അടിവളം ജൈവരീതിയില്‍
ആവശ്യാനുസരണം ജൈവവളം ലഭ്യമാകുന്ന കൃഷിയിടത്തില്‍ സൂഷ്മമൂലകങ്ങളുടെ കുറവും അതിന്മൂലമുണ്ടാകുന്ന മഞ്ഞളിപ്പ് പോലുള്ള രോഗങ്ങളും ഉണ്ടാകില്ല.
# പ്രമോദ് കുമാര്‍ വി.സി.pramodpurath@gmail.com
ചെടികളുടെ വളര്‍ച്ചയ്ക്കും സമൃദ്ധമായ വിളവിനും മികച്ച പോഷണം ആവശ്യമാണ്. ജൈവകൃഷി രീതിയില്‍ ചെടി വളരുമ്പോള്‍ മുകളില്‍ നല്‍കുന്ന വളപ്രയോഗം പോലെത്തന്നെ അടിവളവും കൃത്യവും പോഷകസമ്പുഷ്ടവുമായിരിക്കണം. ജൈവവളങ്ങളാല്‍ സമ്പുഷ്ടമായ മണ്ണ് ചെടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വിവിധ മൂലകങ്ങള്‍ നല്‍കി വിളവ് വര്‍ദ്ധിപ്പിക്കുന്നു.
ജൈവകൃഷിയില്‍ വിളകള്‍ക്ക് അടിവളമായി സെന്റിന് നൂറ് കിലോഗ്രാം ജൈവവളമെങ്കിലും നല്‍കണം. മികച്ച ജൈവവളങ്ങള്‍ മണ്ണില്‍ അണു ജീവികളുടെ ത്വരിതഗതിയിലുള്ള വളര്‍ച്ചയ്ക്കും വംശവര്‍ധനവിനും പ്രവര്‍ത്തനത്തിനും അനുകൂലസാഹചര്യമൊരുക്കി മേല്‍മണ്ണിന്റെ വളക്കൂറും ഉത്പാദനശേഷിയും നിലനിര്‍ത്തുന്നു മാത്രമല്ല മണ്ണിലെ ഈര്‍പ്പം പിടിച്ചു നിര്‍ത്തുകയും അങ്ങനെ പൂര്‍ണപോഷണം ചെടികള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. ആവശ്യാനുസരണം ജൈവവളം ലഭ്യമാകുന്ന കൃഷിയിടത്തില്‍ സൂഷ്മമൂലകങ്ങളുടെ കുറവും അതിന്മൂലമുണ്ടാകുന്ന മഞ്ഞളിപ്പ് പോലുള്ള രോഗങ്ങളും ഉണ്ടാകില്ല.
പ്രധാന അടി വളങ്ങള്‍
നാടന്‍ കൃഷി രീതിയില്‍ നാം ചാണകവും പച്ചിലയുമാണ് അടിവളമായി നല്‍കാറ്. പച്ചില വളങ്ങള്‍, കമ്പോസ്റ്റുകള്‍, എല്ലുപൊടി, കാലി വളങ്ങള്‍, വിവിധതരം പിണ്ണാക്കുകള്‍, കോഴിക്കാഷ്ഠം എന്നിവയാണ് പ്രധാന അടിവളങ്ങള്‍. അടിവളങ്ങളുടെ കൂടെ സംയോജനമാധ്യമമായി കുമ്മായവും ഉപയോഗിച്ചുവരുന്നു.
