കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ സൌകര്യങ്ങളുള്ള സ്മാര്‍ട്ട് ഫോണ്‍
കഴിഞ്ഞ മാസം പുറത്തിറങ്ങിയ രണ്ട് സ്മാര്‍ട്ട് ഫോണുകളാണ് മൈക്രോമാക്‌സിന്റെ ക്യാന്‍വാസ് HDയും സാംസങ്ങിന്റെ ഗാലക്‌സി ഗ്രാന്റും. ക്യാന്‍വാസിന് 14000രൂപയ്ക്കടുത്താണ് വിലയെങ്കില്‍, ഗ്രാന്റ് 21,500 രൂപയ്ക്ക് ലഭിക്കുന്നു. വില്പനയില്‍ മുന്‍പില്‍ നില്ക്കുന്ന ഈ ഫോണുകളോട് മത്സരിക്കാനായിതാ ചൈനീസ് കമ്പനിയായ UMI അവരുടെ പുതിയ സ്മാര്‍ട്ട് ഫോണായ X2 ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നു. 14000 രൂപയ്ക്ക് ഈ മോഡല്‍ ഇന്ത്യയില്‍ ലഭ്യമാകും. ഇത്ര വില കൊടുത്ത് എന്തിനൊരു ചൈനീസ് ഫോണ്‍ വാങ്ങണം എന്നു ചോദിക്കുന്നതിനു മുന്‍പ് എന്തൊക്കെയാണ് ഈ ഫോണിന്റെ പ്രത്യേകതകള്‍ എന്ന് നോക്കൂ,
ഡിസ്‌പ്ലേ : HD display with 1920x1080p resolution and 441ppi pixel density, സാധാരണയായി HTCയുടെ ബട്ടര്‍ഫ്ലൈ, സോണിയുടെ Xperia Z തുടങ്ങിയ വിലകൂടിയ മോഡലുകളിലാണ് ഇത്ര ഉയര്‍ന്ന റെസൊല്യൂഷനിലുള്ള ഡിസ്‌പ്ലേ ഉപയോഗിച്ചിരിക്കുന്നത്
ഓപ്പറേറ്റിംഗ് സിസ്റ്റം: Android 4.1 (Jelly Bean), ഏപ്രിലോടു കൂടി Android 4.2ലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ പറ്റുമെന്ന് കമ്പനി ഉറപ്പു തരുന്നു.
ക്യാമറ: LED ഫ്‌ലാഷോടുകൂടിയ 13MP റിയര്‍ ക്യാമറയാണ് ഈ ഫോണിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. 8MP ക്യാമറയാണ് ക്യാന്‍വാസിലും ഗ്രാന്റിലും ഉള്ളത്. കൂടാതെ 3MP ഫ്രന്റ് ക്യാമറയാണ് ഫോണിനുള്ളത്.
പ്രൊസസ്സര്‍ : മീഡിയാടെക്കിന്റെ 1.2GHz ക്വാഡ് കോര്‍ പ്രൊസസ്സര്‍
കണക്റ്റിവിറ്റി: 2G, 3G, Bluetooth 4.0, Wi-Fi
ബാറ്ററി: 2,500mAh
റാം: 2GB
ഡ്യുവല്‍ സിം മോഡലായ X2 ന്റെ സ്‌ക്രീന്‍ നിര്‍മ്മിച്ചിരിക്കുന്നത് ഗോറില്ല ഗ്ലാസ്സ് കൊണ്ടാണ്, ഇത്രയും സൌകര്യങ്ങളുള്ള മറ്റൊരു ഫോണ്‍ ഈ വിലയ്ക്ക് നിങ്ങള്‍ക്ക് കിട്ടില്ലെന്ന് കമ്പനി അവകാശപ്പെടുന്നു.
