top of page

SiMz VilLaeLike Page

7 hrs · 

നെല്ലിക്ക ദിവസവും കഴിച്ചാല്‍ ശരീരത്തിന്‌ സംഭവിക്കുന്ന മാറ്റങ്ങള്‍..
🔽🔽🔽🔽🔽🔽🔽🔽🔽🔽🔽🔽🔽
ഇന്ത്യന്‍ ഗൂസ്‌ബറി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്‌. ദിവസവും ഒരു നെല്ലിക്ക കഴിക്കാന്‍ പണച്ചിലവോ സമയ നഷട്ടമോ ഇല്ല. എന്നാല്‍ ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. അമിതവണ്ണം കുറയ്‌ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ്‌ ദിവസവും നെല്ലിക്ക കഴിക്കുന്നത്‌.
വിറ്റാമിന്‍ സി, ആന്റെിഓക്‌സിഡന്റെ്‌, ഫൈബര്‍, മിനറല്‍സ്‌, കാല്‍ഷ്യം എന്നിവാല്‍ സമ്പന്നമാണ്‌ നെല്ലിക്ക. സ്‌ഥിരമായി കഴിക്കുന്നത്‌ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ഒരു നെല്ലിക്ക ദിവസവും കഴിച്ചാല്‍ നിങ്ങള്‍ക്ക്‌ സംഭവിക്കുന്ന മാറ്റങ്ങള്‍.
1, ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖമമാക്കുന്നു. ഒപ്പം കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനള്‍ മികച്ചതാക്കുന്നു.
2, വിറ്റാമിന്‍ സി യാല്‍ സമൃദ്ധമാണ്‌ നെല്ലിക്ക. നെല്ലിക്ക നീരില്‍ തേന്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ കാഴ്‌ച ശക്‌തി വര്‍ധിക്കും.
3, ആര്‍ത്തവ ക്രമക്കേടുകള്‍ക്ക്‌ പരിഹാരമായി സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
4, പ്രമേഹം നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും നെല്ലിക്കാ സ്‌ഥിരമായി കഴിക്കുക.
5, നെല്ലിക്കയില്‍ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ നിങ്ങളുടെ ദഹനപ്രക്രീയ സുഖമമാക്കുന്നു.
6, ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ ഹൃദയാരോഗ്യം മികച്ചതാക്കാന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല സ്‌ഥിരമായി നെല്ലിക്ക കഴിച്ചാല്‍ ഹൃദ്രോഗങ്ങള്‍ ഒന്നു വരില്ല.
7, നെല്ലിക്കയിലുള്ള ആന്റെി ഓക്‌സിഡന്റെുകള്‍ ചര്‍മ്മം പ്രായമാകുന്നതില്‍ നിന്ന്‌ സംരക്ഷിക്കും.
8, നെല്ലിക്ക ജൂസിനൊപ്പം ഇഞ്ചി ചേര്‍ത്ത്‌ കഴിക്കുന്നത്‌ തൊണ്ടയുടെ ആരോഗ്യം വര്‍ധിപ്പിക്കും.
9, സ്‌ഥിരമായി കഴിച്ചാല്‍ എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിക്കും.
10, ഓര്‍മ്മക്കുറവുള്ളവര്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. ഓര്‍മ്മശക്‌തി വര്‍ധിക്കും.
11, സ്‌ഥിരമായി കഴിക്കുന്നത്‌ ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിച്ച്‌ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
12, വായിലുണ്ടാകുന്ന അള്‍സറിന്‌ പരിഹാരമായ നെല്ലിക്ക കഴിക്കുക.
13, ദിവസവും രാവിലെ ഒരുഗ്ലാസ്സ്‌ നെല്ലിക്ക ജൂസ്‌ കഴിക്കുന്നത്‌ വാതരോഗങ്ങള്‍ ഇല്ലാതാകും.
14,ശരീരത്തിലെ അഴുക്കുകള്‍ പുറന്തള്ളി ശരീരശുദ്ധിവരുത്താന്‍ നെല്ലിക്ക കാഴിക്കുന്നതിലൂടെ കഴിയും.
15, ആസ്‌മയും ബ്രോങ്കയിറ്റിസും മാറാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
16, സ്‌ഥിരമായി കഴിച്ചാല്‍ മലബന്ധവും പൈയില്‍സും മാറും.
17, രക്‌തശുദ്ധി വരുത്തനായി സ്‌ഥിരമായി നെല്ലിക്ക കഴിക്കാം.
18, അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ ശരീരത്തില്‍ ഏല്‍പ്പിക്കുന്ന ക്ഷതങ്ങള്‍ പരിഹരിച്ച്‌ ശരീര താപനില നിയന്ത്രിച്ചു നിര്‍ത്താന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ സാധിക്കും.
19, മുഖത്തിന്റെ തിളക്കം വര്‍ധിക്കാന്‍ തേന്‍ ചേര്‍ത്ത നെല്ലിക്കാജൂസ്‌ സ്‌ഥിരമായി കഴിക്കുക.
20, ചുവന്ന രക്‌താണുക്കള്‍ വര്‍ധിക്കാന്‍ നെല്ലിക്ക കഴിക്കുക. ഇത്‌ വിളര്‍ച്ച മാറാന്‍ സഹായിക്കും.
21, മുടിയുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ മുടി കൊഴിച്ചില്‍ മാറാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. കണ്ണിന്റെ തിളക്കം വര്‍ധിപ്പിച്ച്‌ കാഴ്‌ച ശക്‌തി കൂടാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
22, മാനാസികാരോഗ്യം വര്‍ധിക്കാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.

