് നടത്തുന്നത്. ചൈനയുടെ ഭാവി ബഹിരാകാശപരിപാടിയില്‍ ഇത് വളരെ പ്രധാനപ്പെട്ടതാണെന്ന് ഡെങ് അറിയിച്ചു.

'കണ്‍ട്രോള്‍ഡ് ഇക്കോളജിക്കല്‍ ലൈഫ് സപ്പോര്‍ട്ട് സിസ്റ്റം' (ഇനഗഞഞ) എന്ന് പേരിട്ടിട്ടുള്ള ക്യാബിന്‍ സംവിധാനം 2011 ലാണ് രൂപകല്‍പ്പന ചെയ്തത്. ചന്ദ്രനിലോ ചൊവ്വാഗ്രഹത്തിലോ പരീക്ഷിക്കാന്‍ പാകത്തിലാണ് അത് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഭൂമയില്‍നിന്ന് കൊണ്ടുപോകുന്നതിന് പകരം, സസ്യങ്ങളുടെയും ആല്‍ഗകളുടെയും സഹായത്തോടെ ബഹിരകാശസഞ്ചാരികള്‍ക്ക് വായുവും വെള്ളവും ഭക്ഷണവും ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് ഈ പരീക്ഷണത്തിന് പിന്നിലുള്ളത്. ജര്‍മന്‍ ശാസ്ത്രജ്ഞരും ചൈനീസ് പരീക്ഷണത്തില്‍ പങ്കുചേര്‍ന്നു.

ബിഹാറിലെ ഗ്രാമത്തില്‍ സ്ത്രീകള്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് വിലക്ക്‌
പട്‌ന: സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് ബിഹാറിലെ സുന്ദര്‍ബാദി ഗ്രാമപഞ്ചായത്ത് വിലക്കേര്‍പ്പെടുത്തി. വിലക്ക് ലംഘിക്കുന്നവരില്‍നിന്ന് വന്‍ തുക പിഴ ഈടാക്കാന്‍ പഞ്ചായത്ത് അംഗങ്ങളും ഗ്രാമത്തിലെ മുതിര്‍ന്ന പൗരന്മാരും പങ്കെടുത്ത യോഗം തീരുമാനിച്ചു.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികളില്‍നിന്ന് 10,000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. വിവാഹിതരായ സ്ത്രീകള്‍ വീടിന് പുറത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയാല്‍ 2000 രൂപ പിഴ ചുമത്തും. ബിഹാറിലെ പിന്നാക്ക ജില്ലകളില്‍ ഒന്നായ കിഷന്‍ഗഞ്ചിലാണ് സുന്ദര്‍ബാദി ഗ്രാമം. ഇവിടുത്തെ 60 ശതമനാത്തിലേറെ ജനങ്ങള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരാണ്.

നൂഡില്‍സില്‍ ഭക്ഷ്യവിഷബാധ: കോട്ടയത്ത് 3 പെണ്‍കുട്ടികള്‍ ആശുപത്രിയില്‍
സ്വന്തം ലേഖകന്‍

   
 

നൂഡില്‍സില്‍ ഭക്ഷ്യവിഷബാധ: കോട്ടയത്ത് 3 പെണ്‍കുട്ടികള്‍ ആശുപത്രിയില്‍
സ്വന്തം ലേഖകന്‍

   

കോട്ടയം . നൂഡില്‍സ് കഴിച്ചതിനെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്നു പെണ്‍കുട്ടികളെ അര്‍ധരാത്രിയോടെ കോട്ടയത്തെ മന്ദിരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുപ്പള്ളി മാധവ് ഹൌസില്‍ രമേശിന്റെ മക്കളായ വൈഷ്ണവി (16), വിസ്മയ (എട്ട്), സഹോദരന്‍ അജയുടെ മകള്‍ പാര്‍വതി (ഏഴ്) എന്നിവരെയാണ് അര്‍ധരാത്രി ആശുപത്രിയിലെത്തിച്ചത്.