കാന്‍വാസ് എ 116 എച്ച്ഡി : മൈക്രോമാക്‌സിന്റെ ഫാബ്‌ലറ്റ്
അഞ്ചിഞ്ച് സ്‌ക്രീനോടു കൂടിയ എ116 കാന്‍വാസ് എച്ച്. ഡി പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചര്‍ച്ചാവിഷയമായി കഴിഞ്ഞിരുന്നു. ഏറ്റവും മികച്ച സ്‌പെസിഫിക്കേഷനോടു കൂടിയ ഫോണ്‍ 15,000 രൂപയില്‍ താഴെ ലഭിക്കാന്‍ പോകുന്നു എന്നതു തന്നെയാണ് കാരണം. കാന്‍വാസ് സീരീസില്‍ നേരത്തെ മൈക്രോമാക്‌സ് പുറത്തിറക്കിയ രണ്ടു ഫോണുകളും (എ100, എ110) വിപണയില്‍ ഹിറ്റായിരുന്നു. ഹൈഡെഫിനിഷന്‍ സ്‌കീനോടു കൂടി വരുന്ന മൂന്നാമന്‍ ഒട്ടും മോശമാകില്ലെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. അത് ശരിവെക്കുന്നതുമായി ഇതിന്റെ വില്‍പ്പന റിക്കോര്‍ഡ്.
വലന്റൈന്‍ ദിനമായ ഫെബ്രവരി 14 ന് അര്‍ധരാത്രി മുതലാണ് സ്‌നാപ്പ്ഡീല്‍ വെബ്‌സൈറ്റ് വഴി കാന്‍വാസ് എച്ച് ഡിയുടെ വില്‍പ്പന ആരംഭിച്ചത്. വില 13,990 രൂപ. ആദ്യ 15 മിനുട്ടിനുള്ളില്‍ 500 ഫോണുകള്‍ വിറ്റഴിഞ്ഞു. കാലത്ത് ഒന്‍പത് മണിക്ക് വീണ്ടും ഒരു 300 എണ്ണം. അടുത്ത 1200 എണ്ണം വിറ്റഴിക്കപ്പെട്ടത് വെറും 45 മിനുട്ടിനുള്ളിലാണ്. അതോടെ സ്‌റ്റോക്ക് തീര്‍ന്നു. ഇപ്പോള്‍ ബുക്ക് ചെയ്യുന്ന ഫോണുകള്‍ 21 ദിവസത്തിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നാണ് കമ്പനി വക്താക്കള്‍ പറയുന്നത്.
ഒരുപക്ഷേ, ഇന്ത്യയില്‍ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണ്‍ എ119 കാന്‍വാസ് എച്ച്ഡി ആയേക്കും. അതേ സമയം ഈ ഫോണ്‍ എന്നു മുതല്‍ റീട്ടെയില്‍ കടകളില്‍ ലഭിക്കുമെന്ന് കമ്പനി വക്താക്കള്‍ വ്യക്തമാക്കുന്നില്ല. ഓണ്‍ലൈന്‍ വഴി തന്നെ പരമാവധി വില്‍പ്പന നടത്താനാണ് മൈക്രോമാക്‌സ് ഉദ്ദേശിക്കുന്നത്.
ഇനി എന്താണ് ഇതിനെ ഇത്രയും ഹിറ്റാക്കാന്‍ കാര്യമെന്നു നോക്കാം. ഫാബ്‌ലറ്റുകള്‍ക്ക് പ്രിയമേറുന്ന കാലത്ത് മൈക്രോമാക്‌സും കാന്‍വാസ് എച്ച്ഡിയിലൂടെ തങ്ങളുടെ ആദ്യ ഫാബ്‌ലറ്റുമായി രംഗത്തെത്തുകയാണ്. ഹൈഡെഫിനിഷനോടു കൂടിയ അഞ്ചിഞ്ച് (1280 ണ്‍ 720 പിക്‌സലോടെയുള്ള) ഐപിഎസ് സ്‌ക്രീന്‍, ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം (4.1.2 ജെല്ലിബീന്‍.) 1.2 ഗിഗാഹെഡ്‌സ് ക്വാഡ്കോര്‍ പ്രൊസസര്‍, 1 ജിബി റാം എന്നിവയൊക്കെ ഇവനെ കരുത്തനാക്കുന്നു. ഈ സ്‌പെസിഫിക്കേഷനോടു കൂടിയ സാംസങ്ങിന്റെയോ സോണിയുടേയോ എച്ച്.ടി.സിയുടേയോ ഒരു ഫോണ്‍ സ്വന്തമാക്കണമെങ്കില്‍ 25,000 രൂപയ്ക്കു മുകളില്‍ വരുമെന്നുറപ്പ്. അപ്പോള്‍ ഏകദേശം പകുതി വിലയ്ക്ക് അത്തരത്തില്‍ ഒരു ഫോണ്‍ സ്വന്തമാക്കാനുള്ള ഓട്ടത്തിലാണ് മിക്കവരും.