Button
Suresh Anthavasi shared his photo to the group: ജനകീയ വൈദ്യർ.

3 hrs · Bangalore, India · 

മാര്‍ബിള്‍ പാകിയ തറ ഉള്ള വീടുകളില്‍ വസിക്കുന്നത് ആമവാതം (RHEUMATOID ARTHRITIS) ഉണ്ടാകാന്‍ കാരണമായേക്കാം.

മാര്‍ബിള്‍ പോലെയുള്ള കല്ലുകള്‍ കാല്‍സ്യം മിശ്രണങ്ങളാലാണ് നിര്‍മ്മിതമായിരിക്കുന്നത്. ഇവയില്‍ ബാക്ടീരിയ, ഫംഗസ് വിഭാഗങ്ങളില്‍ പെട്ട അണുകങ്ങള്‍ വസിച്ചു പെരുകാം. ഇവ മറ്റു പല രോഗങ്ങളും ഉണ്ടാക്കാം.

കുറച്ചുകാലം മുമ്പ് പൊതുവേ മാര്‍ബിള്‍ കാണപ്പെട്ടിരുന്നത് ശവക്കല്ലറകളില്‍ ആണ്. പിന്നീട് എപ്പോഴോ മനുഷ്യന് ബുദ്ധി വല്ലാതെ കൂടിയപ്പോള്‍ ശവക്കല്ലറകളില്‍ നിന്ന് ഭവനങ്ങളിലേക്ക് മാര്‍ബിള്‍ കുടിയേറി. ഭവനങ്ങള്‍ രോഗാതുരങ്ങളായ ശവക്കല്ലറകളായി മാറാന്‍ മാര്‍ബിള്‍ കാരണമാകുന്നുണ്ടോ എന്ന് ശാസ്ത്രീയമായി ആരെങ്കിലും പഠിക്കട്ടെ.

പച്ചമണ്ണ് (പച്ച നിറമല്ല) മണ്ണിന്‍റെ ബാല്യവും മാര്‍ബിള്‍ പോലെയുള്ള കല്ലുകള്‍ മണ്ണിന്‍റെ വാര്‍ദ്ധക്യവുമാണ് എന്ന് മനോഹരമായ ഒരു സങ്കല്‍പ്പം കേട്ടിട്ടുണ്ട്. അങ്ങിനെയെങ്കില്‍ മാര്‍ബിള്‍ ഭവനങ്ങള്‍ മനുഷ്യനെ വാര്‍ദ്ധക്യത്തിലേക്ക് പെട്ടന്ന് കൈപിടിച്ചു കൊണ്ടുപോകുമോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. കല്ലും ശരീരവും ചേതന നഷ്ടപ്പെട്ടു ജഡമാകുമ്പോള്‍ തണുത്തു മരവിക്കുന്നു.

