ആര് ആരെയാണ് ചതിച്ചത്?
വീട്ടുകാർ വിവാഹത്തിന് എതിർത്തപ്പോള്‍ അവർ ഒരുമിച്ചു മരിക്കാന്‍ തയ്യാറായി,,,,,,,,,,,,
ഒരു കൂറ്റന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും അവർ ചാടി മരിക്കാന്‍ തീരുമാനിച്ചു,,,,,,,
മൂന്നുവരെ എണ്ണുമ്പോഴേക്കും ഒരുമിച്ചു ചാടന്‍ തീരുമാനിച്ചു.
മൂന്നുവരെ എണ്ണീ,,,,,,,,,,> കാമുകന്‍ ചാടീ,,,,,,,,, കാമുകി ചാടിയില്ലാ,,,, കാമുകന്‍ വീഴുന്നതും നോക്കി കാമുകി നിന്നു
അഞ്ചുസെക്കന്റ് കഴിഞ്ഞപോള്‍ കാമുകന്റെ പാരച്യൂട്ട് ഓണ്‍ ആയി,,,,,,,,,,,,,,,,,,,,,,,,,
ഇവിടെ ആര് ആരെയാണ് ചതിച്ചത്?????
തെറ്റുകാർ
ഭാര്യയും ഭർത്താവും കിടന്നുറങ്ങുകയായിരുന്നു,
ഭാര്യ ഉറക്കത്തില്‍ ഉറക്കെ വിളിച്ചു പറഞ്ഞു എന്റെ ഭർത്താവു വരുന്നു ഓടിക്കോ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഇതു കേട്ടതും ഭർത്താവ് അടുക്കള വാതില്‍ വഴി ഇറങ്ങി ഓടി,,,,,,,,,,,,,,,,,,,,,,,,,,,,,>>>>>
നിങ്ങള്‍ പറയൂ ഇവിടെ ആരാണു ചതിച്ചത്,,,,,,,??? തെറ്റുകാർ,,,,???
ഇവിടെ ആരും തെറ്റുകാരായി ജനിക്കുന്നില്ല സമൂഹമാണു അവരെ തെറ്റുകാരാക്കുന്നത്!!!!
പുകയില്ലാത്ത അടുപ്പും കക്കൂസും..
സ്ഥാനാർഥി ആദിവാസികളോട്: എന്നെ വിജയിപ്പിച്ചാൽ നിങ്ങൾക്ക് ഞാൻ പുകയില്ലാത്ത അടുപ്പും കക്കൂസും നിർമിച്ചുതരും.
ആദിവാസി മൂപ്പൻ : അടുപ്പ് പുകയൂലെങ്കിൽ പിന്നെന്തിനാണു ബ്രോ കക്കൂസ്..?!!!
വൈഫും വൈഫൈയും
വൈഫും വൈഫൈയും
———————————–
1. രണ്ടും വീടുകളിലും ഫ്ലാറ്റുകളിലും കൂടുതലായി കാണപ്പെടുന്നു.
2. സ്വന്തമായുള്ളവര്‍ അന്യര്‍ക്ക് ആക്സസ് ചെയ്യാന്‍ സാധിക്കാത്ത വിധത്തില്‍ സൂക്ഷിച്ചു കൊണ്ടുനടക്കും.
3. രണ്ടിനും അത്യാവശ്യസമയത്ത് തീരെ റേഞ്ച് കാണില്ല.
4. രണ്ടിനും ഇടയ്ക്കിടെ നമ്മളുമായുള്ള കണക്ഷന്‍ തല്ക്കാലികമായി നഷ്ടമാകും.
5. രണ്ടു കൂട്ടരുടെയും അദൃശ്യ സാന്നിദ്ധ്യം നമ്മളില്‍ വലിയ സ്വാധീനം ചെലുത്തും.
6. ഒരു വീട്ടില്‍ രണ്ടു വൈഫും, വൈഫൈയും ഉണ്ടായാല്‍
കോണ്‍ഫ്ലിക്റ്റ് ആകാന്‍ സാധ്യതയുണ്ട്.
8. രണ്ടും ആരോഗ്യത്തിനു ഹാനികരമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ എല്ലാവരും തങ്ങളോടു ചേര്‍ത്തു നിര്‍ത്തും.
9. രണ്ടു കൂട്ടര്‍ക്കും നാം യഥാര്‍ത്ഥ പേരുകള്‍ക്ക് പുറമേ രസകരമായ മറ്റൊരു പേര് കൂടി നല്‍കും.