രണ്ട് സിം ഉപയോഗിക്കാവുന്ന ഈ സ്മാര്‍ട്ട്‌ഫോണിന്റെ പിന്നിലെ ക്യാമറ 8 എംപിയാണ്. മുന്‍വശത്തേത്ത് 2 എംപിയും. ലെഡ് ഫ്ലാഷ് ഉണ്ട്. 4 ജിബി ഇന്റേണല്‍ മെമ്മറിയുണ്ടെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്നത് 1.77 ജിബി മാത്രം. മൈക്രോ എസ്.ഡി കാര്‍ഡ് വഴി 32 ജിബി വരെ വര്‍ധിപ്പിക്കാം. അഞ്ച് മണിക്കൂര്‍ ടോക്ക് ടൈം തരുന്ന 2000 ശഅമ ബാറ്ററിയും ഉണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇളക്കമുണ്ടാക്കാന്‍ ഇനിയെന്തു വേണം.
സാംസങ് അടുത്തിടെ പുറത്തിറക്കിയ ഗാലക്‌സി ഗ്രാന്റ്ിനായിരിക്കും കാന്‍വാസ് എച്ച്ഡി ഏറ്റവും വലിയ വെല്ലുവിളിയാകുക. 800 ണ്‍ 480 പിക്‌സലും ഡ്യുവല്‍ കോര്‍ പ്രൊസസറും മാത്രമുള്ള ഇതിന്റെ വില 21,500 രൂപയാണ്. അതേസമയം മൈക്രോമാക്‌സിന്റെ ഈ വെല്ലുവിളി നേരിടാന്‍ മറ്റ് ഇന്ത്യന്‍ കമ്പനികള്‍ അണിയറയില്‍ ഒരുക്കം തുടങ്ങി എന്ന സന്തോഷവാര്‍ത്തയുമുണ്ട്. 10,000 രൂപയ്ക്ക് മികച്ച ഫാബ്‌ലറ്റുകള്‍ ലഭിക്കുന്ന കാലം വിദൂരമല്ലെന്നര്‍ഥം.
.ഏഴിഞ്ചില്‍ സൈ്വപ്പിന്റെ ത്രീഡി വിപ്ലവം
ടാബ്‌ലറ്റ് പിസിയായാലും മൊബൈല്‍ ഫോണായാലും വാങ്ങുന്നതിന് മുമ്പ് വമ്പന്‍ ബ്രാന്‍ഡുകള്‍ വേണോ അതോ വലിയ പേരില്ലാത്ത വിശ്വാസ്യയോഗ്യമായ കുഞ്ഞു ബ്രാന്‍ഡുകള്‍ മതിയോ എന്ന ചോദ്യത്തിനാവും നമ്മള്‍ ആദ്യം ഉത്തരം കണ്ടെത്തുക. ചൈന എന്ന പേരിന് മാര്‍ക്കറ്റില്‍ പുത്തന്‍ ബ്രാന്‍ഡ് 'മൂല്യം' വന്നതില്‍ പിന്നെ രണ്ടാമത്തെ വിഭാഗത്തിന്റെ പിന്നാലെ പോകുന്നവര്‍ വളരെയേറെയാണ്. അതായത് പേരിലെന്തിരിക്കുന്നു കാര്യം നടന്നാല്‍ പോരെ എന്ന ലൈന്‍. ടാബുകളുടെ കാര്യത്തിലും അങ്ങനെ തന്നെ.