ഇടക്കാലത്ത് വളരെയധികം ഉപയോഗിക്കപ്പെട്ടിരുന്ന മാര്‍ബിള്‍ പെട്ടന്ന് വിട്രിഫൈഡ് ടൈലുകള്‍ക്ക് നിശ്ശബ്ദം വഴിമാറിക്കൊത്തത് വെറുമൊരു സാധാരണമാറ്റം ആയിരുന്നോ? ചിന്തനീയം.

ഈ കുറിപ്പിന് ശാസ്ത്രീയ അടിത്തറയൊന്നും ഇല്ല. അതുകൊണ്ടുതന്നെ ആരും ഇത് ഗൌരവമായി എടുക്കരുത്. സ്വന്തം അനുഭവത്തില്‍ നിന്നും നിരീക്ഷണത്തില്‍ നിന്നും കാര്യങ്ങള്‍ അറിഞ്ഞ് പഠിപ്പിക്കുന്ന ഒരു ആചാര്യന്‍റെ വാക്കുകള്‍ മാത്രമാണ് പിന്‍ബലം. ആചാര്യന്‍ പറഞ്ഞ കാര്യങ്ങള്‍ പിന്നീട് ശാസ്ത്രത്തിന്‍റെ സീലടിച്ച്‌ രംഗപ്രവേശം ചെയ്യുന്നത് പല തവണ കാണാന്‍ സാധിച്ച മുന്‍പരിചയത്തിന്‍റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഇതും ശരിയാകാന്‍ ഒരു വിദൂരസാധ്യത ഇല്ലാതില്ല.

https://www.facebook.com/photo.php?fbid=1167393006614596&set=a.623341901019712.1073741828.100000317225112&type=3&theater

 

Suresh Anthavasi

3 hrs · Bangalore, India · 

മാര്‍ബിള്‍ പാകിയ തറ ഉള്ള വീടുകളില്‍ വസിക്കുന്നത് ആമവാതം (RHEUMATOID ARTHRITIS) ഉണ്ടാകാന്‍ കാരണമായേക്കാം.

മാര്‍ബിള്‍ പോലെയുള്ള കല്ലുകള്‍ കാല്‍സ്യം മിശ്രണങ്ങളാലാണ് നിര്‍മ്മിതമായിരിക്കുന്നത്. ഇവയില്‍ ബാക്ടീരിയ, ഫംഗസ് വിഭാഗങ്ങളില്‍ പെട്ട അണുകങ്ങള്‍ വസിച്ചു പെരുകാം. ഇവ മറ്റു പല രോഗങ്ങളും ഉണ്ടാക്കാം.

കുറച്ചുകാലം മുമ്പ് പൊതുവേ മാര്‍ബിള്‍ കാണപ്പെട്ടിരുന്നത് ശവക്കല്ലറകളില്‍ ആണ്. പിന്നീട് എപ്പോഴോ മനുഷ്യന് ബുദ്ധി വല്ലാതെ കൂടിയപ്പോള്‍ ശവക്കല്ലറകളില്‍ നിന്ന് ഭവനങ്ങളിലേക്ക് മാര്‍ബിള്‍ കുടിയേറി. ഭവനങ്ങള്‍ രോഗാതുരങ്ങളായ ശവക്കല്ലറകളായി മാറാന്‍ മാര്‍ബിള്‍ കാരണമാകുന്നുണ്ടോ എന്ന് ശാസ്ത്രീയമായി ആരെങ്കിലും പഠിക്കട്ടെ.