ചാണകം
കാലവളത്തില്‍ പ്രധാനമായത് ചാണകം തന്നെയാണ് ഗോമൂത്രം മേല്‍വളവും ജൈവകീടനാശിനിയുമാണ് ഉപയോഗിക്കാറ്. ഏകദേശം 3000ത്തോളം സൂഷ്മജൈവാണുക്കള്‍ അടങ്ങിയിട്ടുള്ള ചാണകം മികച്ച ജൈവവിഘടന ഏജന്റാണ്. പച്ചക്കറി കൃഷിയിലെ മണ്ണിന്റെ മികച്ച പോഷണം നിലനിര്‍ത്താന്‍ സെന്റൊന്നിന് നൂറ് കിലോഗ്രാം ഉണക്കിപ്പൊടിച്ച ചാണകം അടി വളമാക്കി ചേര്‍ത്തുകൊടുക്കാം. മണ്ണ് നന്നായി കിളച്ചുമറിച്ച് ഉണക്കിയതിന് ശേഷം ഉണക്കച്ചാണകം ചേര്‍ത്തിളക്കിയാണ് വിത്ത് നടേണ്ടത്. വിത്ത് കുത്തുന്നതിന് മുമ്പ് മണ്ണ് നനച്ച് ഈര്‍പ്പം നിലനിര്‍ത്തണം.
കുമ്മായം
ജൈവവളങ്ങള്‍ വളരെയധികം വേഗത്തില്‍ തന്നെ മണ്ണില്‍ ലയിച്ചുചേരുന്നതിനും ചെടികള്‍ക്ക് വേഗത്തില്‍ ഉപയോഗിക്കുന്നതിനും സഹായിക്കുന്നു.
മണ്ണില്‍ അമ്ലവും ക്ഷാരവും ക്രമീകരിക്കുകയാണ് കുമ്മായം ചെയ്യുന്നത്. ജൈവകൃഷിയില്‍ ഒരു സെന്റിന് അഞ്ച് കിലോ ഗ്രാം കുമ്മായം ചേര്‍ത്തിളക്കണം കുമ്മായം ചേര്‍ത്തതിന് ശേഷം മണ്ണ് നന്നായി നനച്ച് ഈര്‍പ്പം നിലനിര്‍ത്തണം.
കമ്പോസ്റ്റുകള്‍
പച്ചിലകളും ജൈവ അവശിഷ്ടങ്ങളും ഒരു പ്രത്യേക സ്ഥലത്ത് കൂട്ടിയിട്ട് നനച്ചുകൊടുത്ത് ചാണകവെള്ളം തളിച്ച് ഏകദേശം രണ്ട് മാസതോതളം സൂക്ഷിച്ചാണ് ജൈവകമ്പോസ്റ്റ് ഉണ്ടാക്കുക. പച്ചോലകളാണ് കമ്പോസ്റ്റാക്കാന്‍ എടുക്കുന്ന തെറ്റില്‍ നീറ് കിലോഗ്രാമിന് പത്ത് കിലോഗ്രാം ചാണകം എന്ന തോതില്‍ കലക്കി മുകളില്‍ തളിച്ചുകൊടുക്കണം. മറ്റ് പച്ചിലകളാണെങ്കില്‍ നൂറ് കിലോയ്ക്ക് ഏഴര കിലോ മതിയാകും. ഇതില്‍ മണ്ണിരകളെയാണ് ചേര്‍ക്കുന്നതെങ്കില്‍ മണ്ണിര കമ്പോസ്റ്റായി. മണ്ണിരകമ്പോസ്റ്റാണ് അടിവളമായി ചേര്‍ക്കുന്നതെങ്കില്‍ സെന്റൊന്നിന് 75-100 കിലോഗ്രാമും. പച്ചിലക്കമ്പോസ്റ്റാണ് ചേര്‍ക്കുന്നതെങ്കില്‍ 100-120 കിലോഗ്രാമും ചേര്‍ക്കണം.
എല്ലുപൊടി
സള്‍ഫറിന്റെയും ഫോസ്ഫറസിന്റെയും കാത്സ്യത്തിന്റെയും കുറവ് നികത്താനും പച്ചക്കറിച്ചെടികള്‍ക്ക് എളുപ്പം വേരുപിടിക്കാനും എല്ലുപൊടി ഉത്തമമാണ്. ഒരു സെന്റിന് പത്ത് കിലോഗ്രാം വെച്ച് എല്ലുപൊടി അടിവളമായി നല്‍കിയാല്‍ മണ്ണില്‍ സൂക്ഷ്മമൂലകങ്ങളുടെ കുറവ് നികത്താം.