വൈകിട്ട് കോട്ടയത്തെ ഒരു ബേക്കറിയില്‍നിന്നു കുട്ടികള്‍ക്കു നൂഡില്‍സ് പായ്ക്കറ്റ് വാങ്ങി നല്‍കിയിരുന്നതായി പാര്‍വതിയുടെ പിതാവ് അജയ് പറഞ്ഞു. വീട്ടിലെത്തി ഇതു കഴിച്ചയുടന്‍ ഛര്‍ദിയും വയറിളക്കവും ആരംഭിച്ചു. രാത്രി വൈകിയപ്പോള്‍ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധയാണു കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

'ആം ആദ്മി പാര്‍ട്ടി': കെജ്‌രിവാളിന്റെ പുതിയ പാര്‍ട്ടി Published on  24 Nov 2012
ന്യൂഡല്‍ഹി: ഹസാരെ സംഘത്തില്‍ നിന്ന് പിന്മാറിയ അഴിമതി വിരുദ്ധ സമരനേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ പുതിയ പാര്‍ട്ടിയുടെ പേര് 'ആം ആദ്മി പാര്‍ട്ടി'യെന്ന് തീരുമാനിച്ചു. മുന്നൂറ് സ്ഥാപകയംഗങ്ങളുടെ സാന്നിധ്യത്തിലാണ് പുതിയ പാര്‍ട്ടിയുടെ പേര് കെജ്‌രിവാള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അനുയായികള്‍ അതിനെ പിന്താങ്ങി.

പാര്‍ട്ടിയുടെ ഭരണഘടനയും യോഗത്തില്‍ വെച്ച് ഔദ്യോഗികമായി അംഗീകരിച്ചു. പാര്‍ലമെന്റിനു സമീപമുള്ള കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലാണ് യോഗം നടന്നത്.

ഗാന്ധി ജയന്തിദിനത്തില്‍ പുതിയപാര്‍ട്ടി രൂപവത്കരിച്ചെങ്കിലും പേര് പിന്നീട് പ്രഖ്യാപിക്കാനാണ് തീരുമാനിച്ചത്. ഹസാരെയുടെ അടുത്ത അനുയായിയായിരുന്ന മനീഷ് സിസോദിയയും പാര്‍ട്ടി രൂപവത്കരണത്തില്‍ കെജ്‌രിവാളിനൊപ്പമുണ്ട്. അഭിഭാഷകരായ ശാന്തിഭൂഷണ്‍, പ്രശാന്ത്ഭൂഷണ്‍ എന്നിവരും ഇവര്‍ക്കൊപ്പമാണ്.

കേന്ദ്രസര്‍ക്കാരിനെതിരെയും റോബര്‍ട്ട് വദ്രയ്‌ക്കെതിരെയും രാഹുല്‍ഗാന്ധിക്കെതിരെയും പല കേന്ദ്രമന്ത്രിമാര്‍ക്കെതിരെയും ഇതിനോടകം തന്നെ അഴിമതി ആരോപണങ്ങളുമായി കെജ്‌രിവാളും സംഘവും രംഗത്തെത്തിയിട്ടുണ്ട്. അഴിമതിവിരുദ്ധ പ്രക്ഷോഭത്തിലൂടെ ഉരുത്തിരിഞ്ഞ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ സമരത്തിന്റെ ഊര്‍ജമായിരുന്ന അണ്ണ ഹസാരെ വിട്ടുനില്‍ക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

കെജ്‌രിവാളിന്റെ രാഷ്ട്രീയപ്പാര്‍ട്ടി തന്റെ പേര് ഉപയോഗിക്കരുതെന്ന് ഹസാരെ കര്‍ശനമായ നിര്‍ദേശം നല്‍കിയിരുന്നു. തന്റെ പേരില്‍ ആരെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ അതിനു താന്‍ ഉത്തരവാദിയല്ലെന്നും ഹസാരെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Recent news​