10. നമ്മള്‍ മറ്റൊരിടത്ത് കണക്റ്റ് ആയാല്‍ രണ്ടാളും നമ്മളുമായുള്ള ബന്ധം വിഛെദിക്കും.
11. വൈഫൈയുടെ ലൈറ്റുകളും, വൈഫിന്‍റെ നാവും 24 മണിക്കൂറും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും.
12. വൈഫൈ പിണങ്ങുമ്പോള്‍ ഓഫാക്കി അഞ്ചു മിനിട്ടിനു ശേഷം ഓണ്‍ ചെയ്‌താലും, വൈഫ് പിണങ്ങിയാല്‍ അഞ്ചു ദിവസം വീട്ടില്‍ പോയി നിന്നശേഷം തിരികെവന്നാലും കുറേക്കാലം പ്രശ്നമുണ്ടാക്കാതെ പ്രവര്‍ത്തിക്കും.
എന്നെ ഒന്ന് പീഡിപ്പികൂ … പ്ലീസ്
ഫാഷൻ അതിരു കടന്നാൽ ഇതും ഇതിനു അപ്പുറവും കാണേണ്ടി വരും … ഫാഷന്റെ പേരിൽ എന്ത് തോന്നിയവാസവും കാണിക്കുവാൻ ചിലർ കച്ച കെട്ടി ഇറങ്ങിയിരിക്കുന്നു. പാവം പുരുഷന്മാർ … അങ്ങോട്ടെങ്ങാനും ഒന്ന് കാര്യമായി നോക്കിപോയാൽ പിന്നെ പീഡനം ആയി, കേസ് ആയി ..
.
ഈ വരവ് കണ്ടാൽ പീഡനം കഴിഞ്ഞു വരുന്നതാണോ അതോ പീഡനത്തിനു ഉള്ള ക്ഷണവുമായി നില്ക്കുകയാണോ ? അതോ വല്ല പട്ടിയും കടിച്ചു പറിച്ചതാണോ ? .
.
.
ഇങ്ങനെ ഉള്ളവരെ കൈകാര്യം ചെയ്യുവാൻ നല്ല കൈ കരുത്തുള്ള പെണ്ണുങ്ങൾ ഇറങ്ങിയിട്ടുണ്ട് .. സൂക്ഷിക്കുക ..
എന്നെ ഒന്ന് പീഡിപ്പികൂ … പ്ലീസ്
ഫാഷൻ അതിരു കടന്നാൽ ഇതും ഇതിനു അപ്പുറവും കാണേണ്ടി വരും … ഫാഷന്റെ പേരിൽ എന്ത് തോന്നിയവാസവും കാണിക്കുവാൻ ചിലർ കച്ച കെട്ടി ഇറങ്ങിയിരിക്കുന്നു. പാവം പുരുഷന്മാർ … അങ്ങോട്ടെങ്ങാനും ഒന്ന് കാര്യമായി നോക്കിപോയാൽ പിന്നെ പീഡനം ആയി, കേസ് ആയി ..
.
ഈ വരവ് കണ്ടാൽ പീഡനം കഴിഞ്ഞു വരുന്നതാണോ അതോ പീഡനത്തിനു ഉള്ള ക്ഷണവുമായി നില്ക്കുകയാണോ ? അതോ വല്ല പട്ടിയും കടിച്ചു പറിച്ചതാണോ ? .
.
.
ഇങ്ങനെ ഉള്ളവരെ കൈകാര്യം ചെയ്യുവാൻ നല്ല കൈ കരുത്തുള്ള പെണ്ണുങ്ങൾ ഇറങ്ങിയിട്ടുണ്ട് .. സൂക്ഷിക്കുക ..
മൂന്നര ഏക്കറില്‍ 'ഒറ്റമരക്കാട്'
സെക്കന്തരാബാദ്: ഒരുമരംകൊണ്ടൊരു കാട്... ഹോളിവുഡ് സിനിമകളിലോ മുത്തശ്ശിക്കഥകളിലോ മാത്രം പരിചിതമായ അത്തരമൊരു വിസ്മയം തലയുയര്‍ത്തി നില്ക്കുന്നുണ്ട് ആന്ധ്രാപ്രദേശിലെ മെഹബൂബ്‌നഗര്‍ ജില്ലയില്‍. മൂന്നര ഏക്കര്‍ സ്ഥലത്ത് അത്ഭുതമായി പടര്‍ന്നുപന്തലിച്ച് നില്ക്കുകയാണ് 'പിള്ളലാല്‍മരി' എന്ന ആല്‍മരം. മരം ഒരുവരമാണെന്നും ദൈവമാണെന്നും ആത്മാര്‍ഥമായി വിശ്വസിക്കുന്ന കൊത്തപ്പള്ളിയിലെ ഗ്രാമവാസികള്‍ നൂറുകണക്കിന് വര്‍ഷമായി ഈ ആലിനെ സംരക്ഷിച്ചുവരുന്നു.