ആകാശ് വിപ്ലവം എന്ന് പറഞ്ഞുകേട്ടു തുടങ്ങിയതുമുതല്‍ വിലകുറഞ്ഞ ടാബ്‌ലറ്റുകള്‍ക്ക് വിപണിയില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. കുഞ്ഞു ബ്രാന്‍ഡുകള്‍ തമ്മിലുള്ള മത്സരത്തിലും വന്നു പുതിയ മാനങ്ങള്‍. ഓരോരുത്തരും പുതിയ ഫീച്ചറുകളുമായി രംഗത്തെത്തി. ജന്മംകൊണ്ട് സിലിക്കണ്‍ വാലിക്കാരനായ സൈ്വപ്പ് ടാബുകളും അങ്ങനെയാണ് ഇന്ത്യന്‍ വിപണിയില്‍ രംഗപ്രവേശനം ചെയ്തത്. ഞള്‍യഹഫ 3ഉ ഗയബഫ ടദധ എന്നാല്‍ പ്രത്യേകതയെന്താണെന്ന് പേരില്‍ തന്നെയുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ടാബ് എന്നാണ് പരസ്യവാചകം. ഏഴിഞ്ചില്‍ തീര്‍ത്ത ത്രീഡി വിപ്ലവമെന്നും പറയാം. കൂടെക്കിട്ടുന്ന രണ്ട് നിറങ്ങളില്‍ ഗ്ലാസുകളുള്ള കണ്ണടയുപയോഗിച്ച് ത്രീഡി വീഡിയോകള്‍ കാണാം. തരക്കേടില്ലാത്ത കാഴ്ചാനുഭവം തരുന്നുണ്ട്. ആറായിരം രൂപ മുതല്‍ മുകളിലേക്കാണ് വില എന്നു കേള്‍ക്കുമ്പോള്‍ കൂടുതലൊന്നും ചിന്തിക്കേണ്ടതില്ല. ആദ്യത്തെ ഡ്യുവല്‍ സിം ആന്‍ഡ്രോയ്ഡ് ടാബ്‌ലറ്റ് എന്നവകാശപ്പെടുന്ന മോഡലിന് 11,999 രൂപ വരും.
സൈ്വപ്പ് ണ്‍743ഉ മോഡലിന് ആന്‍ഡ്രോയ്ഡ് 4.0.3 ഐസ്‌ക്രീം സാന്റ്‌വിച്ചാണ് ഓപ്പറേറ്റിങ് സിസ്റ്റം. 1.5 മെഗാഹെഡ്‌സ് ആല്‍വിന്നര്‍ ബോക്‌സ്ചിപ്പ് പ്രൊസസര്‍, ഏഴിഞ്ചില്‍ 5 പോയന്റ് മള്‍ട്ടി ടച്ച് കപാസിറ്റീവ് ടച്ച് സ്‌കീന്‍, രണ്ട് മെഗാപിക്‌സ് ഫ്രണ്ട് ക്യാമറ, നാലു ജിബി ഇന്‍ബില്‍റ്റ് മെമ്മറി, 32 ജിബി വരെ എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ്, വൈഫൈ, 3ജി... അങ്ങനെ ഒറ്റ ശ്വാസത്തില്‍ പറഞ്ഞാല്‍ ഒട്ടും മുഷിപ്പു തോന്നാത്ത സ്‌പെസിഫിക്കേഷനാണുള്ളത്. നാലുമോഡലുകളില്‍ സൈ്വപ്പ് ടാബുകള്‍ ലഭിക്കും.
ബി.എസ്