പാചകവാതക സബ്സിഡിയും ബാങ്ക് അക്കൌണ്ട് വഴി
ഡി. ജയകൃഷ്ണന്‍


കൊല്ലം . പാചകവാതക സബ്സിഡി  ബാങ്ക് അക്കൌണ്ട് വഴി നല്‍കാന്‍ എണ്ണക്കമ്പനികള്‍ നീക്കം തുടങ്ങി. ഉപയോക്താക്കള്‍ക്കു  സബ്സിഡി നിരക്കിലല്ലാതെ പാചകവാതകം നല്‍കിയശേഷം സബ്സിഡി തുക പിന്നീടു ബാങ്ക് അക്കൌണ്ടു വഴി തിരിച്ചുനല്‍കാനാണു കമ്പനികള്‍ നടപടി ആരംഭിച്ചത്.

പ്രാഥമിക നടപടിയായി  ഉപയോക്താക്കള്‍ക്ക് പ്രത്യേക കെവൈസി (കസ്റ്റമറെ തിരിച്ചറിയാനുള്ള ഫോം) ഫോമുകള്‍ മിക്കസ്ഥലങ്ങളിലും വിതരണം ചെയ്തു തുടങ്ങി. പ്രത്യേകം തയാറാക്കിയിട്ടുള്ള ഫോമില്‍ സബ്സിഡി ആവശ്യമുണ്ടെങ്കില്‍ ഉപയോക്താവ് ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നും അല്ലാത്തപക്ഷം സബ്സിഡി ലഭിക്കാന്‍ താല്‍പര്യമില്ലെന്നാണു കണക്കാക്കുകയെന്നും സൂചിപ്പിച്ചിട്ടുണ്ട്. പൂരിപ്പിച്ച ഫോമുകള്‍ ഏജന്‍സികളില്‍ നവംബര്‍ 30നുള്ളില്‍ തിരിച്ചുനല്‍കാനാണു സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആദ്യം നവംബര്‍ 15 ആയിരുന്നു അവസാന തീയതി. 

മാര്‍ച്ചോടെ പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന സൂചനയാണു ചില ഏജന്‍സികള്‍ നല്‍കുന്നത്. ഒരേ വീട്ടുപേരില്‍  ഒന്നിലധികം കണക്ഷനുള്ളവര്‍  മാത്രം ഫോം പൂരിപ്പിച്ച് അടിയന്തരമായി നല്‍കിയാല്‍ മതിയെന്നു പറയുന്നുണ്ടെങ്കിലും മറ്റ് ഉപയോക്താക്കളോടും ഉടന്‍  ഫോം കഴിയുംവേഗം പൂരിപ്പിച്ച് ആവശ്യമായ രേഖകളുമായി തിരിച്ചുനല്‍കാന്‍ പലയിടത്തും ആവശ്യപ്പെട്ടിരിക്കുകയാണ്.

ഉപയോക്താക്കളെക്കുറിച്ചുള്ള വിവര ശേഖരണത്തിനെന്ന പേരില്‍  ഏജന്‍സികളുടെ പേരിലാണു ഫോമുകള്‍ നല്‍കുന്നത്. ഇന്ത്യന്‍ ഒായില്‍ കോര്‍പറേഷന്റെ വിതരണക്കാരാണ് ഫോമുമായി ആദ്യം രംഗത്തെത്തിയിട്ടുള്ളത്.  മറ്റ് എണ്ണക്കമ്പനികളും വൈകാതെ ഇതേ മാര്‍ഗം സ്വീകരിക്കുമെന്ന് അറിയുന്നു. രണ്ടുപേജുള്ള ഫോമിന്റെ ആദ്യ പുറത്ത്  ഉപയോക്താവിന്റെ പേര്, കണ്‍സ്യൂമര്‍ നമ്പര്‍, ജനനത്തീയതി, മേല്‍വിലാസം തുടങ്ങിയ വിവരങ്ങളാണു നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇൌ  പുറത്ത് ഫോട്ടോ പതിക്കണം. 