എഴുന്നൂറിലേറെവര്‍ഷം പഴക്കമുണ്ട് ഈ ആലിനെന്നാണ് കണക്കാക്കുന്നത്. എങ്ങനെ മുളച്ചെന്നോ ആര് നട്ടെന്നോ ഒരറിവുമില്ല. കൊത്തപ്പള്ളിയിലെ പല തലമുറകള്‍ ജനിക്കുമ്പോഴേ ഈ ആല്‍ കണ്ടിട്ടുണ്ട്. കാലങ്ങളായി അവരുടെ ഓര്‍മയില്‍ ഇത് പടര്‍ന്നുപന്തലിച്ചുനില്പുണ്ട്.
ഒറ്റനോട്ടത്തില്‍ ചെറുകാടാണെന്നേ തോന്നൂ. ആ 'കാട്ടി'നുള്ളില്‍ ചെന്നാലാണ് അതൊരു ഒറ്റമരമാണെന്ന് തിരിച്ചറിയുക. തായ്ത്തടിയില്‍നിന്ന് വളര്‍ന്നുപോയ ശിഖരങ്ങള്‍ മണ്ണില്‍മുട്ടി വേറൊരുമരമായി പന്തലിച്ചിരിക്കുന്നു. ആലിന്‍കൊമ്പില്‍ നിന്ന് തൂങ്ങിയിറങ്ങിയ വേരുകളും മണ്ണിലമര്‍ന്ന് മരങ്ങളായി വളര്‍ന്നിട്ടുണ്ട്.
ആയിരത്തിലേറെ പേര്‍ക്ക് ഈ ആലിനുകീഴെ സുഖമായിരിക്കാമെന്ന് സംരക്ഷകനായ കാജാ ഖാന്‍ പറഞ്ഞു. ഇന്ന് കാണുന്നതിലും വലുതായിരുന്നു ഈ ആല്‍. 2010ല്‍ ഫംഗസ് ബാധിച്ച് പകുതിയോളം നശിച്ചുപോയി. അതിനുശേഷമുള്ള പകുതിയാണ് ഇന്നീ മൂന്നരയേക്കറില്‍ പടര്‍ന്നിരിക്കുന്നത്.
സെ്‌പെക്കസ് ബംഗാളന്‍സിസ് എന്ന വിഭാഗത്തില്‍പ്പെടുന്ന പേരാലാണിതെന്ന് പയ്യന്നൂര്‍ കോളേജിലെ ബോട്ടണി വിഭാഗം അസി. പ്രൊഫസര്‍ ഡോ. രതീഷ് നാരായണന്‍ പറഞ്ഞു.
ഒഴിവുദിനങ്ങളിലും മറ്റുമായി ഒട്ടേറെപ്പേര്‍ ഈ ആലിന്‍ചുവട്ടില്‍ വിശ്രമിക്കാനെത്താറുണ്ട്. ഈ ഒറ്റമരക്കാട്ടിനുള്ളില്‍ പാര്‍ക്കും തടാകവും അക്വേറിയവും ഉണ്ട്. 'പിള്ളലാല്‍മരി'യുടെ കൗതുകവും വിനോദസഞ്ചാരസാധ്യതയും മനസ്സിലാക്കി ആന്ധ്രാപ്രദേശ് വിനോദസഞ്ചാര വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കുകയാണിപ്പോള്‍ ഈ ആലിനെ. കാണാന്‍ പ്രവേശനഫീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
48 മണിക്കൂര്‍കൊണ്ട് പത്തുനില കെട്ടിടം റെഡി!
Posted on: 02 Dec 2012
മൊഹാലി: തമാശയാണെന്ന് കരുതരുത്, സംഭവം സത്യമാണ്. പഞ്ചാബിലെ മൊഹാലിയില്‍ പത്തുനില കെട്ടിടം 48 മണിക്കൂര്‍കൊണ്ട് നിര്‍മിച്ചു!