പച്ചമണ്ണ് (പച്ച നിറമല്ല) മണ്ണിന്‍റെ ബാല്യവും മാര്‍ബിള്‍ പോലെയുള്ള കല്ലുകള്‍ മണ്ണിന്‍റെ വാര്‍ദ്ധക്യവുമാണ് എന്ന് മനോഹരമായ ഒരു സങ്കല്‍പ്പം കേട്ടിട്ടുണ്ട്. അങ്ങിനെയെങ്കില്‍ മാര്‍ബിള്‍ ഭവനങ്ങള്‍ മനുഷ്യനെ വാര്‍ദ്ധക്യത്തിലേക്ക് പെട്ടന്ന് കൈപിടിച്ചു കൊണ്ടുപോകുമോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. കല്ലും ശരീരവും ചേതന നഷ്ടപ്പെട്ടു ജഡമാകുമ്പോള്‍ തണുത്തു മരവിക്കുന്നു.

ഇടക്കാലത്ത് വളരെയധികം ഉപയോഗിക്കപ്പെട്ടിരുന്ന മാര്‍ബിള്‍ പെട്ടന്ന് വിട്രിഫൈഡ് ടൈലുകള്‍ക്ക് നിശ്ശബ്ദം വഴിമാറിക്കൊത്തത് വെറുമൊരു സാധാരണമാറ്റം ആയിരുന്നോ? ചിന്തനീയം.

ഈ കുറിപ്പിന് ശാസ്ത്രീയ അടിത്തറയൊന്നും ഇല്ല. അതുകൊണ്ടുതന്നെ ആരും ഇത് ഗൌരവമായി എടുക്കരുത്. സ്വന്തം അനുഭവത്തില്‍ നിന്നും നിരീക്ഷണത്തില്‍ നിന്നും കാര്യങ്ങള്‍ അറിഞ്ഞ് പഠിപ്പിക്കുന്ന ഒരു ആചാര്യന്‍റെ വാക്കുകള്‍ മാത്രമാണ് പിന്‍ബലം. ആചാര്യന്‍ പറഞ്ഞ കാര്യങ്ങള്‍ പിന്നീട് ശാസ്ത്രത്തിന്‍റെ സീലടിച്ച്‌ രംഗപ്രവേശം ചെയ്യുന്നത് പല തവണ കാണാന്‍ സാധിച്ച മുന്‍പരിചയത്തിന്‍റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഇതും ശരിയാകാന്‍ ഒരു വിദൂരസാധ്യത ഇല്ലാതില്ല.

LikeShow more reactions

Comment

2020

Comments

 

Ranju Ambattu താങ്കളുടെ നിരീഷണം ശരിയാണ്

Like · Reply · 1 · 3 hrs

 

Prasanth S Nair Nirmalanadagiri swamikalakku pranaamam...

Like · Reply · 9 mins

Moidutty Vilangalil shared his photo to the group:Krishi(Agriculture).

8 hrs · 

കരുതിയിരിക്കുക; 
ആഫ്രിക്കന്‍ ഒച്ചുകള്‍ വിനാശകാരികള്‍
--------------------------------------------------------------
ഇതിനെ എവിടെയെങ്കിലും കണ്ടാല്‍:
0487 2690222 എന്ന നമ്പറിലോ 
africansnailkerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെട്ടു വിവരം അറിയിക്കണം.
https://www.facebook.com/photo.php?fbid=962400773867590

 