വേപ്പിന്‍പിണ്ണാക്ക്
ശത്രുകീടങ്ങളെ ചെറുക്കാനും ചെടികള്‍ പുഷ്ടിയോടെ വീരാനും വേപ്പില്‍ പിണ്ണാക്ക് അടിവളമാക്കാം നിമവിര ബോറന്‍പുഴു. ഫംഗസ് എന്നിങ്ങനെയുള്ളവയുടെ ആക്രമണത്തില്‍ നിന്ന് ഇലംതൈകള്‍ക്കും വള്ളികള്‍ക്കും രക്ഷകിട്ടാന്‍ വേപ്പിന്‍ പിണ്ണാക്ക് നിലമൊരുക്കുമ്പോള്‍ മണ്ണില്‍ ചേര്‍ത്തുകൊടുക്കാം. വേപ്പിന്‍ പിണ്ണാക്കിലടങ്ങിയലിമൂണോയിഡുകള്‍ ആണ് ചെടികള്‍ക്കും വേരുപടലങ്ങള്‍ക്കും രക്ഷയാകുന്നത് മണ്ണിനെ ഫലഭൂയിഷ്ഠമാക്കാന്‍ വേപ്പിന്‍ പിണ്ണാക്ക് അത്യുത്തമമാണ് കൂടാതെ ജൈവവസ്തുക്കള്‍ പെട്ടെന്ന് വിഘടിച്ച് മണ്ണുമായി ചേരാന്‍ സഹായിക്കുന്നു. സെന്റൊന്നിന് കുറഞ്ഞത് അഞ്ചുകിലോയെങ്കിലും വേപ്പിന്‍ പിണ്ണാക്ക് ജൈവകൃഷിയില്‍ അടിവളമായി ചേര്‍ക്കാം. രണ്ടുതരത്തിലാണ് വേപ്പിന്‍ പിണ്ണാക്ക് ലഭ്യമാകുന്നത് പിണ്ണാക്ക് കേക്കിന്റെ രൂപത്തിലും പൊടിയുടെ രൂപത്തിലും കേക്കിന്റെ രൂപത്തിലാണെങ്കില്‍ നന്നായി പൊടിച്ചുവേണം ചേര്‍ത്തിളക്കിക്കൊടുക്കാന്‍ വിത്ത് നടുന്നതിന് തൊട്ടുമുന്നെ ചേര്‍ക്കുന്നതാണ് ഉത്തമം അതിന്റെ മണം വിത്ത് മുളയ്ക്കുന്നതുവരെ നിലനിന്നാല്‍ വിത്ത് മോഷ്ടിച്ചുകൊണ്ടുപോവുന്ന കീടങ്ങളില്‍ നിന്നും രക്ഷകിട്ടും.
കടലപ്പിണ്ണാക്ക്
കടലപ്പിണ്ണാക്ക് സാധാരണയായി നല്ല ഫലമുണ്ടാക്കുന്ന മേല്‍വളമാണ്. കടലപ്പിണ്ണാക്ക് കുതിര്‍ത്ത് കലക്കി ചാണകവെള്ളവുമായി ചേര്‍ത്താണ് സാധാരണ നല്‍കാറ്. എന്നാല്‍ അടിവളമാക്കി ഉപയോഗിക്കുമ്പോള്‍ നന്നായി പൊട്ടിച്ച് ചാണകപ്പൊടിയുമായി ചേര്‍ത്ത് വേണം നല്‍കാന്‍ സെന്റൊന്നിന് പത്തുകിലോ കണക്കില്‍ പിണ്ണാക്ക് അടിവളമായി നല്‍കാം. നൈട്രജന്റെയും മറ്റ് പോഷകങ്ങളുടെയും കലവറയാണ് പിണ്ണാക്ക്. പക്ഷേ പിണ്ണാക്ക് ചേര്‍ക്കുമ്പോള്‍ ചാണകത്തെളിയുമായി ചേര്‍ത്ത് തളിച്ചില്ലെങ്കില്‍ ഉറുമ്പുന്റെ ശല്യം കൂടും.