സംസ്ഥാന മുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദല്‍ കെട്ടിടത്തിന്റെ തറക്കല്ലിട്ട് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കെട്ടിടം റെഡി. ജനാലച്ചില്ലുകള്‍ , ഉള്ളിലെ ഫിറ്റിങുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്ന ചില്ലറ ജോലികളേ അവശേഷിച്ചുള്ളൂ.
വ്യാഴാഴ്ച വൈകിട്ട് 4.30 നാണ് പത്തുനില കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഏഴ് നില പൂര്‍ത്തിയായി, 48 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മുഴുവന്‍ കെട്ടിടവും. കെട്ടിടഭാഗങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കി ഫിറ്റുചെയ്യുന്ന രീതിയാണ് അവലംബിച്ചത്.
'പത്തുനില കെട്ടിടം 48 മണിക്കൂറില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് ഞങ്ങള്‍ നടത്തിയത്'-നിര്‍മാണ ചുമതല വഹിച്ച സിനര്‍ജി തൃശ്‌ലിങ്ടണ്‍ കമ്പനിയുടെ പ്രതിനിധി പറഞ്ഞു. 'ഇത്തരമൊരു സംഗതി സാധിക്കുമെന്ന് തെളിയിക്കാന്‍ ഞങ്ങളാഗ്രഹിച്ചു. 48 മണിക്കൂര്‍കൊണ്ട് അത് സാധിക്കാനും ആയി. ഇതൊരു സാമ്പിള്‍ കെട്ടിടം മാത്രമാണ്'-പ്രതിനിധി വ്യക്തമാക്കി.
ആയിരംകോടി മൂല്യമുള്ള സിനര്‍ജി കമ്പനിയുടെ ഉടമ ഹാര്‍പാല്‍ സിങ് ആണ്, 48 മണിക്കൂര്‍കൊണ്ട് പത്തുനില കെട്ടിടം പൂര്‍ത്തിയാക്കാമെന്ന് വാഗ്ദാനം ചെയ്തത്. അത് നടപ്പാക്കുകയായിരുന്നു കമ്പനി.
48 മണിക്കൂര്‍കൊണ്ട് ഇത്തരമൊരു കെട്ടിടം നിര്‍മിക്കുന്നത് രാജ്യത്ത് ആദ്യമായാണ്. ഭൂകമ്പത്തെ അതിജീവിക്കാന്‍ പാകത്തിലുള്ളതാണ് കെട്ടിടം - ഹാര്‍പാല്‍ സിങ് പറഞ്ഞു.
നിര്‍മാണം തുടങ്ങി വെറും ആറു മണിക്കൂര്‍കൊണ്ട് മൂന്നുനിലയുടെ പണി പൂര്‍ത്തിയായി. പരിചയസമ്പന്നരായ തൊഴിലാളികളും സാങ്കേതികവിദഗ്ധരും എന്‍ജിനയര്‍മാരും ഉള്‍പ്പടെ 200 പേര്‍ നിര്‍മാണത്തില്‍ പങ്കുചേര്‍ന്നു.
നിര്‍മാണത്തിനുള്ള കെട്ടിടഭാഗങ്ങള്‍ കഴിഞ്ഞ രണ്ടുമാസംകൊണ്ട് സമീപത്തൊരു ഫാക്ടറിയിലാണ് തയ്യാറാക്കിയത്. 'മണലോ ഇഷ്ടികയോ ഉപയോഗിച്ചില്ല. ഭിത്തികള്‍ക്കെല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ ഭാഗങ്ങള്‍ ഉപയോഗിക്കുകയായിരുന്നു. പരമ്പരാഗത രീതിയില്‍ കെട്ടിടം പണിയുന്നതിന്റെ ചെലവേ വന്നുള്ളൂ. എന്നാല്‍, കാര്യമായ സമയലാഭം ഉണ്ടായി'-കമ്പനി വക്താവ് അറിയിച്ചു.
തന്റെ സ്വന്തം വീട് നിര്‍മിക്കുന്ന വേളയിലാണ് ഇത്തരമൊരു ആശയമുണ്ടായതെന്ന് ഹാര്‍പാല്‍ സിങ് പറയുന്നു. രണ്ടുവര്‍ഷമെടുത്തു അത് പൂര്‍ത്തിയാക്കാന്‍-അദ്ദേഹം അറിയിച്ചു.