രണ്ടാമത്തെ പുറത്തു ഫോമിനൊപ്പം സമര്‍പ്പിക്കുന്ന തിരിച്ചറിയല്‍ രേഖകളുടെ വിവരം നല്‍കണം. ഇൌ പേജില്‍,  താല്‍പര്യമുള്ളപക്ഷം  ബാങ്ക് അക്കൌണ്ട് വിവരം നല്‍കാമെന്നാണു പറഞ്ഞിട്ടുള്ളത്. ബാങ്കിന്റെ പേര്, ശാഖാ വിലാസം, ഐഎഫ്സി കോഡ്,  അക്കൌണ്ട് നമ്പര്‍ എന്നിവയാണ് ഇവിടെ  രേഖപ്പെടുത്തേണ്ടത്.
രേഖകളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അറിവിലും ബോധ്യത്തിലും സത്യമാണെന്നു കാട്ടിയുള്ള സത്യവാങ്മൂലം ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ അപൂര്‍ണമോ, അന്വേഷണത്തില്‍ തെറ്റോ  കണ്ടാല്‍ കണക്ഷന്‍ വിച്ഛേദിക്കുന്നതടക്കമുള്ള  നടപടി കമ്പനികള്‍ക്കു സ്വീകരിക്കാമത്രെ. ഏതു ബാങ്കിന്റെ അക്കൌണ്ട് നമ്പര്‍ നല്‍കിയാലും മതിയെന്നു കമ്പനികള്‍ പറയുമ്പോള്‍ ദേശസാല്‍കൃത ബാങ്കിന്റെ അക്കൌണ്ട് നമ്പര്‍ തന്നെ വേണമെന്ന കടുംപിടിത്തത്തിലാണ് ചില ഏജന്‍സികള്‍.

സ്വകാര്യ എണ്ണക്കമ്പനികളായ റിലയന്‍സ്, എസ്സാര്‍, കെയിന്‍ ഇന്ത്യ തുടങ്ങിയവ ഗാര്‍ഹിക പാചകവാതക വിതരണരംഗത്തേക്കു കടക്കുന്നതിനു മുന്നോടിയായി സബ്സിഡി പ്രശ്നത്തില്‍  വൃക്തതയുണ്ടാക്കുകയാണു പുതിയ നീക്കത്തിനു പിന്നിലെന്നു പറയപ്പെടുന്നു.

Lഅതിര്‍ത്തി കടന്ന് സുനാമി ഇറച്ചി വരുന്നു ഛന്‍ധവയറമഫപ സഷ  16 ങസല്‍ 2012വി.പി. ശ്രീലന്‍

പള്ളുരുത്തി: തമിഴ്‌നാടന്‍ അതിര്‍ത്തി കടന്ന് 'ഇറച്ചിപ്പെട്ടികള്‍' കേരളത്തിലേക്ക്. 'സുനാമി ഇറച്ചി' എന്ന് കൊച്ചിയില്‍ അറിയപ്പെടുന്ന ഇറച്ചിവേസ്റ്റാണ് പെട്ടികളിലാക്കി കേരളത്തിലേക്ക് കടത്തുന്നത്.ആടുമാടുകളുടെ ശരീരത്തിലെ പ്രധാന ഭാഗങ്ങളും ഇറച്ചിയും എടുത്ത ശേഷം, വേസ്റ്റാകുന്ന ഭാഗങ്ങള്‍ വെട്ടിനുറുക്കി പെട്ടികളാലാക്കി കടത്തുകയാണ്.

മാടുകളുടെ തല, കരള്‍ഭാഗങ്ങള്‍, കുടലുകള്‍ എന്നിവയാണ് പ്രധാനമായും അതിര്‍ത്തി കടന്നെത്തുന്നത്. ഇതോടൊപ്പം സാധാരണ ഇറച്ചി കൂട്ടിച്ചേര്‍ത്ത് ഹോട്ടലുകള്‍ക്കാണ് സപ്ലൈ ചെയ്യുന്നത്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നതിനാല്‍ ഹോട്ടലുകാര്‍ക്കും ഇതിനോടാണ് താല്പര്യം.