Moidutty Vilangalil‎ to Jaivakairali

8 hrs · 

കരുതിയിരിക്കുക; 
ആഫ്രിക്കന്‍ ഒച്ചുകള്‍ വിനാശകാരികള്‍
--------------------------------------------------------------
മനുഷ്യ ജീവനും കാര്‍ഷിക വിളകള്‍ക്കും കെട്ടിടങ്ങള്‍ക്കുപോലും ഭീഷണിയായ ആഫ്രിക്കന്‍ ഒച്ചുകള്‍ പുറത്തിറങ്ങുന്ന കാലമായെന്ന് തൃശൂര്‍ പീച്ചിയിലെ കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ജാഗ്രതാ നിര്‍ദേശം. സംസ്ഥാനത്ത് 10 ജില്ലകളിലായി 125 ഇടങ്ങളില്‍ ഇതിനകം ആഫ്രിക്കന്‍ ഒച്ചിനെ കണ്ടിട്ടുണ്ട്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നുണ്ടോ എന്നറിയാന്‍ കൂടിയാണ് കെ.എഫ്.ആര്‍.ഐ ജനങ്ങളുടെ സഹകരണം തേടുന്നത്.
ലോകത്തിലെ ഏറ്റവും ഉപദ്രവകാരികളായ 100 അധിനിവേശ ജീവികളില്‍ ഒന്നാണ് ആഫ്രിക്കന്‍ ഒച്ചുകളെന്ന്, കെ.എഫ്.ആര്‍.ഐ എന്‍റമോളജി വിഭാഗം ശാസ്ത്രജ്ഞന്‍ ഡോ. ടി.വി. സജീവ് പറയുന്നു. കെനിയ, ടാന്‍സാനിയ തുടങ്ങിയ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളാണ് സ്വദേശം. കൃഷിയിടങ്ങളിലെ വിളകള്‍ തിന്നു തീര്‍ക്കുകയും നശിപ്പിക്കുകയും ചെയ്യും. കേരളത്തില്‍ നെല്ലിന് മാത്രമാണ് ആക്രമണം കാര്യമായി കാണാത്തത്. റബര്‍ പാല്‍ വരെ കുടിക്കും. ‘ആന്‍ജിയോ സ്ട്രോങിലിസ് കന്‍െറനെന്‍സിസ്’ എന്ന വിഭാഗത്തില്‍പെട്ട നാടന്‍ വിരകളുടെ വാഹകരായ ഒച്ചുകള്‍ കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന ‘ഇസ്നോഫിലിക് മെനിഞ്ചൈറ്റിസ്’ ഉണ്ടാക്കും. കട്ടി കൂടിയ തോടാണുള്ളത്. കാത്സ്യം വലിച്ചെടുക്കാനായി കോണ്‍ക്രീറ്റ് നിര്‍മിത വസ്തുക്കളില്‍ പറ്റിപ്പിടിച്ചിരിക്കുകയും മതിലുകള്‍ക്കും വീടുകള്‍ക്കും ബലക്ഷയം ഉണ്ടാക്കുകയും ചെയ്യും

1955ല്‍, പാലക്കാട് എലപ്പുള്ളിയിലാണ് കേരളത്തില്‍ ആദ്യമായി കണ്ടത്. പുറത്തുനിന്ന് കൊണ്ടുവന്ന മരത്തടി, ചെടികള്‍ എന്നിവയിലൂടെയാവാം എത്തിയതെന്നാണ് നിഗമനം. ഇപ്പോള്‍ ഇടുക്കി, കോട്ടയം, തൃശൂര്‍, വയനാട് ഒഴികെ 10 ജില്ലകളിലുമുണ്ട്. മുമ്പ് തൃശൂര്‍ മണ്ണുത്തിയില്‍ ഒന്നിനെ കണ്ടത്തെി നശിപ്പിച്ചു. അടുത്ത കാലത്ത് തൃശൂര്‍ ജില്ലയിലും കോട്ടയം നാഗമ്പടത്തും സാന്നിധ്യം ഉള്ളതായി പറയപ്പെട്ടെങ്കിലും കണ്ടത്തൊനായിട്ടില്ളെന്ന് ഡോ. സജീവും ഗവേഷകയായ കീര്‍ത്തിയും പറഞ്ഞു.