ലുവോ കീഴടങ്ങി; റോഡിനു നടുവിലെ വീട് അധികൃതര്‍ പൊളിച്ചു Published on 02 Dec 2012
ബെയ്ജിങ്: ചൈനയില്‍ പുതിയ റോഡിന്റെ നടുക്ക് ഭരണകൂടത്തോടുള്ള പ്രതിഷേധത്തിന്റെ മുദ്രയായി നിന്ന അഞ്ചുനില വീട് അധികൃതര്‍ ഇടിച്ചുനിരത്തി. മതിയായ നഷ്ടപരിഹാരം കിട്ടാതെ വീടും പറമ്പും വിട്ടുകൊടുക്കില്ലെന്ന് ശാഠ്യംപിടിച്ചിരുന്ന ഉടമ ലുവോ ബാവോജെനും ഭാര്യയും സര്‍ക്കാര്‍ നല്‍കിയ 2,60,000 യുവാന്‍ (ഏതാണ്ട് 22 ലക്ഷം രൂപ) വാങ്ങി വീടൊഴിഞ്ഞെന്നാണ് ഔദ്യോഗികഭാഷ്യം. ലുവോയുടെ പ്രതികരണം ലഭിച്ചിട്ടില്ല.
ഷെജിയാങ് പ്രവിശ്യയിലെ വെന്‍ലിങ്ങില്‍ പുതുതായി പണിത റെയില്‍വേ സ്റ്റേഷനിലേക്ക് തീര്‍ത്ത റോഡിനാണ് അധികൃതര്‍ ഭൂമി ഏറ്റെടുത്തത്. ഭൂമിക്ക് 2,20,000 യുവാന്‍ (ഏതാണ്ട് 19 ലക്ഷം രൂപ) നഷ്ടപരിഹാരം നിശ്ചയിച്ചു. ലുവോ ഒഴികെ പ്രദേശവാസികളെല്ലാം സര്‍ക്കാര്‍ നല്‍കിയ തുക വാങ്ങി ഭൂമി വിട്ടുകൊടുത്തു. ലുവോ ഭൂമി കൊടുക്കാഞ്ഞതിനാല്‍, അദ്ദേഹത്തിന്റെ വീട് അങ്ങനെ നിര്‍ത്തിക്കൊണ്ട് അധികൃതര്‍ റോഡുണ്ടാക്കി. അങ്ങനെ റോഡിന് നടുക്കായി വീട്.
താറാവ് കര്‍ഷകനായ ലുവോ ആറു ലക്ഷം യുവാന്‍ (ഏതാണ്ട് 52 ലക്ഷം രൂപ) മുടക്കി വീടു പൂര്‍ത്തിയാക്കിയത് ഭൂമിയേറ്റെടുക്കല്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ്. ചെറിയതുക നഷ്ടപരിഹാരം വാങ്ങി ഭൂമി വിട്ടുകൊടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. വീടിന്റെ പാതിഭാഗം മാത്രമായി അധികൃതര്‍ നശിപ്പിച്ചേക്കുമോ എന്ന് ഭയന്ന് അറുപത്തിയേഴുകാരനായ ലുവോയും ഭാര്യയും വീടിന്റെ ഇരുഭാഗങ്ങളിലായാണ് ഉറങ്ങിയിരുന്നത്.
ലുവോയുടെ ചെറുത്തുനില്‍പ്പ് ചൈനയ്ക്ക് അകത്തും പുറത്തും വാര്‍ത്തയായി. എന്തുകൊണ്ടാണ് ലുവോ കീഴടങ്ങിയതെന്ന് വ്യക്തമല്ല. റോഡിന് നടുവിലെ വീട് വാര്‍ത്തയായതോടെ ലുവോയെ തേടി മാധ്യമപ്രവര്‍ത്തകരുടെ ഒഴുക്കായെന്നും വന്‍ മാധ്യമശ്രദ്ധ താങ്ങാനാവാതെ അദ്ദേഹം കിട്ടിയ തുക സ്വീകരിച്ച് വീടൊഴിഞ്ഞതാണെന്നുമാണ് സിയാങ്‌സാങ് ഗ്രാമത്തലവന്‍ ചെന്‍ സ്യുകായി പറയുന്നത്.