ചകിരിച്ചോറ്
സാധാരണയായി പച്ചക്കറികൃഷിയില്‍ പോട്ടിങ് മിശ്രിതം തയ്യാറാകുമ്പോഴാണ് ചകിരിച്ചോറ് ഉപയോഗിക്കാറ് എന്നാല്‍ പച്ചക്കറികൃഷിക്ക് മണ്ണൊരുക്കുമ്പോഴും നമുക്ക് ചകിരിച്ചോറ് ഉപയോഗിക്കാവുന്നതാണ്. പുതിയ ചകിരിച്ചോറില്‍ ഉപ്പിന്റെ അംശം കൂടുതലായിരിക്കും അതില്‍ വേരി പിടിക്കാന്‍ പാടാണ്. ഒരു മഴയെങ്കിലും കൊണ്ടതായിരിക്കണം ചകിരിച്ചോറ്. അല്ലെങ്കില്‍ അടിവളമായി ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി വെള്ളമടിച്ച് കഴുകിയാലും മതി. അതിന് ശേഷം അടിവളമായി ചാണകപ്പൊടിയുടെ കൂടെ ചേര്‍ത്ത് കൊടുക്കാം. ഈര്‍പ്പം കുറേ നേരം നിലനിര്‍ത്തുമെന്നതും വേരുപടലങ്ങള്‍ നന്നായി വ്യാപിച്ചു വളരുമെന്നതാണ് ചകിരിച്ചോറ് അടിവളമാക്കുന്നത് കൊണ്ടുള്ളമെച്ചം.
കോഴിക്കാഷ്ടം
ചീര, മരച്ചീനി എന്നിവയ്ക്കും മറ്റ് പച്ചക്കറികള്‍ക്കും അടിവളമായി കോഴിക്കാഷ്ടം ചേര്‍ക്കാം. സെന്റിന് 30 - 50 കിലോയാണ് കണക്ക്. നൈട്രജന്റെയും മറ്റ് ജൈവാവശിഷ്ടങ്ങളുടെയും ആധിക്യമാണ് ചെടികളുടെ വളര്‍ച്ചയ്ക്ക് സഹായകമാകുന്നത്. കോഴിക്കാഷ്ടം അടിവളമായിച്ചേര്‍ക്കുമ്പോള്‍ പച്ചക്കറിവിളകള്‍ നല്ലപുഷ്ടി കാണിക്കാറുണ്ട്.
അടിവളം അതിവിളവിന് എന്ന ചൊല്ലുപോലെത്തന്നെ പച്ചക്കറികൃഷിയില്‍ മണ്ണൊരുക്കുമ്പോള്‍ അടിവളം ചേര്‍ക്കേണ്ടത് നല്ല വിളവിന് അത്യാവശ്യമാണ്. പഴയകാല കര്‍ഷകര്‍ കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ ശീമക്കൊന്നയിലയും വൈക്കേല്‍ തുരുമ്പലും ചാണകവും ചേര്‍ത്ത് ചീയിച്ചതിന് ശേഷം മണ്ണുമായി കലര്‍ത്തിയായിരുന്നു വേനല്‍ക്കാലപച്ചക്കറികള്‍ കൃഷി ചെയ്തിരുന്നത്.
kadappadu mathrubhumi 29.11.2015.
തോട് വെട്ടി പൈപ്പ് ഇടുന്നു
.UNNI KODUNGALLUR.
മണ്ണ് ഇളക്കല്‍
.UNNI KODUNGALLUR.
വിത്ത് വിതക്കല്‍
UNNI KODUNGALLUR
വരമ്പ് നിര്‍മാണം
UNNI KODUNGALLUR
juice making
UNNI KODUNGALLUR