തിരുവനന്തപുരം വലിയതുറ, എറണാകുളം പറവൂര്‍, വെല്ലിങ്ടണ്‍ ഐലന്‍ഡ് എന്നിവിടങ്ങളില്‍ ഒച്ച് ഭീഷണിയായിട്ടുണ്ട്. 2014ല്‍ വെല്ലിങ്ടണ്‍ ഐലന്‍ഡില്‍നിന്ന് 10ലധികം കുട്ടികളെ മെനിഞ്ചൈറ്റിസ് ബാധിച്ച് ആശുപത്രിയിലത്തെിച്ചു. കളിക്കുന്നതിനിടെ ഷെല്‍ രൂപത്തിലുള്ള ഒച്ചുകളെ കൈയില്‍ എടുത്ത് പിന്നീട് അതിന്‍െറ അംശങ്ങള്‍ ശരീരത്തിലേക്ക് പ്രവേശിച്ചതാണെന്നാണ് അന്ന് കണ്ടത്തെിയത്. പറവൂരില്‍ ഒരു വീടിന്‍െറ മതില്‍ തകര്‍ന്നത് ആഫ്രിക്കന്‍ ഒച്ചിന്‍െറ സാന്നിധ്യം കാരണമാണെന്ന് കണ്ടത്തെി.

ഒറ്റത്തവണ അഞ്ഞൂറിലധികം മുട്ടയിടുന്ന ഇവ വരണ്ട കാലാവസ്ഥയില്‍ മണ്ണിനടിയിലേക്ക് പോകും. മൂന്നുവര്‍ഷം വരെ മണ്ണിനടിയില്‍ സമാധിയിരിക്കാന്‍ ശേഷിയുണ്ട്. ഇത്തരം ചില പ്രദേശങ്ങളില്‍ ഒച്ചുകള്‍ നശിച്ചുവെന്ന് കരുതിയെങ്കിലും പിന്നീട് പുറത്തു വന്നതായി കണ്ടത്തെിയിട്ടുണ്ട്. ഒരേ പ്രദേശത്ത് ആയിരക്കണക്കിനുണ്ടാവും. ഇവയെ ഭക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന ‘സ്വാഭാവിക എതിരാളി’യില്ല. മുകളില്‍ ഉപ്പ് ഇടുകയാണ് നശിപ്പിക്കാനുള്ള നാടന്‍ പ്രയോഗമെങ്കിലും വേണ്ടത്ര ഫലപ്രദമാകാറില്ല. പുകയിലയും തുരിശും ചേര്‍ത്ത മിശ്രിതം ഫലപ്രദമാണെന്ന് കെ.എഫ്.ആര്‍.ഐ കണ്ടത്തെിയിട്ടുണ്ട്.
ആരോഗ്യ കേന്ദ്രങ്ങളും തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇവയെ നശിപ്പിക്കാനുള്ള യത്നത്തിലാണ് കെ.എഫ്.ആര്‍.ഐ. നിരീക്ഷണം, ബോധവത്കരണം, നോട്ടീസും പോസ്റ്ററും വിതരണം, കൂട്ടായ്മ രൂപവത്കരണം എന്നീ പ്രവര്‍ത്തനങ്ങളിലാണ് ഗവേഷകര്‍. ഒച്ചിനെ കാണുന്ന സ്ഥലം അറിയിക്കണമെന്ന് ഡോ. സജീവ് ആവശ്യപ്പെട്ടു. 0487 2690222 എന്ന നമ്പറിലോ africansnailkerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

Like

Like

Love

Haha

Wow

Sad

Angry

Comment

Share

2323

Comments

 

Babeesh Babeesh ഉപ്പ് വിതറി ഇവറ്റകളെ എളുപ്പം നശിപ്പിക്കാം.

Like · Reply · 1 · 7 hrs

 

Nithya Chinnu Karutha shellillatha ochu ethanu

Like · Reply · 1 · 7 hrs

1 Reply

 