ഫിലിംപെട്ടികളിലാക്കി, തീവണ്ടി മാര്‍ഗം സുനാമി ഇറച്ചി കൊച്ചിയില്‍ എത്തിക്കുന്നതായി കൊച്ചി മീറ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തന്നെ പരാതിപ്പെടുന്നു.ണകോയമ്പത്തൂര്‍, സേലം മേഖലകളില്‍ നിന്നാണ് ഇറച്ചിപ്പെട്ടികള്‍ വരുന്നത്. തീവണ്ടികളിലായതിനാല്‍ പരിശോധന ഇല്ല. മാംസക്കയറ്റുമതി സ്ഥാപനങ്ങളാണ് വേസ്റ്റ് ഇറച്ചി കടത്തിവിടുന്നതത്രെ.

കൊച്ചിയില്‍ ഇത്തരം ഇറച്ചി വീടുകളിലെത്തിച്ച് ചില്ലറ വില്പന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. സൈക്കിളില്‍ ഇറച്ചി വില്പന വ്യാപകമാകുകയാണ്. കുറഞ്ഞ വിലയ്ക്ക് മാടുകളുടെ കരള്‍ ഉള്‍പ്പെടെ സൈക്കിളില്‍ കൊണ്ടുനടന്ന് വില്ക്കുന്നുണ്ട്. പശ്ചിമകൊച്ചിയില്‍ നഗരസഭയുടെ അറവുശാല പ്രവര്‍ത്തിക്കാത്തതിനാല്‍ വൃത്തിഹീനമായ കേന്ദ്രങ്ങളിലാണ് കന്നുകാലികളുടെ അറവ്. നഗരസഭയുടെ അറവുശാല വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്നു.

മാര്‍ക്കറ്റുകളിലും, റോഡരികിലുമെല്ലാം 'കശാപ്പ്' നടക്കുകയാണ് . കൊച്ചി നഗരസഭയുടെ അറവുശാല പ്രവര്‍ത്തിക്കാത്തതിനാല്‍, ഇറച്ചി പരിശോധനയ്ക്ക് കൊച്ചി നഗരസഭ താല്പര്യമെടുക്കുന്നില്ല. പശ്ചിമകൊച്ചിയില്‍ അംഗീകൃത രീതിയില്‍ കശാപ്പ് നടത്താനാവില്ല. നിയമപരമായ നടപടിയെടുത്താല്‍ ഒരൊറ്റ ഇറച്ചിക്കടയും പ്രവര്‍ത്തിക്കാനുമാകില്ല.

മൃഗങ്ങളെ കശാപ്പിനു മുമ്പും, അറവിനു ശേഷം മാംസവും വെറ്ററിനറി ഡോക്ടര്‍ പരിശോധിക്കണമെന്നാണ് ചട്ടം. അതിനുശേഷം ഇറച്ചിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കണം. സ്വന്തമായി അറവുശാലയില്ലാത്തതിനാല്‍ കൊച്ചി നഗരസഭയ്ക്ക് ഇതൊന്നും ചെയ്യുവാന്‍ തല്ക്കാലം നിര്‍വാഹമില്ല.

നടപടി എടുക്കുവാന്‍ തുടങ്ങിയാല്‍ ഇറച്ചിക്കച്ചവടം പൂര്‍ണമായും നില്ക്കും. അതും പ്രശ്‌നമാണ്.ണവൃത്തിഹീനമായ അറവും, പുറത്തുനിന്നുള്ള ഇറച്ചിവരവും പശ്ചിമകൊച്ചിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്.