റോഡിന് നടുവിലെ വീട് - പൊളിക്കും മുമ്പ്
ഹാള്‍ടിക്കറ്റില്‍ വിദ്യാര്‍ഥിക്കു പകരം മോഹന്‍ലാല്‍
സ്വന്തം ലേഖകന്‍
മിഥുന്റെ ഹാള്‍ടിക്കറ്റില്‍ മോഹന്‍ലാലിന്റെ ചിത്രം
തൃശൂര്‍. കാലിക്കറ്റ് വാഴ്സിറ്റി ബി.ടെക് പരീക്ഷയുടെ ഹാള്‍ടിക്കറ്റില്‍ വിദ്യാര്‍ഥിയുടെ ഫോട്ടോയ്ക്കു പകരം നടന്‍ മോഹന്‍ലാലിന്റെ ഫോട്ടോ. ഇന്നു നടക്കുന്ന അഞ്ചാം സെമസ്്റ്റര്‍ പരീക്ഷയില്‍ തൃശൂരിലെ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ വിദ്യാര്‍ഥിയായ മിഥുന്‍ മുരളിയുടെ ഹാള്‍ ടിക്കറ്റിലാണ് സര്‍വകലാശാല മോഹന്‍ലാലിന്റെ ചിത്രം പതിച്ചത്. ഫോട്ടോ പേന ഉപയോഗിച്ചു വെട്ടിയിട്ടുണ്ട്. പേരും മറ്റു വിവരങ്ങളും മിഥുന്റെ തന്നെയാണ്.
ഹാള്‍ ടിക്കറ്റ് വിതരണം ചെയ്തപ്പോഴാണ് സര്‍വകലാശാലയുടെ ഭാഗത്തു നിന്നുള്ള പിഴവ് കോളജ് അധികൃതര്‍ അറിഞ്ഞത്. സംഭവം പരീക്ഷാ കണ്‍ട്രോളറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പ്രവേശന സമയത്താണ് വിദ്യാര്‍ഥികളുടെ ഫോട്ടോ സര്‍വകലാശാലയ്്ക്കു നല്‍കുന്നത്. ഇവയില്‍ പലതും സര്‍വകലാശാലയുടെ പക്കല്‍ നിന്നു നഷ്ടമാകുകയാണ്. ഇൌ സാഹചര്യത്തില്‍ ഫോട്ടോ പതിപ്പിക്കേണ്ട സ്ഥലം ഹാള്‍ ടിക്കറ്റില്‍ ഒഴിച്ചിടുകയാണു പതിവ്.
തുടയെല്ല് പൊട്ടിയത് ഇടതുകാലില്‍; പ്ലാസ്റ്ററിട്ടത് വലതുകാലില്‍
തിരുമലയിലെ തിരുച്ചന്നൂര്‍ ക്ഷേത്രത്തിലെ പത്മാവതിദേവിക്ക് 4.33 കോടിരുപ വിലയുള്ള സാരി ഭക്തന്‍ കാണിക്കയായി സമര്‍പ്പിച്ചു. നേര്‍ത്ത സ്വര്‍ണനൂലുകള്‍കൊണ്ട് നെയ്ത് ഇതില്‍ 8.86 കിലോഗ്രാം സ്വര്‍ണക്കല്ലുകളും 880 ഗ്രാം തൂക്കമുള്ള രത്‌നക്കല്ലുകളും ചേര്‍ത്തിട്ടുള്ള ഈ വസ്ത്രം മുംബൈയിലാണ് പ്രത്യേകം തയ്യാര്‍ചെയ്തത്. തിരുമലദേവന്റെ സഹധര്‍മിണിയായി കണക്കാക്കുന്ന പത്മാവതിദേവിയുടെ ക്ഷേത്രത്തില്‍ കാര്‍ത്തിക ബ്രഹോത്മത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച ഈ വസ്ത്രം അണിയിച്ചാണ് ദേവിക്ക് പൂജകള്‍ നടത്തിയത്.
തിരുത്തണിചെന്നൈ ട്രോള്‍വെയ്‌സ് കമ്പനിയുടെ ഡയറക്ടറായ ചെരുക്കൂരി ശ്രീധര്‍ എന്ന ഭക്തനാണ് ഇത് സമര്‍പ്പിച്ചത്. ആദ്യമായാണ് ഇത്രയും വിലപിടിപ്പുള്ള വസ്ത്രം ക്ഷേത്രത്തിലേക്ക് കാണിക്കയായി ലഭിക്കുന്നത്. ശബരിമലയിലെ മാളികപ്പുറംപോലെ തിരുമലദേവനെ ദര്‍ശിക്കാനെത്തുന്നവര്‍ താഴെയുള്ള തിരുച്ചന്നൂരിലും ദര്‍ശനം നടത്താറുണ്ട്.
കൂടുതല്‍ അറിയാന്‍