Rajendran Kizhakke Veettil ORU VIDHESA DHROHAM

അരുത് കാട്ടാളാ അരുത് 
വിരുതിന്‍റെ കരങ്ങളെ 
തല്ലിയൊടിക്കുവാന്‍
വരുന്ന നിങ്ങളോടരുതെന്നു 
പറയുവാന്‍ അശക്തരാണിവര്‍
പുഴുവും പാറ്റയും പാമ്പുകളും
കിളിയും പുലിയും ആനകളും 
നിങ്ങള്‍ക്കിത്തിരി വെട്ടം കിട്ടാന്‍ 
ഞങ്ങളുടെ ജീവനെ വെട്ടീയെടുക്കണോ
പ്രകൃതിയില്ലങ്കിലീ മഴയുംപുഴയും 
ചരിത്രതാളിലെ വിചിത്രനാളുകളായിടും
അന്നീ നഷ്ടവെട്ടത്തിന്‍ തെറ്റേറ്റു പറഞ്ഞാല്‍ 
തിരിചൂവരില്ലീ ഇഷ്ട നഷ്ടങ്ങളൊന്നുമേ
തലകുലുക്കും മലകളിന്നെവിടെ
ചിരിപൊഴിക്കും അരുവികളിന്നെവിടെ
എന്ന്പാടിനടക്കാന്‍ ഒരു കാരണമാക്കണോ
അതിരപ്പിള്ളി നമ്മുടെ ആര്‍ത്തിയുടെ 
അതിരാകാതിരിക്കട്ടെ 
വാഴച്ചാല്‍ നമ്മുടെ സ്നേഹച്ചാല്‍ ആയ് മാറട്ടെ....
................................................ഉണ്ണി കൊടുങ്ങല്ലൂര്‍

കുരുക്കഴിക്കാൻ ഡി.എൻ.എ.

 

#എം. ബഷീർ

Mathrubhumi |

 

വെളുത്തരക്തകോശങ്ങൾ, ശുക്ലം, പല്ല്, മജ്ജ, വേരോടെയുള്ള തലമുടി എന്നിവയിലൊക്കെത്തന്നെ ഡി.എൻ.എ. കണ്ടെത്താം. കൂടാതെ വിയർപ്പ്, ഉമിനീര് എന്നിവയിൽനിന്നും കണ്ടെത്താനാകും.

 

ജിഷ വധക്കേസിൽ പ്രതി വലയിലാവാനുള്ള പ്രധാനകാരണം  ഉപേക്ഷിക്കപ്പെട്ട ചെരിപ്പിന്റെ ചുവടുപിടിച്ച അന്വേഷണത്തിലാണെങ്കിൽ, പ്രതിയാണെന്ന് ഉറപ്പിക്കപ്പെട്ടത് ചെരിപ്പിലുള്ള  രക്തക്കറയുടെ ജനിതകഘടനയിലെ സാമ്യം കണ്ടെത്തിയാണ്. ചെരിപ്പിലെ രക്തക്കറയുടെ ജനിതകഘടനയും ജിഷയുടെ നഖത്തിനടിയിൽനിന്ന് ലഭിച്ച കോശത്തിന്റെയും വസ്ത്രത്തിൽനിന്ന് ലഭിച്ച ഉമിനീരിന്റെയും ജനിതകഘടനകളും തമ്മിലുള്ള സാമ്യം കണ്ടെത്തിയാണ് പോലീസ് അമീറുൾ ഇസ്‌ലാംതന്നെയാണ് കൊലയാളിയെന്നുറപ്പിച്ചത്. തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ ഈ മൂന്ന് സാമ്പിളുകളുടെ ജനിതകഘടനയും ഒന്നാണെന്ന് ഡി.എൻ.എ. പ്രൊഫൈലിങ്ങിലൂടെ കണ്ടെത്തുകയായിരുന്നു.

ജനിതകതന്മാത്രകളായ ഡിയോക്സി റൈബോ ന്യൂക്ലിക് ആസിഡ്  ഘടനയിലെ വ്യതിയാനങ്ങൾ പരിശോധിച്ച് വ്യക്തികളെ തിരിച്ചറിയുന്നരീതിയാണ് ഡി.എൻ.എ. പ്രൊഫൈലിങ്‌ അല്ലെങ്കിൽ ഡി.എൻ.എ. ഫിംഗർപ്രിന്റ് എന്നറിയപ്പെടുന്നത്. ഏതെങ്കിലും വ്യക്തിയിൽനിന്നോ അല്ലെങ്കിൽ ശരീരകോശങ്ങളിൽനിന്നോ എടുക്കുന്ന സാമ്പിളുകളാണ് പരിശോധനയ്ക്കു വിധേയമാക്കുന്നത്.