സ്‌ക്വാഡുകള്‍ പരിശോധന തുടങ്ങി

പെട്ടിയില്‍ ഇറച്ചി വരുന്ന വിവരം ലഭിച്ചതിനാല്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ പരിശോധന തുടങ്ങിയതായി കൊച്ചി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷറഫ് പറഞ്ഞു. രണ്ടു ദിവസമായി എല്ലാ ഹോട്ടലുകളിലും ഇറച്ചി പരിശോധിക്കുന്നുണ്ട്.

മട്ടാഞ്ചേരിയില്‍ 2.65 കോടി രൂപ ചെലവില്‍ ആധുനിക അറവുശാല നിര്‍മ്മിക്കുന്നതിന് നടപടിയായിട്ടുണ്ട്.
ണണഇതുകൂടാതെ കൊച്ചിയില്‍ തന്നെ മറ്റൊരു അറവുകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ച നടക്കുകയാണ്. ഇതിന് ഏഴു കോടി രൂപ നല്‍കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. ഇറച്ചി കയറ്റുമതിക്ക് കൂടിയുള്ള സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനം. കൊച്ചി തുറമുഖത്തോട് ചേര്‍ന്ന് ഇതിന് സ്ഥലം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ചട്ടങ്ങള്‍ ലംഘിച്ച് തച്ചങ്കരിക്ക് ഉപരിപഠനത്തിന് അനുമതി

110 കോടി രൂപ ചെലവാക്കി ഷിർദി ആശ്രമം പണിത മുൻ സോഫ്ട്‌വെയർ ബിസിനസുകാരൻ

 അപ്പം, അരവണ കൂപ്പണ്‍ ഇനി നെടുമ്പാശ്ശേരി വിമാനത്താവളത്തിലും                                                           

നെടുമ്പാശ്ശേരി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് അപ്പം, അരവണ കൂപ്പണ്‍ ഇനി കൊച്ചി വിമാനത്താവളത്തില്‍ കിട്ടും. അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കായാണ് ഈ സംവിധാനം. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി തീര്‍ത്ഥാടകര്‍ വിമാനത്തില്‍ എത്തുന്നുണ്ട്. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വിമാനത്താവളത്തില്‍ ഇന്‍ഫര്‍മേഷന്‍ സെന്‍ററുമുണ്ട്. ഇവിടെ നിന്ന് അപ്പം, അരവണ കൂപ്പണുകള്‍ ലഭിക്കും. പണവും ഇവിടെ അടയ്ക്കാം.

ധനലക്ഷ്മി ബാങ്കുമായി സഹകരിച്ചാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കൂപ്പണ്‍ വാങ്ങുന്നതിനായി ശബരിമലയില്‍ ഇനി ക്യൂവില്‍ കാത്തുനില്‍ക്കേണ്ട. വിമാനത്തില്‍ നിത്യേന 200 ഓളം ശബരിമല തീര്‍ത്ഥാടകര്‍ കൊച്ചിയില്‍ എത്തുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഇത് 8000 ത്തോളമായിരുന്നു.

വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ ആഗമന വിഭാഗത്തിലാണ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍. വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, ശബരിമലയിലെ വഴിപാട് എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍, ലഘുലേഖകള്‍ എന്നിവയെല്ലാം ഇവിടെ കിട്ടും. അപ്പം, അരവണ കൂപ്പണുകളുടെ വിതരണോദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം.വി. ഗോവിന്ദന്‍ നായര്‍ നിര്‍വഹിച്ചു. സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ ആദ്യ കൂപ്പണ്‍ ഏറ്റുവാങ്ങി. എയര്‍ പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍, സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം. ഷബീര്‍, പി.ആര്‍.ഒ വി. ശങ്കര്‍, ദേവസ്വം ബോര്‍ഡ് അസിസ്റ്റന്‍റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ജി.എസ്. ബൈജു, ധനലക്ഷ്മി ബാങ്ക് സോണല്‍ ഹെഡ് മുരളീധരന്‍ തുടങ്ങിയ

ഉണ്ണി കൊടുങ്ങല്ലൂര്‍

unni കൊടുങ്ങല്ലൂര്‍ 
bottom of page