വെളുത്തരക്തകോശങ്ങൾ, ശുക്ലം, പല്ല്, മജ്ജ, വേരോടെയുള്ള തലമുടി  എന്നിവയിലൊക്കെത്തന്നെ ഡി.എൻ.എ. കണ്ടെത്താം. കൂടാതെ വിയർപ്പ്, ഉമിനീര് എന്നിവയിൽനിന്നും കണ്ടെത്താനാകും. മർമമുള്ള കോശങ്ങളാണ് ഡി.എൻ.എ. തന്മാത്രകൾ കണ്ടെത്താൻ ഉപയോഗിക്കുന്നത്. ചില രാസവസ്തുക്കൾചേർത്ത് കോശങ്ങളെ പൊട്ടിച്ച് അതിന്റെ  ന്യൂക്ലിയസ്സിനുള്ളിലുള്ള ഡി.എൻ.എ. വേർതിരിക്കുകയാണ് പരിശോധകർ ചെയ്യുന്നത്. തുടർന്ന് മറ്റ് കോശഘടകങ്ങളിൽനിന്ന് ഇത് വേർതിരിക്കുന്നു. ചില സന്ദർഭങ്ങളിൽ ഫൊറൻസിക് പരിശോധനകൾക്കായി വളരെ കുറഞ്ഞയളവിൽ മാത്രമേ ഡി.എൻ.എ. ലഭ്യമാകുകയുള്ളൂ. അത്തരം സന്ദർഭങ്ങളിൽ കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന സാഹചര്യത്തിൽ ഡി.എൻ.എ. തന്മാത്രകളെ തുടർച്ചയായി ഇരട്ടിപ്പിച്ച്  കൂടുതൽ അളവിൽ ഡി.എൻ.എ. ഉദ്പാദിപ്പിക്കുന്നു. തുടർച്ചയായി നടക്കുന്ന ഈ പ്രക്രിയവഴി ഒരു ഡി.എൻ.എ. തന്മാത്രയിൽനിന്ന് ലക്ഷക്കണക്കിന് പകർപ്പുകളെ സൃഷ്ടിക്കുന്നു. പഠനംനടത്താൻ ഉദ്ദേശിക്കുന്ന ഡി.എൻ.എ. ഭാഗങ്ങളെ മാത്രമായിരിക്കും ഇത്തരത്തിൽ ഇരട്ടിപ്പിക്കുക. വേർതിരിച്ചെടുക്കുന്ന ഡി.എൻ.എ.യെ റേഡിയോ ആക്ടീവ് ഫോസ്ഫറസ് അടങ്ങിയ പ്രോബുകളുടെ സഹായത്തോടെ എക്സ്‌റേ ഫിലിമിൽ പകർത്തി പഠനവിധേയമാക്കുകയും ചെയ്യുന്നു.
    
ജിഷയുടെ കൊലപാതകിയുടെ കാര്യത്തിൽ അയാളുടെ ഡി.എൻ.എ. ഘടനയും ജിഷയുടെ നഖത്തിനടിയിൽനിന്ന് ലഭിച്ച സാമ്പിളിന്റെ ഘടനയും ജിഷയുടെ വസ്ത്രത്തിൽനിന്ന് ലഭിച്ച ഉമിനീരിന്റെ ഘടനയും പോലീസ് കണ്ടെത്തിയ ചെരിപ്പിലെ രക്തക്കറയുടെ ഡി.എൻ.എ.ഘടനയും സാമ്യമുള്ളതായിരുന്നു.

© Copyright Mathrubhumi 2016. All rights reserved.

ഉണ്ണി കൊടുങ്ങല്ലൂര്‍

unni കൊടുങ്ങല്ലൂര്‍ 
bottom of page